Skip to main content

TATA -യാണ് താരം

1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ആണൂ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച. 

റ്റാറ്റയുടെ ചരിത്രം പരിശോധിച്ചാൽ ഇതൊന്നും ഒന്നും അല്ല. ഇന്ത്യയുടെ പുരോഗതിക്ക്‌ ഇത്രമാത്രം പങ്കു വഹിച്ച മറ്റൊരു കംബനി ചരിത്രത്തിൽ ഇല്ല. 

പക്ഷേ റ്റാറ്റയെ കുറിച്ച്‌ സാദാരണക്കാർക്ക്‌ കൂടുതൽ ഒന്നും അറിയില്ല, അദാനിയെയും അംബാനിയെയും ഒക്കെ പറ്റി മാത്രമേ സാദാരണക്കാർക്ക്‌ കേട്ട്‌ പരിചയം ഉള്ളു. 

കൈക്കൂലിയും അവിഹിത രാഷ്ട്രീയ ഇടപാടുകളും വഴി ഒരിക്കലും ബിസിനസ്‌ വളർത്താൻ ഉപയോഗിക്കില്ല എന്നത്‌ ഒരു അടിസ്ഥാന കംബനി പോളിസി ആയി കൊണ്ട്‌ നടക്കുന്നതിനാൽ ടാറ്റ ഗ്രൂപ്പ്‌, രാഷ്ട്രീയക്കാർക്കും മീഡിയകൾക്കും അത്ര പ്രിയപ്പെട്ടവരല്ല. അത്‌ കൊണ്ട്‌ തന്നെ അവരെക്കുറിച്ച്‌ കൂടുതൽ ചർച്ചകൾ വരാൻ തുടങ്ങിയത്‌ സോഷ്യൽ മീഡിയകളിൽ ആണു. 

ഒരു സാധാരണക്കാരനു റ്റാറ്റയുടെ ബസ്സും കാറും ആണു ടാറ്റയെ കുറിച്ച്‌ അറിയുകയുള്ളു. 
ഒരിക്കൽ ബ്രിട്ടീഷ്‌ കംബനിയായിരുന്ന റേഞ്ച്‌ റോവറിന്റെയും ജാഗുവറിന്റെയും ഇന്നത്തെ ഉടമസ്ഥരായ ടാറ്റ മോട്ടോഴ്സ്‌ എന്ന ടാറ്റ കബനി ടാറ്റ സൺസിന്റെ ലോകം മൊത്തം പരന്ന് കിടക്കുന്ന ബിസിനസ്‌ സാമ്രാജ്യത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണു. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള 100 ഓളം കംബനികളിൽ ,TCS എന്ന ഒറ്റ ഐട്ടി കംബനി മാത്രം എടുത്താൽ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ കംബനിയായി മീഡിയകൾ കൊട്ടി ഘോഷിക്കാറുള്ള റിലയൻസ്‌ ഇൻഡസ്റ്റ്രീസിന്റെ അത്രയും ആസ്ഥി വരും. 

ടാറ്റയുടെ വരുമാനത്തിന്റെ 90% വരുന്നത്‌ ഇന്ത്യക്ക്‌ പുറത്ത്‌ നിന്നാണു. സാദാരണക്കാരെ പിഴിഞ്ഞല്ല ടാറ്റ കംബനികൾ പൊതുവെ ലാഭമുണ്ടാക്കാറുള്ള. TCS ന്റെ ഒക്കെ ഏറ്റവും വലിയ ക്ലയന്റ്സ്‌ Microsoft, Google Facebook പോലുള്ള വൻ കിട കോർപ്പറേറ്റുകൾ ആണു. 

ചില ടാറ്റ ഫാക്റ്റുകൾ താഴെ കൊടുക്കുന്നു. 

*"TATA COMPANY"ടാറ്റാ  ഗ്രൂപ്പ്* അഥവാ *ടാറ്റാസ്*. അവരെക്കുറിച്ച് നിങ്ങളിൽ ചിലർക്കെങ്കിലും അറിയാത്ത ചില കാര്യങ്ങൾ പങ്കുവയ്ക്കുന്നു. 

1. ഉപ്പു മുതൽ കർപ്പൂരം വരെയുള്ള എല്ലാ ബിസിനസിലും ഉണ്ടെങ്കിലും *entertainment, alcohol & tobacco* ബിസിനസിൽ ഇവരെ കണ്ടത്താൻ കഴിയില്ല. വരികയുമില്ല! 

