Skip to main content

ഒരു കൗൺസിലിംഗ് അനുഭവം.!

ഇതു എല്ലാ അമ്മമാരും വായിക്കുക... 

ഒരു വൃദ്ധയായ സ്ത്രീ കൗൺസിലിംഗിന് വന്നു. എന്താ വിശേഷമെന്ന ചോദ്യത്തിന് കുറെ നേരം മിണ്ടാതിരുന്ന ശേഷം അവർ കരയാൻ തുടങ്ങി... കരച്ചിൽ അവസാനിച്ച ശേഷം അവരുടെ ജീവിതകഥ പറഞ്ഞു... വർദ്ധക്യത്തിൽ മനുഷ്യൻ ഒററപ്പെടുന്നതെങ്ങിനെയെന്ന് പറയുന്ന, തെളിയിക്കുന്ന ജീവിതകഥ...

അവരും ഭർത്താവും എറണാകുളത്ത് സർക്കാരുദ്യോഗസ്ഥരായിരുന്നു. എല്ലാം കൊണ്ടും സന്തുഷ്ടകുടുംബം, യാതൊരു അല്ലലുമില്ലാത്ത ജീവിതം, മിടുക്കന്‍മാരായ രണ്ട് കുഞ്ഞുങ്ങൾ. എറണാകുളം നഗരത്തില്‍ തന്നെ വീട്. കുട്ടികള്‍ രണ്ട് പേരും നല്ല നിലയിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് നല്ല ജോലി, വിവാഹം കഴിഞ്ഞ് സെററിൽഡായി. ഒരാൾ ബാംഗ്ളുരിലും, ഒരാൾ അമേരിക്കയിലും. സന്തോഷത്തോടെ, അഭിമാനത്തോടെ ജീവിച്ച കുറേ വർഷങ്ങൾ... അഞ്ചു വർഷം മുൻപ് ഭർത്താവ് മരിച്ചു. അതുവരെ യാത്രകളും, മക്കളെ മാറി മാറി സന്ദർശിക്കലും, പൊതു ജീവിതവുമായി ആക്ടീവായിരുന്ന ജീവിതം പെട്ടെന്നു നിറം കെട്ട് പോയി... മക്കളുടെ ഒപ്പം ഇടക്ക് പോയി നിന്നു, പക്ഷേ: തിരിച്ച് വന്നു. സ്ഥിരമായി നിൽക്കാൻ പററുന്നില്ല. അവരുടെ ഭാര്യമാരുമായി ഒത്ത് പോകുന്നില്ല. മക്കൾ ഇടക്ക് വിളിക്കുന്നത് മാത്രമായി അവരുമായി ബന്ധം ഒതുങ്ങി. അവരുടെ ഭാര്യമാരുമായോ, കുഞ്ഞുങ്ങളുമായോ ഒരു ബന്ധവുമില്ല. ഒററക്ക് താമസിക്കുന്നത് സുരക്ഷിതമല്ലത്തു കൊണ്ട് ഇപ്പൊ ഒരു ഫ്ളാററില്‍ താമസിക്കുന്നു. മക്കൾ വർഷത്തിലൊരിക്കൽ വരും, വരുന്ന അന്ന് മുതൽ കൂട്ട്കാരോടൊപ്പമാണ്. അമ്മയുമായി സംസാരിക്കാൻ സമയമില്ല, താത്പര്യവുമില്ല. ആരും ഇല്ലാതെ ഒററപ്പെട്ട ജീവിതം. ബാങ്കിൽ ഇഷ്ടം പോലെ പണമുണ്ട്, സ്ഥലവും, വീടുമുണ്ട്. കുട്ടികള്‍ക്ക് അതൊന്നും വേണ്ട. അവരുടെ ഭാര്യ വീട്ടുകാരോടാണ് അവർക്കും, കുട്ടികള്‍ക്കും അടുപ്പം. അവരോടൊപ്പം ടൂറ് പോകുന്നു. സമയം ചിലവഴിക്കുന്നു. കൂടെ താമസിക്കുന്നു. അമ്മയെ ആർക്കും വേണ്ട. ഇപ്പൊ പലവിധ ശാരീരിക അവശതകളുണ്ട്, ഒരു സഹായത്തിനാരുമില്ല. ഇത്രയും കഷ്ടപ്പെട്ട്, സ്നേഹിച്ച്, വളർത്തിയ മക്കൾ അവസാന കാലത്ത് കൂടെയുണ്ടാകുമെന്ന് വിചാരിച്ചു. അവരുമില്ല. അവരുടെ കുഞ്ഞുങ്ങളെ ഒന്ന് ഉമ്മവെക്കാനോ, ലാളിക്കാനോ യോഗമില്ല. ആരുമില്ലാതെ, ഒററക്കായി, മടുത്തു. അതും പറഞ്ഞ് അവർ കരയാൻ തുടങ്ങി.

