Skip to main content

രാഷ്ട്രീയം

"ഈ രാഷ്ട്രീയം എന്നുവെച്ചാല്‍ എന്താണച്ഛാ..?"
.
.
.
.
.
"മിടുക്കന്‍''

നല്ല ചോദ്യം.

അച്ഛന്‍ ലളിതമായി പറഞ്ഞു തരാം.!

ഉദാഹരണത്തിന്‌ നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ തന്നെയെടുക്കാം..

ഞാനാണ്‌, അതായത്‌ അച്ഛനാണ്‌ ഈ വീട്ടിലെ ഗൃഹനാഥന്‍.
അച്ഛനാണ്‌ വരുമാനം കൊണ്ടു വരുന്നത്‌,
അതു കൊണ്ട്‌ എന്നെ മുതലാളിത്തം അഥവാ ക്യാപിറ്റലിസം എന്നു വിളിക്കാം..
നിന്‍റെ അമ്മയാണ്‌ ഈ വിട്ടിലെ കാര്യങ്ങള്‍ നോക്കുന്നത്‌,
അതു കൊണ്ട്‌ നമുക്ക്‌ അമ്മയെ ഭരണാധികാരി അല്ലെങ്കില്‍ ഗവണ്‍മെന്‍റ് എന്നു വിളിക്കാം..
പണികളെല്ലാം ചെയ്യുന്നത്‌ വേലക്കാരിയാണ്‌,
അതു കൊണ്ട്‌ വേലക്കാരിയെ നമുക്ക്‌ തൊഴിലാളി അഥവാ അദ്ധ്വാന വര്‍ഗ്ഗം എന്നും വിളിക്കാം.. 
ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്നതാണ്‌ നിന്‍റെ ജോലി,
അതു കൊണ്ട്‌ നിന്നെ പൊതുജനം എന്നും വിളിക്കാം..
നിന്‍റെ കുഞ്ഞനുജനെ, നമ്മുടെ കുഞ്ഞു വാവയെ ഭാവിയുടെ വാഗ്‌ദാനമെന്നും വിളിക്കാം..

ഇനി ചിന്തിച്ചു നോക്കൂ..

"ഇപ്പോള്‍ മനസ്സിലായില്ലേ എന്താണ്‌ രാഷ്ട്രീയമെന്ന്‌.!"
.
.
.
.
.
അച്ഛന്‍റെ ഉദാഹരണത്തില്‍ ചിന്താവിഷ്ടനായി കുട്ടി ഉറങ്ങുവാന്‍ പോയി.

രാത്രി കുഞ്ഞു വാവയുടെ കരച്ചില്‍ കേട്ടുണര്‍ന്ന അവന്‍, മുറിയിലേക്കു ചെന്നു.

കുഞ്ഞു വാവ ഉറക്കത്തില്‍ മൂത്രമൊഴിച്ച്‌ ഡയപ്പറും ബെഡ്‌ ഷീറ്റും എല്ലാം നനച്ചു കുതിര്‍ത്തിരിക്കുന്നു.

അവന്‍ അമ്മയെ വിളിക്കുവാന്‍ അച്ഛനും അമ്മയും കിടക്കുന്ന മുറിയിലേക്ക്‌ ചെന്നു.

അമ്മ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്‌..

അല്ലെങ്കില്‍ വേണ്ട, അമ്മയെ ഉണര്‍ത്തേണ്ട, 
വേലക്കാരിയെ വിളിക്കാമെന്നു കരുതി അവരുടെ മുറിയിലേക്കു പോയി..
അവിടെ വേലക്കാരിയുടെ അടുത്ത്‌ അച്ഛന്‍ കിടക്കുന്നത്‌ കണ്ടപ്പോള്‍ അവന്‍ ഒന്നും മിണ്ടാതെ തിരിച്ചു പോയി കുഞ്ഞു വാവയുടെ നനഞ്ഞ ഡയപ്പറും ബെഡ്‌ ഷീറ്റും മാറ്റി കൊടുത്തു.

