Skip to main content

കൊറോണയാണ് താരം

പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന്.
♻️ മനുഷ്യൻ

തങ്ങൾ അതുക്കും മേലെ എന്ന്.
♻️ കൊറോണ 

 ഞങ്ങള്‍ ലോക പോലീസ് എന്ന്.
♻️ അമേരിക്ക

ചുമ്മാ തമാശ പറയാതെ എന്ന്.
♻️ കൊറോണ

തങ്ങളെ തൊടാൻ ആരെയും അനുവദിക്കില്ലെന്ന്.
♻️ ചൈന

ആർക്ക് വേണം നിങ്ങളെ എന്ന്.
♻️ കൊറോണ

ആരോഗ്യ രംഗത്തെ കേമൻ  എന്ന്.
♻️ ഇറ്റലി

ഇപ്പോൾ എന്തായി കാര്യങ്ങൾ എന്ന്.
♻️ കൊറോണ

ഒരുമിനിട്ടു പോലും തിരക്കൊഴിവില്ലെന്ന്.
♻️ മനുഷ്യൻ

ഇരുപത്തി നാല് മണിക്കൂറും റസ്റ്റ് എടുക്കു എന്ന്.
♻️ കൊറോണ

മക്കൾ പഠിക്കാതെ കറങ്ങി നടക്കുന്നു എന്ന്.
♻️ മാതാപിതാക്കൾ 

തല്‍ക്കാലം പരീക്ഷയെ വേണ്ടെന്ന്. 
♻️ കൊറോണ

ഉച്ച നീചത്വങ്ങൾ സാമൂഹ്യ വ്യവസ്ഥിയിൽ ഉള്ളതെന്ന്.
♻️ മനുഷ്യൻ

എല്ലാവരും തുല്യർ എന്ന്.
♻️ കൊറോണ  

അതെ.. ഇപ്പോൾ കൊറോണ ആണ് താരം, ശബ്ദ മലിനീകരണം ഇല്ല, ആഘോഷങ്ങൾ ഇല്ല, ജോലി തിരക്ക് ഇല്ല, കുടുംബാഗങ്ങൾ ഒരുമിച്ചിരുന്ന് ടീവീ കാണുന്നു, സംസാരിക്കുന്നു, ഭക്ഷണം കഴിക്കുന്നു, ഫോൺ വഴി എങ്കിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ക്ഷേമം അന്വേഷിക്കുന്നു, ലോക്ക് ഡൗൺ കഴിയുമ്പോൾ  ''ഒരു പുതിയ ഭൂമി & പുതിയ ജനം''🙏

Comments

Popular posts from this blog

ചരിത്രം.. ''മൊബൈൽ ഫോൺ''

1973-ൽ മോട്ടറോളയിലെ ഡോ:മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ്  2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒ...

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.  പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.? ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.   Pydimarri Venkata Subba Rao 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴു...

ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത്.!

ഒരു അന്താരാഷ്ട്ര ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ്  ആബേൽ മുത്തായ്യും, സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസ്സുമാണ് ചിത്രത്തിൽ. ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് തിരിച്ചറിയുന്നതിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമതെത്തിയെന്ന തെറ്റിദ്ധാരണ മൂലം ഫിനിഷിങ് പോയന്റിന് മുൻപായി ആബേൽ ഓട്ടം അവസാനിപ്പിച്ചു..!!  എന്നാൽ തൊട്ടുപിന്നിൽ ഓടിവരുന്ന സ്പാനിഷ് അത്‌ലറ്റ്  ഇവാഫർണാണ്ടസിന് കാര്യം പിടികിട്ടി. അദ്ദേഹം ആ കെനിയക്കാരനോട് ഓട്ടം തുടരാൻ ഉറക്കെ വിളിച്ചു പറഞ്ഞു.!   സ്പാനിഷ് ഭാഷ അറിയാത്തതുകൊണ്ട് അയാൾക്ക്  കാര്യം  മനസിലായില്ല...  പ്രതികരിച്ചതുമില്ല.. ഇത് മനസ്സിലാക്കിയ ഇവാൻ ആബേലിനെ പുറകിൽ നിന്ന് തള്ളി ഫിനിഷിങ്ങ്  പോയിന്‍റിലെത്തിച്ചു.!!!  അമ്പരന്ന് നിന്ന കാഴ്ചക്കാരുടെ ഇടയിൽ നിന്നും ഒരു  പത്രപ്രവർത്തകൻ  ഇവാനോട് ചോദിച്ചു.. "താങ്കൾ എന്തിനാണീ കെനിയക്കാരനെ വിജയത്തിലേക്ക് തള്ളിവിട്ടത്..?  അങ്ങിനെ  ചെയ്തില്ലായിരുന്നുവെങ്കിൽ ഈ വിജയം താങ്കളുടേതാകുമായിരുന്നില്ലേ..???" അതിനു ഇവാൻ ഈ ലോകത്തോട് പറഞ്ഞ മറുപടി ഇതായിരുന്നു. ...