ഞാൻ ചോദിച്ചു: ഭർത്താവിന്റെ വീട്ടുകാരുമായെങ്ങിനെ.?

കുറച്ച് നേരം അവരൊന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു: ഭർത്താവിന്റെ വീട് നാട്ടിൻപുറത്താ. രണ്ട് അനിയത്തിമാരും, ഒരനിയനുമാ. അവരടുത്തടുത്താ താമസിക്കുന്നത്. അവർ തമ്മിൽ നല്ല ബന്ധവുമാണ്. പക്ഷേ: ഞാനുമായി ഒരു ബന്ധവുമില്ല.

അതെന്തു പററിയെന്ന് ചോദിച്ചപ്പോൾ അവരുപറഞ്ഞ കാര്യങ്ങൾ എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കേണ്ടതാണ്.!

ഭർത്താവിന്റെ വീട്ടുകാര്‍ നാട്ടിൻപുറത്തുകാരാണ്, ചെന്ന് കയറിയപ്പോൾ തന്നെ എനിക്കവരുമായി അഡ്ജസ്ററ് ചെയ്യാൻ ബുദ്ധിമുട്ട് തോന്നി. മാത്രമല്ല, അനിയന്റേയും രണ്ട് അനിയത്തിമാരുടേയും ബാദ്ധ്യത തങ്ങളുടെ ചുമതലയിൽ വന്നാലോ എന്നാണ് അന്ന് വിചാരിച്ചത്. അവിടന്ന് കലഹം തുടങ്ങി. പല പ്രാവശ്യം സ്വന്തം വീട്ടില്‍ വന്ന് നിന്നു. അവസാനം സ്വന്തം വീട്ടുകാര്‍ ഇടപെട്ട് നഗരത്തില്‍ തന്നെ വീട് വാങ്ങി തന്നു. ഭർത്താവ് എല്ലാ ആഴ്ചയും വീട്ടില്‍ പോകും, ആ സമയത്തും, അദ്ദേഹം അമ്മയ്ക്കോ സഹോദരങ്ങൾക്കോ വേണ്ടി പണം ചിലവാക്കുംബൊ വഴക്കിട്ടുണ്ട്. ഞാനും മക്കളും അനുഭവിക്കേണ്ട പണം അങ്ങനെ കളയാനുളളതല്ല എന്നാണ് അന്ന് ചിന്തിച്ചിരുന്നത്. ഇപ്പൊ മനസ്സിലാകുന്നു, അങ്ങനെ കൂട്ടിവെച്ചിട്ടെന്ത് കാര്യമുണ്ടായി. മക്കൾക്കതൊന്നും ഇന്ന് ആവശ്യമില്ല. അന്ന് ഭർത്താവിന്റെ വീട്ടുകാരോട് അകന്ന് നിന്ന്, അവരെ ശത്രുക്കളായി കണ്ട്, മക്കളെ സ്വന്തം വീട്ട്കാരോട് മാത്രം അടുപ്പത്തിൽ വളർത്തി. അവരോടൊപ്പം യാത്രകൾ പോയി. ഇപ്പൊ മക്കൾക്കും അവരോട് അടുപ്പമില്ല, അവർക്കുമില്ല. ആരുമില്ലാതെ ഒററപ്പെട്ടു പോയി. മക്കളുടെ ഭാര്യമാർ പരിഷ്കാരികളാണ്. അവർക്ക് എന്നെ അത്ര പോര. സ്വന്തം വീട്ട്കാരോടാണ് അടുപ്പം, കുഞ്ഞുങ്ങൾക്കുമതേ. കുഞ്ഞുങ്ങളെ പണ്ട് കണ്ടതാണ്. അവരെ ഒന്ന് ലാളിക്കാൻ, സ്നേഹിക്കാൻ കൊതിയാകുന്നു.  പക്ഷേ: കാണാൻ പോലും പററുന്നില്ല. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഞാൻ പറഞ്ഞു: നമ്മൾ ചെയ്തതെന്തോ, അത് തന്നെ തിരിച്ച് കിട്ടും. നിങ്ങൾ ഭർത്താവിന്റെ വിട്ടുകാർക്ക് എന്ത് നല്കിയോ അത് തന്നെയാണ് ഇന്ന് നിങ്ങളുടെ മക്കൾ തിരിച്ച് നൽകുന്നത്. ഈ കാര്യത്തില്‍ നിങ്ങളോടെന്ത് പറയണമെന്നെനിക്കറിഞ്ഞ് കൂടാ. കുറച്ച് നേരം മിണ്ടാതിരുന്നശേഷം അവരെഴുന്നേഴുന്നേററ് പോയി.