2. ലോകത്തെ മുഴുവൻ ഇന്റർനെറ്റ് ട്രാഫിക്കിന്റെ *24%* ൽ അധികവും കടന്നു പോകുന്നത് ടാറ്റയുടെ കേബിൾ ശൃംഖലയിലൂടെയാണ്. 

3. ടാറ്റാ ഗ്രൂപ്പിന്റെ *66%* - ഓളം ലാഭ വിഹിതം *ചാരിറ്റി* പ്രവർത്തനങ്ങൾക്കായി ( *TATA Trust* ) ആണ് വിനിയോഗിക്കുന്നത്. 

4. ഇന്ത്യയിലാദ്യമായി *Daycare, പ്രസവ അവധി, പ്രൊവിഡന്റ് ഫണ്ട്* (PF) എന്നിവ ജോലിക്കാർക്കായി നടപ്പിലാക്കി, പിന്നീടാണ് ഗവൺമെന്റുകൾ പോലും നടപ്പിലാക്കി തുടങ്ങിയത്.  

5. *കൈകൂലി കൊടുക്കുകയും വാങ്ങുകയുമില്ല* എന്നത് പ്രഖ്യാപിത നയമാണ്. നിരവധി കരാറുകൾ ടാറ്റ അതുമൂലം വേണ്ടെന്നു വച്ചിട്ടുണ്ട്. 

6. *Indian Institute of Science* (IISc), *TATA Institute of Fundamental Research* (TIFR), *TATA Institute of Social Science* (TISS) തുടങ്ങി അനവധി രാജ്യാന്തര നിലവാരമുള്ള പഠന കേന്ദ്രങ്ങൾ,  നിരവധി ആശുപത്രികൾ, റിസർച്ച് സെന്ററുകൾ, സ്പോട്സ് കേന്ദ്രങ്ങൾ തുടങ്ങിയവ രാജ്യത്തിന് നൽകി.

7. *TATA Global Beverages* ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയാണ്

8. *TATA Chemicals* ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ soda ash (സോഡാ ആഷ്) നിർമ്മാണ കമ്പനിയാണ്. 

9. *TATA Motors* ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളിൽ ആദ്യ 10 ൽ ഉൾപ്പെടുന്ന കമ്പനിയാണ്. 

10. *TCS* (Tata Consultancy Services) ലോകത്തിലെ വലിയ രണ്ടാമത്തെ IT Service കമ്പനിയാണ്. 

11. ഇന്ത്യയിലെ ഏറ്റവും വലിയ *integrated corporate company* ടാറ്റയാണ് (650,000+ ജോലിക്കാർ, 100 ൽ അധികം രാജ്യങ്ങളിൽ പ്രവർത്തനം). 

12. ആപ്ത വാക്യം:  *ഹുമത ഹുക്ത ഹവർഷത* (good thoughts, good words and good deeds).

13. ഇന്ത്യയിലെ ഏറ്റവും വലിയ integrated power company ആണ് *TATA Power.*

14. 19 ാം നൂറ്റാണ്ടിൽ *ഇറാനിൽ* നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരാണ് ടാറ്റാ കുടുംബം. 

15. ടാറ്റയുടെ ചെയർമാന്മാർ; 
• *Jamsetji Tata*
• *Dorabji Tata*
• *Nowroji Sakhlawat*
• *JRD Tata*
• *Ratan Tata*
• *Cyrus Mistry*
• *Natarajan Chandrasekaran*

16. *ഭാരത് രത്ന* ലഭിച്ച ആദ്യ ഇന്ത്യൻ വ്യവസായി ആണ് *JRD Tata.*

17. ടാറ്റാ ഗ്രൂപ്പിന്റെ മുഴുവൻ ആസ്തിയും രത്തൻ ടാറ്റയുടെ പേരിലേക്ക് മാറ്റിയാൽ *ലോകത്തിലെ ഏറ്റവും വലിയ ധനികൻ* ആകുമായിരുന്നു. 

18. ഒന്നാം ലോക മഹായുദ്ധ കാലത്ത് മുംബൈ *താജ് ഹോട്ടൽ 600 ബെഡുള്ള ആശുപത്രിയാക്കിയിരുന്നു* ടാറ്റാ ഗ്രൂപ്പ്. 

19. ലോകത്ത് ആദ്യമായി *8 മണിക്കൂർ ജോലി* നടപ്പാക്കി (1912).

20. 1932 ൽ *Tata Aviation Services* ആരംഭിച്ചു. പിന്നീടത് *Tata Airlines* ആയി. ഇന്ത്യാ ഗവൺമെന്റിന് വിട്ടുകൊടുത്തപ്പോൾ ഇപ്പോഴത്തെ *Air India* ഉം ആയി. 

