(1). 10+2 രീതി അവസാനിച്ചു.
(2). പുതിയ രീതി 5+3+3+4.
(3). 5 വരെ പ്രീസ്കൂൾ, 6 മുതൽ 8 വരെ മിഡ്സ്കൂൾ, 8 മുതൽ 11 വരെ ഹൈസ്കൂൾ, 12 ഇല്ല, പകരം ബിരുദം 4 വർഷം.
(4). എല്ലാബിരുദങ്ങളും ഇനിമുതൽ 4 വർഷം.
(5). 6 മുതൽ തൊഴിൽപഠനം ആരംഭിക്കാം.
(6). 8 മുതൽ 11 വരെ ഐച്ഛികവിഷയങ്ങൾ തിരഞ്ഞെടുക്കാം.
(7). എല്ലാബിരുദങ്ങൾക്കും മുഖ്യവിഷയവും ഉപവിഷയവും ഉണ്ടാകും. ഉദാഹരണമായി സയൻസ് ബിരുദം പഠിക്കുന്നയാൾക്ക് ഫിസിക്സ് മുഖ്യവിഷയവും സംഗീതം ഉപവിഷയവുമായി പഠിക്കാം.
(8). എല്ലാ ഉന്നതപഠനവും ഒറ്റ അതോറിറ്റിയുടെ കീഴിലാവും.
(9). യുജിസിയും എഐസിടിഇയും ലയിപ്പിക്കും.
(10). എല്ലാ സർവ്വകലാശാലകൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും കല്പിതസർവ്വകലാശാലകൾക്കും ഒരേ ഗ്രേഡിംഗും നിയമാവലികളും ആയിരിക്കും.
(11). രാജ്യത്തെ എല്ലാത്തരം അധ്യാപകർക്കും ഏകീകൃത ട്രെയിനിംഗ് ബോർഡ് നിലവിൽ വരും. സംസ്ഥാനങ്ങൾക്ക് ഇതിൽ മാറ്റം വരുത്താനാകില്ല.
(12). എല്ലാ കോളേജുകൾക്കും സമാന തലങ്ങളിലുളള അക്രഡിറ്റേഷൻ രീതി നടപ്പാക്കും. പ്രാപ്തിപ്രകാരം സ്വയംഭരമാവകാശങ്ങൾ നല്കും.
(13). കുട്ടികളെ 3 വയസ്സുവരെ വീട്ടിലിരുത്തി പഠിപ്പിക്കുന്നതിനായി രക്ഷാകർത്താക്കൾക്കും 3 മുതൽ 6 വയസ്സുവരെ പഠിപ്പിക്കുന്നതിന് പ്രീസ്കൂളുകൾക്കും പുതിയ പഠനപദ്ധതി നടപ്പാക്കും.
(14). എവിടെവച്ചും കോഴ്സിൽ ചേരുന്നതിനും നിർത്തുന്നതിനും സാധിക്കും.
(15). ബിരുദതലത്തിൽ ഓരോ വർഷം പഠിക്കുന്നതിനും നിശ്ചിതക്രെഡിററും അതിനുളള സർട്ടിഫിക്കറ്റും നല്കും. ഇടയ്ക്ക് വച്ച് പഠനം നിർത്തിയിട്ട് ജോലിക്കോ മറ്റോ പോകുന്നവർക്ക് പിന്നീട് വന്ന് പഠനം പൂർത്തിയാക്കാം.
(16). എല്ലാ സ്കൂൾ പരീക്ഷകളും സെമസ്റ്റർ ആയി വർഷത്തിൽ രണ്ടുതവണ മാത്രം.
(17). ഏതെങ്കിലും വിഷയത്തിലുളള ആഴത്തിലുളള അറിവ് ലഭിക്കുംവിധം സിലബസ്സ് ചുരുക്കും.
(18). പ്രായോഗികതലത്തിലും പ്രവർത്തനത്തിലും കൂടുതൽ ഊന്നൽ നല്കിയായിരിക്കും പഠനരീതി.
(19). ബിരുദത്തിന് ഒരു വർഷം പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റും, രണ്ട് വർഷം പൂർത്തിയാക്കിയാൽ അഡ്വാൻസ്ഡ് ഡിപ്ലോമയും നാലു വർഷം പൂർത്തിയാക്കിയാൽ ബിരുദവും നല്കും. കോഴ്സ് ഇടയ്ക്ക് വച്ച് നിർത്തുന്നവർക്ക് അതുവരെയുളള സർട്ടിഫിക്കറ്റ് ലഭിക്കും. അതുപയോഗിച്ച് തൊഴിൽ തേടാം. പിന്നീട് പഠനം തുടരണമെങ്കിൽ തുടരാം. (അതായത് ബിരുദത്തിന് പഠിക്കുന്നയാൾക്ക് ഒരു വർഷം പഠിച്ചാൽ ഐടിഐ തലത്തിലുളള സർട്ടിഫിക്കറ്റും രണ്ടുവർഷം പഠിച്ചാൽ ഡിപ്ലോമ തലത്തിലുളള സർട്ടിഫിക്കറ്റും ലഭിക്കും.)
(20). വിവിധ ബിരുദ കോഴ്സുകളുടെ നിയന്ത്രണം ഒറ്റ അതോറിറ്റിയുടെ കീഴിലാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്...
https://youtu.be/mQRTFdPKNQA
Gud...
ReplyDelete