Skip to main content

"പുച്ഛമാണ്‌ പുച്ഛം''

ഇവിടുത്തെ പൊതുവിദ്യാലയത്തിൽ പഠിച്ചു ഒരു വിസയും തരപ്പെടുത്തി വിദേശത്തു പോയി വന്ന ശേഷം ചിലർ പറയുന്നതു കേട്ടിട്ടുണ്ട്:

"ആശുപത്രിയോ.? ഇവിടെന്താശുപത്രി.!

റോഡോ.? ഇവിടെന്ത് റോഡ്.!!

സർക്കാരോ.? ഇവിടെന്ത് സർക്കാർ.!!!

വിദ്യാലയമോ.? വിദ്യാഭ്യാസമോ.?  ഇവിടെന്ത്.!!!

അതൊക്കെ അമേരിക്കയിൽ!!
ആസ്ട്രേലിയയിൽ!! ദുബായിൽ!!
ജർമനിയിൽ!!ഇറ്റലിയിൽ !!കാനഡയിൽ !! അതാണ് കണ്ടു പഠിക്കണ്ടത്!!"

അതിനെല്ലാം മറുപടിയായി ഈ കോവിഡ്- 19 കാലം:

ലോകം അമ്പരന്നു വിറച്ചു നിൽക്കുകയാണ്..
അമേരിക്കൻ സ്വപ്ന ലോകം...
വൈറോളജി ലാബുകൾ ആവശ്യത്തിനില്ല.
പൗരൻ്റെ ആരോഗ്യത്തിൽ സർക്കാരിനു  വേവലാതിയില്ല....
ഒരു സേവനവും സൗജന്യമല്ല...
കോവിഡ്  ഉണ്ടോ എന്നറിയാൻ പരിശോധനയ്ക്കു  ഇന്ത്യൻ രൂപ 87,000.. ഐസൊലേഷൻ വാർഡിനു ഏകദേശം 2 ലക്ഷം രൂപ... 
ചികിത്സ കൊടുക്കുന്നില്ല....
കോവിഡ് ചികിത്സ തേടി ഒരു അമേരിക്കക്കാരി 13 മണിക്കൂർ പറന്നു ചൈനയിലേക്കു പോയത് ഇന്നത്തെ വാർത്ത....

ആസ്‌ത്രേലിയയിലെ മെൽബണിൽ നിന്നു  മലയാളിയുടെ വീഡിയോ:
'രണ്ടു വൈറോളജി ലാബാണുള്ളത്. അഞ്ഞൂറു പേർ ക്യൂവിൽ. ധാരാളം പണം വേണം. സർക്കാരിനു ഒരു ശ്രദ്ധയും ഇടപെടലും ഇല്ല'.

ഇറ്റലി വൃത്തിയുടെ കാര്യത്തിൽ ലോകോത്തരം..
കോവിഡിൽ മുങ്ങി മരിക്കാൻ പോവുന്നു.. സർക്കാർ പകച്ചു നിൽക്കുന്നു..

ഓരോന്നും എണ്ണി പറഞ്ഞാൽ മധ്യവർഗ മലയാളികളുടെ സ്വപ്ന ഭൂമികളൊക്കെ പരാജയം..

പണമാണ് എല്ലാം എന്നു കരുതുന്നവർക്കു  മരണം ഫലം..

അതിനിടയിലും കൊവിഡിനു മരുന്നു കണ്ടുപിടിച്ചെന്നറിഞ്ഞപ്പോൾ അതു  സ്വന്തമാക്കാൻ ആർത്തി പിടിച്ചു ചാടി വീഴുന്ന രാഷ്ട്ര തലവന്മാർ.
ട്രംപ് എന്ന ലോക ഭരണാധികാരി
ലോകത്തെ മനുഷ്യ ജീവന് പുല്ലുവില കൽപിച്ചു മരുന്നിന്റെ പേറ്റന്റ് സ്വന്തമാക്കാൻ വില പേശുന്നു...

ആരോഗ്യം മനുഷ്യാവകാശമാണെന്നു മനസ്സിലാക്കിക്കൊണ്ട് ഐക്യദാർഡ്ഡ്യം  കാണിക്കേണ്ട ചില സമയമുണ്ടാകും.

വെല്ലുവിളികളെ നേരിടാന്‍ നമ്മുടെ ജനതയുടെ മൂല്യങ്ങളില്‍ അന്തര്‍ലീനമായ മാനുഷിക പരിഗണനകളെ പ്രയോഗത്തില്‍ വരുത്തേണ്ട സമയമാണിത്..
കോവിഡ് ബാധിച്ചവർ ഉൾപ്പടെ അറുന്നൂറു യാത്രക്കാരുമായി കരീബിയൻ കടലിൽ അലഞ്ഞ ബ്രിട്ടീഷ് ആഢംബര കപ്പലിനു സ്വദേശം ഉൾപ്പടെ വമ്പൻ രാഷ്ട്രങ്ങളെല്ലാം കരക്കടുക്കാൻ അനുവാദം നൽകാതിരുന്ന ഘട്ടത്തിൽ ക്യൂബ ക്ഷണിക്കയും രോഗബാധിതരെ ഐസൊലേഷനിലാക്കുകയും മറ്റുള്ളവരെ അതതു രാജ്യങ്ങളിൽ എത്തിക്കാൻ ഏർപ്പാട് ചെയ്യുകയും ചെയ്തു.