നാമെല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട കാര്യം, നമ്മൾ നൽകുന്നത് തന്നെയാണ് നമുക്ക് തിരിച്ച് കിട്ടുക എന്നതാണ്. കാരണം, ദൈവം ഉണ്ട്, അവിടുന്ന് നീതിമാനാണ്. ആരോഗ്യവും സൌകര്യവുമുളള കാലത്ത്, ഭർത്താവിന്റെ, ഭാര്യയുടെ വിട്ടുകാരുമായി ബന്ധങ്ങൾ സൂക്ഷിച്ചാൽ അവസാന കാലത്ത് നമ്മൾ ഒററപ്പെടില്ല. സ്വാർത്ഥ ലാഭത്തിനായി അവരുമായി കലഹിച്ച് ജീവിക്കുന്നവർ ജീവിതാവസാനം ഒററപ്പെട്ട് പോകും.

ഇത് മറ്റാരെയും കുറിച്ചല്ല, ഇത് വായിക്കുന്ന നിന്നെക്കുറിച്ച് തന്നെയാണ്‌ സഹോദരീ /സഹോദരാ...

Comments

Popular posts from this blog

ആത്മഹത്യ ചെയ്തു മരിക്കാൻ പോകുന്ന മനുഷ്യരോട്;

നിങ്ങൾ ആത്മഹത്യ ചെയ്തു മരിക്കാൻ പോകുമ്പോൾ അതിന് എത്ര വർഷങ്ങള്‍ക്ക് മുന്‍പ്പ് നിങ്ങൾ ശരിക്കും മരിച്ചു പോയിരുന്നു എന്ന് കൃത്യമായി രേഖപ്പെടുത്തണം. ഇല്ലെങ്കിൽ, നിങ്ങൾ ആത്മഹത്യ ചെയ്തു കഴിഞ്ഞാൽ ഇവിടെ ഭൂമിയിലെ ചില മനുഷ്യർ നിങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യും. അവർ പല മരണകാരണങ്ങളും നിങ്ങളിൽ കണ്ടെത്തും. നിങ്ങളൊരു പരാജമായിരുന്നു എന്നവർ വിധികൽപ്പിക്കും, നിങ്ങള്‍ ഭീരുവായിരുണെന്ന് ചാപ്പ കുത്തും, ജീവിച്ചു കാണിക്കാൻ നട്ടെല്ലില്ലാതെ പോയെന്ന് അടക്കം പറഞ്ഞവർ പരിഹസിക്കും. ഇങ്ങനെയുള്ള നൂറായിരം പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ആകാശത്തിന് താഴെ പാറിനടക്കും, അതിനൊക്കെയുള്ള ഒരൊറ്റ ഉത്തരമെന്നോണം  ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചുപോയ നിങ്ങളുടെ ശരിക്കുള്ള മരണ തിയതി കുറിച്ചിടുക. അങ്ങനെ ജീവനോടെ മരിച്ചു കുറേക്കാലം കഴിഞ്ഞാണ് നിങ്ങൾ ആത്മഹത്യ ചെയ്തതെന്ന് ഈ മണ്ടന്മാരോട് പറഞ്ഞാൽ അവരത് വിശ്വസിക്കില്ല. ''അവർക്കത് വരുവോളം''. നിങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നതിന് എത്രയോ പകലുകൾക്കും രാത്രികൾക്ക് മുൻപേ മരിച്ചുപോയ നിങ്ങളുടെ ചിരിയെക്കുറിച്ച്, ആ നിമിഷങ്ങളെപ്പറ്റി ആരോടെങ്കിലും പറഞ്ഞു വയ്ക്കുക. നിങ്ങൾ പെട്ടെന്ന് മര...

ചരിത്രം.. ''മൊബൈൽ ഫോൺ''

1973-ൽ മോട്ടറോളയിലെ ഡോ:മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ്  2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒ...

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.  പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.? ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.   Pydimarri Venkata Subba Rao 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴു...