1. അമേരിക്ക ലോകത്തെ മുൻനിര രാജ്യമല്ല.
2. ആയുധം എടുക്കാതെ ചൈന മൂന്നാം ലോകമഹായുദ്ധത്തിൽ വിജയിച്ചു, ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
3. യൂറോപ്യന്മാർ കാണുന്നതുപോലെ വിദ്യാസമ്പന്നരല്ല.
4. വിനോദയാത്രകളില്ലാതെ നമുക്ക് അവധിക്കാലത്തെ അതിജീവിക്കാൻ കഴിയും.
5. പുരോഹിതൻ, പൂജാരി, ഉസ്താദ് പോലുള്ളവർ രോഗികൾക്കു രക്ഷ ആയില്ല.
6. ഭൂമിയിലെ യഥാർത്ഥ വൈറസുകളാണ് മനുഷ്യൻ.
7. ചുവന്ന നാടയിൽ കുരുങ്ങാതെ നമുക്ക് കോടിക്കണക്കിന് രൂപ ദരിദ്രർക്കായി ചെലവഴിക്കാൻ കഴിഞ്ഞു.
8. ആരോഗ്യ പ്രൊഫഷണലുകൾക്ക് ഒരു ഫുട്ബോൾ കളിക്കാരനേക്കാൾ വിലയുണ്ട്.
9. ഉപഭോഗമില്ലാത്ത ഒരു സമൂഹത്തിൽ എണ്ണ വിലപ്പോവില്ല.
10. മൃഗശാലയിലെ കൂട്ടിലിട്ട മൃഗങ്ങളുടെ അവസ്ഥ മനസ്സിലായി.
11. മനുഷ്യർ ഒന്നും ചെയ്യാതെ ഭൂമി വേഗത്തിൽ പുനർജനിച്ചു.
12. ഭൂരിഭാഗം ആളുകൾക്കും വീട്ടിൽ നിന്ന് ജോലിചെയ്യാം.
13. ജങ്ക് ഫുഡ് ഇല്ലാതെ നമുക്കും കുട്ടികൾക്കും അതിജീവിക്കാൻ കഴിയും.
14. ശുചിത്വമുള്ള ജീവിതവും മദ്യപാനമില്ലാത്ത ജീവിതവും ബുദ്ധിമുട്ടുള്ള കാര്യമല്ല.
15. സ്ത്രീകൾക്ക് മാത്രമല്ല പാചകം അറിയാവുന്നത്.
16. ലോകത്ത് ധാരാളം നല്ല ആളുകൾ ഉണ്ട്.
17. നിങ്ങൾ കൂടുതൽ സ്കൂളുകൾ നിർമ്മിക്കുകയാണെങ്കിൽ, കൂടുതൽ ആശുപത്രികൾ നിർമ്മിക്കേണ്ടതില്ല.
18. പാവപ്പെട്ടവനും പണക്കാരനും ഒരേ ചികിത്സയും ഒരേ ഭക്ഷണവും.
19. പണം കൊണ്ട് ഒന്നൂം നേടാൻ കഴിയില്ല.
20. മീനും മുട്ടയും ഇറച്ചിയും ഇല്ലാതെയും ജീവിക്കാം.
21. കൃഷിയുടെയും കർഷകരുടെയും അവശ്യം ഈ അവസരത്തിൽ നാം മനസ്സിലാക്കി.
22 .കൂടുതൽ സമയം സ്വന്തം കുടുംബത്തോടോപ്പം ചിലവഴിക്കാൻ സമയം കിട്ടി.
23. ഹോസ്പിറ്റൽ കേസും അസുഖവും കുറഞ്ഞദിവസം നമുക്ക് ലഭിച്ചു.
24. കല്യാണങ്ങളും സൽക്കാരങ്ങളും എങ്ങനെ ലളിതമാക്കാമെന്ന് നമ്മെ പഠിപ്പിച്ചു.
25. അനാവശ്യ ദൂർത്തുകൾ ഇല്ലാതാക്കി.
26. ചെറുകിടക്കാർ തൊട്ടുവമ്പൻ വ്യവാസായിക്ക് വരെ ഒരു പാഠമായി.
27. കാഷും സമ്പാദ്യവും ഒന്നിനും ഒരു പരിഹാരമല്ല എന്ന് മനസ്സിലായി.
28. യൂറോപ്യന്മാരുടെ അഹങ്കാരത്തിനു കുറവുണ്ടായി.
29. ലോകമനുഷ്യമനസ്സുകളിൽ ഭീതിനിറഞ്ഞു .
30. വൃത്തിയും വെടിപ്പും എന്തിനാണെന്നു പലരും മനസ്സിലാക്കി.
31. പുതിയ പല വസ്തുക്കളും ഉപയോഗെയിം നമ്മെ പഠിപ്പിച്ചു. (ഉദാ: സാനിറ്റൈസർ,മാസ്ക് )
32. റെസ്റ്റോറന്റിൽ നിന്ന് കഴിച്ചവൻ ഇപ്പൊ മൂന്നു നേരവും വീട്ടിൽ നിന്ന് കഴിക്കുന്നു.
33. വെടിക്കോപ്പ് കൊണ്ടും മിസൈൽ കൊണ്ടും വൈറസിനെ തുരത്താൻ ആവില്ലെന്ന്.
34. പരീക്ഷ എഴുതാതെ പാസ്സാകുന്നത് എങ്ങനെയെന്ന് മനസ്സിലായി.
35. നിയമം അനുസരിക്കാൻ ഏത് വലിയ നേതാവിനെ കൊണ്ടും സാധിക്കുമെന്ന് മനസ്സിലായി.
36. ജനങ്ങളെ പിഴിഞ്ഞിരുന്ന വിമാനക്കമ്പനികൾ തൊട്ടു ഒട്ടു മിക്ക കമ്പനികളും വ്യവസായങ്ങളും അടച്ചിടേണ്ടി വന്നു.
37. ഫുൾജാർ സോഡയും മന്തിയും സിനിമയും മീശപ്പുലിമലയും ലഡാക്കും ബൈക്ക് റൈഡും ഫുട്‍ബോളും എല്ലാം ആപ്പിലായി.
38. നിന്ന് പോയ വായനയും ചെസ്സും ജൂഡോയും തിരിച്ചു വന്നു.
39. വീട്ടിൽ അധികം നിൽക്കാത്ത മകന് വീട്ടുകാരുടെയും കോഴി ആട് മാട് എന്നിവയുടെയും കണക്കെടുക്കാൻ കൊറന്റൈൻ സമയത്ത് സാധിച്ചു.
40. സുഗമായി ഉറങ്ങാൻ എന്നും ഞായറാഴ്യ്ച്ച ആയാൽ മതിയായിരുന്നെന്ന് പറഞ്ഞ നമ്മൾക്ക് ദൈവം കനിഞ്ഞ് തന്നു.
''ഇനി വരാനിരിക്കുന്ന വലിയ ദുരന്തങ്ങൾക്ക് പ്രളയവും വൈറസും പ്രകൃതിദുരന്തങ്ങളും ഒരു മുന്നറിയിപ്പ് മാത്രം എന്ന് നാം ഓരോരുത്തരും മനസ്സിലാക്കി നല്ലരീതിയിൽ ജീവിച്ചാൽ മതിയായിരുന്നു''
Comments
Post a Comment