നാരായണൻ നായർക്ക് ഒരു മൂരി ഉണ്ടായിരുന്നു, ആ നാട്ടിലെ ഏറ്റവും മികച്ച വിത്തുകാള. ആ മൂരി മാത്രമായിരുന്നു അയാളുടെ ഏക ആദായമാർഗ്ഗം. ആ കാള പ്രദേശത്തെ ഏറ്റവും മികച്ച വിത്തുകാള ആയതുകൊണ്ട് നാട്ടുകാർ തങ്ങളുടെ പശുക്കളെ അവിടെ കൊണ്ടുവരാൻ തുടങ്ങി, അങ്ങനെ മികച്ച കന്നുംകുട്ടികൾ ജനിക്കുന്നു എന്ന് ഉറപ്പുവരുത്തി. ആ വിത്തുകാള നാരായണൻ നായർക്ക് ഒരു നല്ല വരുമാനമാർഗമായി മാറി.
അവൻ തന്റെ അടുത്തു വന്നുപെട്ട ഒരു പശുവിനെയും പരിഗണിക്കാതിരുന്നില്ല, നിരാശപ്പെടുത്തിയുമില്ല. അക്കാര്യത്തിൽ യാതൊരു ക്ഷീണമോ തളർച്ചയോ ഒരിക്കൽപ്പോലും അവൻ കാണിച്ചിരുന്നുമില്ല.
ഒരു ദിവസം നാട്ടുകാർ ഒത്തുകൂടി നാരായണൻ നായരെ എപ്പോഴും ആശ്രയിക്കാതെ ആ കാളയെ വിലകൊടുത്ത് വാങ്ങാൻ തീരുമാനിച്ചു.
ഒരു പ്രതിനിധി പോയി പറഞ്ഞു: "നിങ്ങളുടെ കാളയ്ക്ക് ഒരു വില പറയുക, ഞങ്ങൾ അതിനെ നിങ്ങളിൽ നിന്ന് വാങ്ങാൻ പോകുന്നു."
തന്റെ വരുമാന സ്രോതസ്സ് നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത നാരായണൻ നായർ, വളരെ ഉയർന്ന ഒരു വില അവരോട് ആവശ്യപ്പെട്ടു.
ആ വളർത്തുമൃഗത്തിന്റെ അമിത വിലയെക്കുറിച്ച് അവർ പഞ്ചായത്ത് പ്രസിഡന്റിനോട് പരാതിപ്പെട്ടു, പ്രശ്നം മനസ്സിലാക്കിയ അദ്ദേഹം, പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ആ കാളയെ വാങ്ങി, അതിനെ പഞ്ചായത്തിന്റെ പൊതുമുതലായി രജിസ്റ്റർ ചെയ്യുകയും മുഴുവൻ സമൂഹത്തിന്റെയും സേവനത്തിനായി നൽകുകയും ചെയ്തു.
ഉദ്ഘാടന ദിവസം പശുക്കളുമായി നാട്ടുകാർ വന്നു. അവർ ആദ്യം കൊണ്ടുവന്ന പശുവിനെ കണ്ടിട്ട് കാളക്ക് ഒരു പ്രതികരണവുമില്ല.
"അത് പശുവിന്റെ പ്രശ്നമാണ് - ഒരാൾ പറഞ്ഞു - അത് വളരെ മെലിഞ്ഞതാണ്."
അവർ അവന്റെ മുമ്പിൽ ഒരു മികച്ച ജേഴ്സിപശുവിനെ കൊണ്ടുവന്നു, കാളക്ക് യാതൊരു അനക്കമില്ല!!
അവർ അവന്റെ മുമ്പിൽ മുഴുവൻ പശുക്കളേയും അണിനിരത്തി, പക്ഷേ കാള കുലുങ്ങിയില്ല!
ക്ഷുഭിതനായ പഞ്ചായത്ത് പ്രസിഡന്റ് നാരായണൻ നായരെ വിളിച്ച് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു. നികുതിദായകരുടെ പണം ചെലവഴിച്ച് വാങ്ങിയ മുതല്‍ പ്രസിഡണ്ടിന്‍റെ മറ്റൊരു തട്ടിപ്പാണെന്ന് കരുതാൻ നാട്ടുകാരും തയ്യാറായില്ല.
നാരായണൻ നായർ കാളയുടെ അടുത്തെത്തി അവന്റെ ചെവിയിൽ ചോദിച്ചു: "സഹോദരാ നിനക്കെന്തു പറ്റി.? എന്താണ് നിനക്കീ മനംമാറ്റം!, നിനക്ക് ഈ ജോലി മടുത്തോ.?"
വിത്തുകാള നാരായണൻ നായരെ അലസമായി നോക്കി... ഗൗരവത്തോടെ മറുപടി പറഞ്ഞു:
"ഞാൻ എങ്ങനെ ജോലി ചെയ്യണമെന്ന് പറയാൻ നിങ്ങളാരാ.? ഇപ്പോൾ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണെന്നകാര്യം നിങ്ങൾക്കറിഞ്ഞുകൂടെ! എനിക്ക് സൗകര്യമുള്ളപ്പോൾ സൗകര്യം പോലെ ചെയ്യും! താൻ തന്റെ പണിനോക്ക് !!"
🙊
😂🤣😜
Comments
Post a Comment