21. ഇന്ത്യയിൽ ആദ്യമായി വിമാനം പറത്തിയതും പൈലറ്റ് ലൈസൻസ് നേടിയതും *JRD ടാറ്റയാണ്.*

22. *Jaguar, Land Rover* എന്നീ ആഡംബര കാർ ബ്രാൻഡുകളുടെ ഉടമ Tata Motors ആണ്. 

23. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിൽ മുമ്പിലുള്ള അമേരിക്കയിലെ ബോസ്റ്റണിലെ *ഹാർവാർഡ് ബിസിനസ് സ്കൂളിലെ ഒരു ബിൽഡിങ്ങിന്റെ പേര് ടാറ്റാ ഹാൾ* എന്നാണ്. 

24. *Ethisphere Institute* നൽകുന്ന *World's Most Ethical Company* ടാറ്റാ സ്റ്റീലിനായിരുന്നു 2015 മുതൽ തുടർച്ചയായി ലഭിച്ചത് (under metals, minerals and mining category). 

25. *CSR* (Corporate Social Responsibility) *activities ലോകത്ത് ആദ്യമായി നടപ്പിലാക്കിയ കമ്പനി ടാറ്റയാണ്*. പിന്നീട് ലോകം അത് അനുകരിച്ചു, രാജ്യങ്ങൾ നിയമമാക്കി. 

ടാറ്റയെക്കുറിച്ച് പറയാൻ ഏറെയുണ്ട്, എങ്കിലും നിർത്തുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ടാറ്റ. Truly a ''Made In India'' company. We can also call it as *Made India* company

Comments

Popular posts from this blog

ചരിത്രം.. ''മൊബൈൽ ഫോൺ''

1973-ൽ മോട്ടറോളയിലെ ഡോ:മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ്  2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒ...

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.  പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.? ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.   Pydimarri Venkata Subba Rao 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴു...

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ പഠിച്ച 40 പാഠങ്ങൾ

1. അമേരിക്ക ലോകത്തെ മുൻ‌നിര രാജ്യമല്ല. 2. ആയുധം എടുക്കാതെ ചൈന മൂന്നാം ലോകമഹായുദ്ധത്തിൽ വിജയിച്ചു, ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 3. യൂറോപ്യന്മാർ കാണുന്നതുപോലെ വിദ്യാസമ്പന്നരല്ല. 4. വിനോദയാത്രകളില്ലാതെ നമുക്ക് അവധിക്കാലത്തെ അതിജീവിക്കാൻ കഴിയും. 5. പുരോഹിതൻ, പൂജാരി, ഉസ്താദ് പോലുള്ളവർ   രോഗികൾക്കു രക്ഷ ആയില്ല. 6. ഭൂമിയിലെ യഥാർത്ഥ വൈറസുകളാണ് മനുഷ്യൻ. 7. ചുവന്ന നാടയിൽ കുരുങ്ങാതെ നമുക്ക് കോടിക്കണക്കിന് രൂപ ദരിദ്രർക്കായി ചെലവഴിക്കാൻ കഴിഞ്ഞു. 8. ആരോഗ്യ പ്രൊഫഷണലുകൾക്ക് ഒരു ഫുട്ബോൾ കളിക്കാരനേക്കാൾ വിലയുണ്ട്. 9. ഉപഭോഗമില്ലാത്ത ഒരു സമൂഹത്തിൽ എണ്ണ വിലപ്പോവില്ല. 10. മൃഗശാലയിലെ കൂട്ടിലിട്ട  മൃഗങ്ങളുടെ അവസ്ഥ മനസ്സിലായി. 11. മനുഷ്യർ ഒന്നും ചെയ്യാതെ ഭൂമി വേഗത്തിൽ പുനർജനിച്ചു. 12. ഭൂരിഭാഗം ആളുകൾക്കും വീട്ടിൽ നിന്ന് ജോലിചെയ്യാം. 13. ജങ്ക് ഫുഡ് ഇല്ലാതെ നമുക്കും കുട്ടികൾക്കും അതിജീവിക്കാൻ കഴിയും. 14. ശുചിത്വമുള്ള ജീവിതവും മദ്യപാനമില്ലാത്ത ജീവിതവും ബുദ്ധിമുട്ടുള്ള കാര്യമല്ല. 15. സ്ത്രീകൾക്ക് മാത്രമല്ല പാചകം  അറിയാവുന്നത്. 16. ലോകത്ത് ധാരാളം നല്ല ആളുകൾ ഉണ്ട്. 17. നിങ്ങൾ കൂടുതൽ സ്കൂളുകൾ ...