1. വെടിക്കെട്ടും ശബ്ദകോലാഹലവുമില്ലാതെ ഉത്സവവും പെരുന്നാളും നടത്താം.
2. എത്ര പരമ്പരാഗത ആചാരങ്ങളും വേണമെങ്കിൽ ഉപേക്ഷിക്കാം.
3. മറ്റുള്ളവരെ കൂടി കരുതി ജീവിച്ചില്ലെങ്കിൽ നമ്മൾ വെറുക്കപ്പെട്ടവരാകും.
4. പത്തു പേർ മാത്രം പങ്കെടുത്താലും കല്ല്യാണം നടത്താം.
5. ലക്ഷങ്ങളുടെ കൺവെൻഷൻ സെന്റർ കല്ല്യാണ കോലാഹലം നടത്തിയാലേ സ്റ്റാറ്റസ് നിലനിൽക്കൂ എന്ന തോന്നൽ വെറുതേയാണ്. വീട്ടുമുറ്റത്തെ പന്തൽ അന്തസ് പാലിക്കാൻ ധാരാളം തന്നെ.
6. പുറത്തു പോയിട്ടു വന്നാൽ കൈകാൽ മുഖം കഴുകി വീട്ടിൽ കയറുന്നത് പഴഞ്ചൻ ഏർപ്പാടല്ല.
7. ആരെയെങ്കിലും കണ്ടാൽ കൈ പിടിച്ച് കലുക്കാതെ കൈകൂപ്പി തൊഴുന്നതാണ് ആരോഗ്യത്തിന് നല്ലത്.
8. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പരിസര ശ്രദ്ധ ആവശ്യമാണ്.
9. ഞായറാഴ്ച രാത്രികളിൽ ഹോട്ടൽ ഭക്ഷണത്തിന് കസേര പിടിക്കാൻ ക്യൂ നിൽക്കുന്നതിലും ഭേദം വീട്ടിലെ കഞ്ഞിയും ചമ്മന്തിയും പപ്പടവും ആണ്.
Comments
Post a Comment