Skip to main content

ഹേ; പണമേ... നിനക്ക് എത്ര പേരുകളുണ്ട് .❔

ദേവാലയങ്ങളിൽ ''കാണിക്ക'' ''നേർച്ച''

സ്കൂളില്  ''ഫീസ് ''
                   
വിവാഹത്തില്  "സ്ത്രീധനം"
വിവാഹമോചനത്തിൽ ''ജീവനാംശം''

അപകടത്തിൽ മരണപ്പെട്ടാൽ / വൈകല്യം സംഭവിച്ചാൽ ''നഷ്ടപരിഹാരം''
  
ദരിദ്രന് കൊടുത്താൽ ''ഭിക്ഷ''

തിരിച്ചു തരണമെന്ന് പറഞ്ഞ് ആർക്കെങ്കിലും കൊടുത്താൽ ''കടം''

പാർട്ടിക്കാർക്ക് ‌ ''പിരിവ് ''

അനാഥാലയങ്ങൾക്ക്  ''സംഭാവന''

കോടതിയിൽ ''പിഴ''
                    
സർക്കാർ എടുത്താൽ ''നികുതി''

ജോലി ചെയ്താൽ ''ശമ്പളം''
വേല ചെയ്താൽ ''കൂലി''

വിരമിച്ച ശേഷം ''പെൻഷൻ''

തട്ടിക്കൊണ്ടുപോകുന്നവർക്ക്  ''മോചനദ്രവ്യം''

ഹോട്ടൽ ജോലിയിൽ ''ടിപ്പ് ''
           
ബാങ്കിൽ നിന്ന് കടം വാങ്ങുമ്പോൾ ''വായ്പ''

തൊഴിലാളികൾക്ക്  ''വേതനം''

നിയമവിരുദ്ധമായി വാങ്ങിയാൽ ''കൈക്കൂലി''

ഇത്രയധികം പേരുകളിൽ, ഇത്രയധികം കുഴപ്പങ്ങളുണ്ടാക്കുന്ന വേറൊരു സാധനം ഭൂമിയിൽ ഇല്ല എന്നതാണ് സത്യം..❕🙃

Comments

Popular posts from this blog

ചരിത്രം.. ''മൊബൈൽ ഫോൺ''

1973-ൽ മോട്ടറോളയിലെ ഡോ:മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ്  2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒ...

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.  പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.? ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.   Pydimarri Venkata Subba Rao 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴു...

TATA -യാണ് താരം

1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ആണൂ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച.  റ്റാറ്റയുടെ ചരിത്രം പരിശോധിച്ചാൽ ഇതൊന്നും ഒന്നും അല്ല. ഇന്ത്യയുടെ പുരോഗതിക്ക്‌ ഇത്രമാത്രം പങ്കു വഹിച്ച മറ്റൊരു കംബനി ചരിത്രത്തിൽ ഇല്ല.  പക്ഷേ റ്റാറ്റയെ കുറിച്ച്‌ സാദാരണക്കാർക്ക്‌ കൂടുതൽ ഒന്നും അറിയില്ല, അദാനിയെയും അംബാനിയെയും ഒക്കെ പറ്റി മാത്രമേ സാദാരണക്കാർക്ക്‌ കേട്ട്‌ പരിചയം ഉള്ളു.  കൈക്കൂലിയും അവിഹിത രാഷ്ട്രീയ ഇടപാടുകളും വഴി ഒരിക്കലും ബിസിനസ്‌ വളർത്താൻ ഉപയോഗിക്കില്ല എന്നത്‌ ഒരു അടിസ്ഥാന കംബനി പോളിസി ആയി കൊണ്ട്‌ നടക്കുന്നതിനാൽ ടാറ്റ ഗ്രൂപ്പ്‌, രാഷ്ട്രീയക്കാർക്കും മീഡിയകൾക്കും അത്ര പ്രിയപ്പെട്ടവരല്ല. അത്‌ കൊണ്ട്‌ തന്നെ അവരെക്കുറിച്ച്‌ കൂടുതൽ ചർച്ചകൾ വരാൻ തുടങ്ങിയത്‌ സോഷ്യൽ മീഡിയകളിൽ ആണു.  ഒരു സാധാരണക്കാരനു റ്റാറ്റയുടെ ബസ്സും കാറും ആണു ടാറ്റയെ കുറിച്ച്‌ അറിയുകയുള്ളു.  ഒരിക്കൽ ബ്രിട്ടീഷ്‌ കംബനിയായിരുന്ന റേഞ്ച്‌ റോവറിന്റെയും ജാഗുവറിന്റെയും ഇന്നത്തെ ഉടമസ്ഥരായ ടാറ്റ മോട്ടോഴ്സ്‌ എന്ന ടാറ്റ കബനി ടാറ്റ സൺസിന്റെ ലോകം മൊത്തം പരന്ന് കിടക്കുന്ന ബിസിനസ്‌ സാമ്രാജ്യത്തിന്റെ വളരെ ചെറിയ...