നിങ്ങൾ ആത്മഹത്യ ചെയ്തു മരിക്കാൻ പോകുമ്പോൾ അതിന് എത്ര വർഷങ്ങള്‍ക്ക് മുന്‍പ്പ് നിങ്ങൾ ശരിക്കും മരിച്ചു പോയിരുന്നു എന്ന് കൃത്യമായി രേഖപ്പെടുത്തണം. ഇല്ലെങ്കിൽ, നിങ്ങൾ ആത്മഹത്യ ചെയ്തു കഴിഞ്ഞാൽ ഇവിടെ ഭൂമിയിലെ ചില മനുഷ്യർ നിങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യും. അവർ പല മരണകാരണങ്ങളും നിങ്ങളിൽ കണ്ടെത്തും. നിങ്ങളൊരു പരാജമായിരുന്നു എന്നവർ വിധികൽപ്പിക്കും, നിങ്ങള്‍ ഭീരുവായിരുണെന്ന് ചാപ്പ കുത്തും, ജീവിച്ചു കാണിക്കാൻ നട്ടെല്ലില്ലാതെ പോയെന്ന് അടക്കം പറഞ്ഞവർ പരിഹസിക്കും. ഇങ്ങനെയുള്ള നൂറായിരം പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ആകാശത്തിന് താഴെ പാറിനടക്കും, അതിനൊക്കെയുള്ള ഒരൊറ്റ ഉത്തരമെന്നോണം ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചുപോയ നിങ്ങളുടെ ശരിക്കുള്ള മരണ തിയതി കുറിച്ചിടുക. അങ്ങനെ ജീവനോടെ മരിച്ചു കുറേക്കാലം കഴിഞ്ഞാണ് നിങ്ങൾ ആത്മഹത്യ ചെയ്തതെന്ന് ഈ മണ്ടന്മാരോട് പറഞ്ഞാൽ അവരത് വിശ്വസിക്കില്ല. ''അവർക്കത് വരുവോളം''. നിങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നതിന് എത്രയോ പകലുകൾക്കും രാത്രികൾക്ക് മുൻപേ മരിച്ചുപോയ നിങ്ങളുടെ ചിരിയെക്കുറിച്ച്, ആ നിമിഷങ്ങളെപ്പറ്റി ആരോടെങ്കിലും പറഞ്ഞു വയ്ക്കുക. നിങ്ങൾ പെട്ടെന്ന് മര...
നാരായണൻ നായർക്ക് ഒരു മൂരി ഉണ്ടായിരുന്നു, ആ നാട്ടിലെ ഏറ്റവും മികച്ച വിത്തുകാള. ആ മൂരി മാത്രമായിരുന്നു അയാളുടെ ഏക ആദായമാർഗ്ഗം. ആ കാള പ്രദേശത്തെ ഏറ്റവും മികച്ച വിത്തുകാള ആയതുകൊണ്ട് നാട്ടുകാർ തങ്ങളുടെ പശുക്കളെ അവിടെ കൊണ്ടുവരാൻ തുടങ്ങി, അങ്ങനെ മികച്ച കന്നുംകുട്ടികൾ ജനിക്കുന്നു എന്ന് ഉറപ്പുവരുത്തി. ആ വിത്തുകാള നാരായണൻ നായർക്ക് ഒരു നല്ല വരുമാനമാർഗമായി മാറി. അവൻ തന്റെ അടുത്തു വന്നുപെട്ട ഒരു പശുവിനെയും പരിഗണിക്കാതിരുന്നില്ല, നിരാശപ്പെടുത്തിയുമില്ല. അക്കാര്യത്തിൽ യാതൊരു ക്ഷീണമോ തളർച്ചയോ ഒരിക്കൽപ്പോലും അവൻ കാണിച്ചിരുന്നുമില്ല. ഒരു ദിവസം നാട്ടുകാർ ഒത്തുകൂടി നാരായണൻ നായരെ എപ്പോഴും ആശ്രയിക്കാതെ ആ കാളയെ വിലകൊടുത്ത് വാങ്ങാൻ തീരുമാനിച്ചു. ഒരു പ്രതിനിധി പോയി പറഞ്ഞു: "നിങ്ങളുടെ കാളയ്ക്ക് ഒരു വില പറയുക, ഞങ്ങൾ അതിനെ നിങ്ങളിൽ നിന്ന് വാങ്ങാൻ പോകുന്നു." തന്റെ വരുമാന സ്രോതസ്സ് നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത നാരായണൻ നായർ, വളരെ ഉയർന്ന ഒരു വില അവരോട് ആവശ്യപ്പെട്ടു. ആ വളർത്തുമൃഗത്തിന്റെ അമിത വിലയെക്കുറിച്ച് അവർ പഞ്ചായത്ത് പ്രസിഡന്റിനോട് പരാതിപ്പെട്ടു, പ്രശ്നം മനസ്സിലാക്കിയ അദ്ദേഹം, പഞ്ചായത്തിന്റെ ...