നിങ്ങൾ ആത്മഹത്യ ചെയ്തു മരിക്കാൻ പോകുമ്പോൾ അതിന് എത്ര വർഷങ്ങള്‍ക്ക് മുന്‍പ്പ് നിങ്ങൾ ശരിക്കും മരിച്ചു പോയിരുന്നു എന്ന് കൃത്യമായി രേഖപ്പെടുത്തണം.
ഇല്ലെങ്കിൽ, നിങ്ങൾ ആത്മഹത്യ ചെയ്തു കഴിഞ്ഞാൽ ഇവിടെ ഭൂമിയിലെ ചില മനുഷ്യർ നിങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യും. അവർ പല മരണകാരണങ്ങളും നിങ്ങളിൽ കണ്ടെത്തും. നിങ്ങളൊരു പരാജമായിരുന്നു എന്നവർ വിധികൽപ്പിക്കും, നിങ്ങള്‍ ഭീരുവായിരുണെന്ന് ചാപ്പ കുത്തും, ജീവിച്ചു കാണിക്കാൻ നട്ടെല്ലില്ലാതെ പോയെന്ന് അടക്കം പറഞ്ഞവർ പരിഹസിക്കും.
ഇങ്ങനെയുള്ള നൂറായിരം പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ആകാശത്തിന് താഴെ പാറിനടക്കും, അതിനൊക്കെയുള്ള ഒരൊറ്റ ഉത്തരമെന്നോണം ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചുപോയ നിങ്ങളുടെ ശരിക്കുള്ള മരണ തിയതി കുറിച്ചിടുക.
അങ്ങനെ ജീവനോടെ മരിച്ചു കുറേക്കാലം കഴിഞ്ഞാണ് നിങ്ങൾ ആത്മഹത്യ ചെയ്തതെന്ന് ഈ മണ്ടന്മാരോട് പറഞ്ഞാൽ അവരത് വിശ്വസിക്കില്ല. ''അവർക്കത് വരുവോളം''. നിങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നതിന് എത്രയോ പകലുകൾക്കും രാത്രികൾക്ക് മുൻപേ മരിച്ചുപോയ നിങ്ങളുടെ ചിരിയെക്കുറിച്ച്, ആ നിമിഷങ്ങളെപ്പറ്റി ആരോടെങ്കിലും പറഞ്ഞു വയ്ക്കുക.
നിങ്ങൾ പെട്ടെന്ന് മരിച്ചു പോയതാണെന്ന് മനുഷ്യർ തമ്മിൽ ചർച്ച ചെയ്യുമ്പോൾ ഒരാളെങ്കിലും അത് കേട്ട് ചിരിക്കാൻ ഭൂമിയിലുണ്ടാവണം. ''ആ ഒരാൾ നിങ്ങളെ കേട്ട ആളാവണം".
ഒരാളെങ്കിലും കേൾക്കാൻ ഉണ്ടാവുക എന്നത് അത്ര നിസ്സാര കാര്യമല്ല, ചില നിമിഷങ്ങളിൽ അത്രത്തോളം അപ്പൂപ്പൻ താടി പോലെ ഭാരമില്ലാതാവുന്ന മനുഷ്യനെ പാറിപ്പോകാൻ അനുവദിക്കാതെ പിടിച്ചു നിർത്തുന്ന ഒരാളുണ്ടാവുക എന്നത് കരയിൽ വീണ് പിടയുന്ന മീനിന് ആകാശം പെയ്തു കൊടുക്കുന്നത് പോലെയാണ്.
അങ്ങനെ പെയ്തുതീരാൻ കഴിയാതെ പോയ മനുഷ്യരാണ് ആകാശം തേടി ആത്മഹത്യാക്കുറിപ്പുകൾ പോലും എഴുതിവയ്ക്കാതെ മരിച്ചു പോകുന്നത്.
എന്നിരുന്നാലും; ആത്മഹത്യ ചെയ്തു മരിക്കാൻ പോകുന്ന മനുഷ്യരോട്,
ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചു പോയ നിങ്ങളുടെ ശരിക്കുള്ള മരണ തീയതി കുറിച്ചിടുക.
ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചു പോയ നിങ്ങളുടെ ശരിക്കുള്ള മരണ തീയതി കുറിച്ചിടുക.
Comments
Post a Comment