പിറ്റേ ദിവസം അവന്‍ അച്ഛനോടു പറഞ്ഞു.
.
.
.
.
.
"അച്ഛാ, രാഷ്ട്രീയമെന്താണെന്ന്‌ എനിക്കിപ്പോള്‍ ശരിക്കും മനസ്സിലായി"
.
.
.
.
.
"മിടുക്കന്‍''
പറയൂ എന്താണ്‌ നിനക്കു മനസ്സിലായത്‌.!
''എന്താണ്‌ രാഷ്ട്രീയം.?"
.
.
.
.
.
മുതലാളിത്തം അദ്ധ്വാന വര്‍ഗ്ഗത്തെ ചൂഷണം ചെയ്‌തു കൊണ്ടിരിക്കുന്നു. 

ഗവണ്‍മെന്‍റ് ഉറങ്ങുകയാണ്‌..

ജനങ്ങള്‍ അവഗണിക്കപ്പെടുന്നു... 

ഭാവിയുടെ വാഗ്‌ദാനങ്ങള്‍ മൂത്രത്തില്‍ കുളിച്ചു കിടക്കുന്നു...!!!
😂😂😂

Comments

Popular posts from this blog

ചരിത്രം.. ''മൊബൈൽ ഫോൺ''

1973-ൽ മോട്ടറോളയിലെ ഡോ:മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ്  2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒ...

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.  പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.? ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.   Pydimarri Venkata Subba Rao 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴു...

TATA -യാണ് താരം

1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ആണൂ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച.  റ്റാറ്റയുടെ ചരിത്രം പരിശോധിച്ചാൽ ഇതൊന്നും ഒന്നും അല്ല. ഇന്ത്യയുടെ പുരോഗതിക്ക്‌ ഇത്രമാത്രം പങ്കു വഹിച്ച മറ്റൊരു കംബനി ചരിത്രത്തിൽ ഇല്ല.  പക്ഷേ റ്റാറ്റയെ കുറിച്ച്‌ സാദാരണക്കാർക്ക്‌ കൂടുതൽ ഒന്നും അറിയില്ല, അദാനിയെയും അംബാനിയെയും ഒക്കെ പറ്റി മാത്രമേ സാദാരണക്കാർക്ക്‌ കേട്ട്‌ പരിചയം ഉള്ളു.  കൈക്കൂലിയും അവിഹിത രാഷ്ട്രീയ ഇടപാടുകളും വഴി ഒരിക്കലും ബിസിനസ്‌ വളർത്താൻ ഉപയോഗിക്കില്ല എന്നത്‌ ഒരു അടിസ്ഥാന കംബനി പോളിസി ആയി കൊണ്ട്‌ നടക്കുന്നതിനാൽ ടാറ്റ ഗ്രൂപ്പ്‌, രാഷ്ട്രീയക്കാർക്കും മീഡിയകൾക്കും അത്ര പ്രിയപ്പെട്ടവരല്ല. അത്‌ കൊണ്ട്‌ തന്നെ അവരെക്കുറിച്ച്‌ കൂടുതൽ ചർച്ചകൾ വരാൻ തുടങ്ങിയത്‌ സോഷ്യൽ മീഡിയകളിൽ ആണു.  ഒരു സാധാരണക്കാരനു റ്റാറ്റയുടെ ബസ്സും കാറും ആണു ടാറ്റയെ കുറിച്ച്‌ അറിയുകയുള്ളു.  ഒരിക്കൽ ബ്രിട്ടീഷ്‌ കംബനിയായിരുന്ന റേഞ്ച്‌ റോവറിന്റെയും ജാഗുവറിന്റെയും ഇന്നത്തെ ഉടമസ്ഥരായ ടാറ്റ മോട്ടോഴ്സ്‌ എന്ന ടാറ്റ കബനി ടാറ്റ സൺസിന്റെ ലോകം മൊത്തം പരന്ന് കിടക്കുന്ന ബിസിനസ്‌ സാമ്രാജ്യത്തിന്റെ വളരെ ചെറിയ...