Skip to main content

പെണ്ണ് കാണൽ ചടങ്ങ്

പെണ്ണുകാണൽ കഴിഞ്ഞ് വണ്ടി തിരിച്ച് വീട്ടിലെത്തും മുമ്പ് പെണ്ണിന്റെ തീരുമാനമറിഞ്ഞു..
ചെക്കനെ വിവാഹം കഴിക്കാൻ ഇഷ്ടമില്ലത്രെ.
എല്ലാരും ഞെട്ടി.

 ബസ് സ്റ്റോപ്പിൽ വെച്ച് തമ്മിൽ കണ്ട് ഇഷ്ടപ്പെട്ടവരായിരുന്നല്ലോ, പിന്നെന്ത് പറ്റി.?
ചെറുക്കനോട് കൂട്ടുകാർ ചോദിച്ചു:

''രണ്ടു മിനുട്ട് ഒറ്റയ്ക്കു സംസാരിച്ചപ്പോഴേക്കും അവൾക്കു നിന്നെ വേണ്ടെന്നു തോന്നാൻ മാത്രം നീ എന്തു വർത്തമാനമാ പറഞ്ഞത് .? "

ചെക്കൻ: "ഞാൻ പ്രത്യേകിച്ച്  ഒന്നും സംസാരിച്ചില്ല"

കൂട്ടുകാർ: ''ശരിക്കൊന്നോർത്തേ, എന്തെങ്കിലും മോശമായി  കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ മറ്റോ.?''

ചെക്കൻ: ''ഇല്ലെന്നേ, റൂമിൽ അവടച്ഛന്റെ ഫോട്ടോയുണ്ടായിരുന്നു. പട്ടാള യൂണിഫോമിൽ.അത് കണ്ട്, 
"അച്ഛൻ പട്ടാളത്തിലായിരുന്നോ എന്നു വെറുതെ ഒന്നു ചോദിച്ചു,വേറെ സംസാരമൊന്നും ഉണ്ടായിട്ടില്ല''

കൂട്ടുകാർക്ക് ഒന്നും പിടികിട്ടിയില്ല.

ഇതേ സമയം പെൺ വീട്ടിൽ പെൺകുട്ടിയോടു സംസാരിക്കുകയായിരുന്നു അവളുടെ അമ്മയും സഹോദരനും. 

സഹോദരൻ: ''നീയെന്താ അവനെ വേണ്ടെന്നു പറഞ്ഞത്. അവൻ എന്താ നിന്നോടു സംസാരിച്ചത് .?''

പെൺകുട്ടി: ''എന്തു സംസാരിക്കാൻ.? സുഭാഷ് ചന്ദ്ര ബോസിന്റെ പടം കണ്ടാൽ മനസിലാവാത്ത പൊട്ടനെ എനിക്കു വേണ്ട.''

😀😀🤣🤣

Comments

Popular posts from this blog

മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതി വിധി കേരളത്തിന് എതിരാകാൻ എന്താണ് കാരണം.?

മൂന്നു ഘട്ടങ്ങളിൽ ആയി നടത്തിയ ബലപ്പെടുത്തലുകൾ മുല്ലപ്പെരിയാറിനെ പുതിയ അണക്കെട്ട് പോലെത്തന്നെ സുദൃഢമാക്കി എന്ന് കോടതിക്ക് സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോദ്ധ്യപ്പെട്ടു എന്നതുകൊണ്ട്  തന്നെ. അതായത് ഈ ബലപ്പെടുത്തലിനു ശേഷം മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ല, പൊളിച്ച് കളയണം എന്ന വാദത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്നർത്ഥം. മുല്ലപ്പെരിയാർ ബലപ്പെടുത്തലിനു ശേഷം ഒരു നൂറ്റാണ്ട് പഴക്കമുള്ള വെറും ഒരു സുർക്കി ഡാം ആയി കണക്കാക്കാൻ കഴിയില്ല. മറിച്ച്  ഒരു കോമ്പോസിറ്റ് ഡാം ആയി കണക്കാക്കേണ്ടി വരും. ഡാം ബലപ്പെടുത്തലിൽ എന്താണ് യഥാർത്ഥത്തിൽ നടന്നതെന്നുള്ള കാര്യം മനസ്സിലാക്കിയാൽ പൊട്ടാൻ തയ്യാറായി നിൽക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള ഡാമാണ് മുല്ലപ്പെരിയാർ എന്ന ഭീതി അസ്ഥാനത്താണെന്നു മനസ്സിലാക്കാൻ കഴിയും. മുല്ലപ്പെരിയാർ ഒരു ഗ്രാവിറ്റി ഡാം ആണ്. അതായത്  അണക്കെട്ടിന്റെ ഭാരം ആണ് വെള്ളത്തെ തടഞ്ഞ് നിർത്തുന്നത്.  കോൺക്രീറ്റ്, മണ്ണ്, കല്ല്, സുർക്കി മിശ്രിതം എന്നു വേണ്ട ഭാരവും ഉറപ്പും കൂട്ടിപ്പിടുത്തവും നൽക്കാൻ കഴിയുന്ന ഏത് പദാർത്ഥങ്ങൾ ഉപയോഗിച്ചും ഗ്രാവിറ്റി ഡാമുകൾ നിർമ്മിക്കാം. ഓരോ പ്രദേശങ്ങളിലെയും അസംസ്കൃത വ