കോവിഡ് പൊട്ടി മുളച്ച ചൈന... 
പടർന്നു കയറി പിടിച്ചാൽ കിട്ടാതെ വന്നപ്പോൾ  പകച്ചു നിൽക്കാതെ നേരിട്ട് സ്വന്തം ജനതയെ രക്ഷിച്ചെടുത്ത ചൈന..
അവരൊരുക്കിയ സജ്ജീകരണം...
ലോകം അത്ഭുതത്തോടെ നോക്കി നിന്നു...

*കേരളം...*
ലോകം വാഴ്ത്തുന്നു:
ലോക മാധ്യമങ്ങളിൽ.
വിവിധ രാജ്യങ്ങളിലെ പാർലമെൻറുകളിൽ
കേരളത്തിൻ്റെ കോവിഡ് പ്രതിരോധം അത്ഭുതമാവുന്നു...
*ഡോളറുകൾ നൽകി ചികിത്സ തേടുന്നയിടങ്ങളിൽ നൽകാത്ത മികച്ച ഭക്ഷണം ഐസൊലേഷനിലെ രോഗികൾക്കു നൽകുന്നു...*
*രോഗിയെ അന്വേഷിച്ചു ചെന്നു  ചികിത്സിക്കുന്നു...*
*പൗരന്മാരുടെ ആരോഗ്യത്തിൽ അവരേക്കാൾ താൽപര്യം സർക്കാരിന്...*
ഏറ്റവും ആധുനിക ചികിത്സ...
സ്വകാര്യ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികൾക്കു നൽകാനാവാത്ത ചികിത്സ...
*എല്ലാം സർക്കാർ ചെലവിൽ...*

*ഭൂമിയിൽ മനുഷ്യസ്നേഹത്തെ വാഴ്ത്തുന്ന, മനുഷ്യൻ്റെ ജീവൻ, ജീവിതം, വിദ്യാഭ്യാസം എല്ലാ ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വമാണെന്നു കരുതുന്ന സർക്കാർ.*

പതിനായിരങ്ങളെ രക്ഷിച്ചെടുത്തു  പരിപാലിക്കുമ്പോഴും അതിൽ നിന്നു  ഒരാൾ വഴുതിപ്പോയാൽ അതുയർത്തി കാട്ടി സർവവും  തകർന്നുവെന്നു  കൂവുന്നവർ കാണാതെ പോകുന്ന രാഷ്ട്രീയമാണ് കോവിഡ് ലോകത്തിനു മുന്നിൽ തുറന്നു വെച്ചു കൊടുക്കുന്നത്.

*ഇതു തന്നെയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതും*

*മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള സഹജാവബോധം ജനം പ്രതീക്ഷിക്കും ...*
അതാണവരെ നയിക്കുന്നത്. 🙏

Comments

Popular posts from this blog

ചരിത്രം.. ''മൊബൈൽ ഫോൺ''

1973-ൽ മോട്ടറോളയിലെ ഡോ:മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ്  2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒ...

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.  പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.? ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.   Pydimarri Venkata Subba Rao 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴു...

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ പഠിച്ച 40 പാഠങ്ങൾ

1. അമേരിക്ക ലോകത്തെ മുൻ‌നിര രാജ്യമല്ല. 2. ആയുധം എടുക്കാതെ ചൈന മൂന്നാം ലോകമഹായുദ്ധത്തിൽ വിജയിച്ചു, ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 3. യൂറോപ്യന്മാർ കാണുന്നതുപോലെ വിദ്യാസമ്പന്നരല്ല. 4. വിനോദയാത്രകളില്ലാതെ നമുക്ക് അവധിക്കാലത്തെ അതിജീവിക്കാൻ കഴിയും. 5. പുരോഹിതൻ, പൂജാരി, ഉസ്താദ് പോലുള്ളവർ   രോഗികൾക്കു രക്ഷ ആയില്ല. 6. ഭൂമിയിലെ യഥാർത്ഥ വൈറസുകളാണ് മനുഷ്യൻ. 7. ചുവന്ന നാടയിൽ കുരുങ്ങാതെ നമുക്ക് കോടിക്കണക്കിന് രൂപ ദരിദ്രർക്കായി ചെലവഴിക്കാൻ കഴിഞ്ഞു. 8. ആരോഗ്യ പ്രൊഫഷണലുകൾക്ക് ഒരു ഫുട്ബോൾ കളിക്കാരനേക്കാൾ വിലയുണ്ട്. 9. ഉപഭോഗമില്ലാത്ത ഒരു സമൂഹത്തിൽ എണ്ണ വിലപ്പോവില്ല. 10. മൃഗശാലയിലെ കൂട്ടിലിട്ട  മൃഗങ്ങളുടെ അവസ്ഥ മനസ്സിലായി. 11. മനുഷ്യർ ഒന്നും ചെയ്യാതെ ഭൂമി വേഗത്തിൽ പുനർജനിച്ചു. 12. ഭൂരിഭാഗം ആളുകൾക്കും വീട്ടിൽ നിന്ന് ജോലിചെയ്യാം. 13. ജങ്ക് ഫുഡ് ഇല്ലാതെ നമുക്കും കുട്ടികൾക്കും അതിജീവിക്കാൻ കഴിയും. 14. ശുചിത്വമുള്ള ജീവിതവും മദ്യപാനമില്ലാത്ത ജീവിതവും ബുദ്ധിമുട്ടുള്ള കാര്യമല്ല. 15. സ്ത്രീകൾക്ക് മാത്രമല്ല പാചകം  അറിയാവുന്നത്. 16. ലോകത്ത് ധാരാളം നല്ല ആളുകൾ ഉണ്ട്. 17. നിങ്ങൾ കൂടുതൽ സ്കൂളുകൾ ...