പുതിയ വിദ്യാഭ്യാസനയം

(1). 10+2 രീതി അവസാനിച്ചു. (2). പുതിയ രീതി 5+3+3+4. (3). 5 വരെ പ്രീസ്കൂൾ, 6 മുതൽ 8 വരെ മിഡ്സ്കൂൾ, 8 മുതൽ 11 വരെ ഹൈസ്കൂൾ, 12 ഇല്ല, പകരം ബിരുദം 4 വർഷം. (4). എല്ലാബിരുദങ്ങളും ഇനിമുതൽ 4 വർഷം. (5). 6 മുതൽ തൊഴിൽപഠനം ആരംഭിക്കാം. (6). 8 മുതൽ 11 വരെ ഐച്ഛികവിഷയങ്ങൾ തിരഞ്ഞെടുക്കാം. (7). എല്ലാബിരുദങ്ങൾക്കും മുഖ്യവിഷയവും ഉപവിഷയവും ഉണ്ടാകും. ഉദാഹരണമായി സയൻസ് ബിരുദം പഠിക്കുന്നയാൾക്ക് ഫിസിക്സ് മുഖ്യവിഷയവും സംഗീതം ഉപവിഷയവുമായി പഠിക്കാം. (8). എല്ലാ ഉന്നതപഠനവും ഒറ്റ അതോറിറ്റിയുടെ കീഴിലാവും. (9). യുജിസിയും എഐസിടിഇയും ലയിപ്പിക്കും. (10). എല്ലാ സർവ്വകലാശാലകൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും കല്പിതസർവ്വകലാശാലകൾക്കും ഒരേ ഗ്രേഡിംഗും നിയമാവലികളും ആയിരിക്കും. (11). രാജ്യത്തെ എല്ലാത്തരം അധ്യാപകർക്കും ഏകീകൃത ട്രെയിനിംഗ് ബോർഡ് നിലവിൽ വരും. സംസ്ഥാനങ്ങൾക്ക് ഇതിൽ മാറ്റം വരുത്താനാകില്ല. (12). എല്ലാ കോളേജുകൾക്കും സമാന തലങ്ങളിലുളള അക്രഡിറ്റേഷൻ രീതി നടപ്പാക്കും. പ്രാപ്തിപ്രകാരം സ്വയംഭരമാവകാശങ്ങൾ നല്കും. (13). കുട്ടികളെ 3 വയസ്സുവരെ വീട്ടിലിരുത്തി പഠിപ്പിക്കുന്നതിനായി രക്ഷാകർത്താക്കൾക്കും 3 മുതൽ 6 വയസ്സുവരെ പഠിപ്പിക്കുന്നതിന് പ

രാഷ്ട്രീയം

"ഈ രാഷ്ട്രീയം എന്നുവെച്ചാല്‍ എന്താണച്ഛാ..?" . . . . . "മിടുക്കന്‍'' നല്ല ചോദ്യം. അച്ഛന്‍ ലളിതമായി പറഞ്ഞു തരാം.! ഉദാഹരണത്തിന്‌ നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ തന്നെയെടുക്കാം.. ഞാനാണ്‌, അതായത്‌ അച്ഛനാണ്‌ ഈ വീട്ടിലെ ഗൃഹനാഥന്‍. അച്ഛനാണ്‌ വരുമാനം കൊണ്ടു വരുന്നത്‌, അതു കൊണ്ട്‌ എന്നെ മുതലാളിത്തം അഥവാ ക്യാപിറ്റലിസം എന്നു വിളിക്കാം.. നിന്‍റെ അമ്മയാണ്‌ ഈ വിട്ടിലെ കാര്യങ്ങള്‍ നോക്കുന്നത്‌, അതു കൊണ്ട്‌ നമുക്ക്‌ അമ്മയെ ഭരണാധികാരി അല്ലെങ്കില്‍ ഗവണ്‍മെന്‍റ് എന്നു വിളിക്കാം.. പണികളെല്ലാം ചെയ്യുന്നത്‌ വേലക്കാരിയാണ്‌, അതു കൊണ്ട്‌ വേലക്കാരിയെ നമുക്ക്‌ തൊഴിലാളി അഥവാ അദ്ധ്വാന വര്‍ഗ്ഗം എന്നും വിളിക്കാം..  ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്നതാണ്‌ നിന്‍റെ ജോലി, അതു കൊണ്ട്‌ നിന്നെ പൊതുജനം എന്നും വിളിക്കാം.. നിന്‍റെ കുഞ്ഞനുജനെ, നമ്മുടെ കുഞ്ഞു വാവയെ ഭാവിയുടെ വാഗ്‌ദാനമെന്നും വിളിക്കാം.. ഇനി ചിന്തിച്ചു നോക്കൂ.. "ഇപ്പോള്‍ മനസ്സിലായില്ലേ എന്താണ്‌ രാഷ്ട്രീയമെന്ന്‌.!" . . . . . അച്ഛന്‍റെ ഉദാഹരണത്തില്‍ ചിന്താവിഷ്ടനായി കുട്ടി ഉറങ്ങുവാന്‍ പോയി. രാത്രി കുഞ്ഞു വാവയുടെ കരച്ചില്‍ കേട്ടുണര്‍ന്ന