Skip to main content

കര്‍ത്താവിന്‍റെ കുരുശ്

മുറ്റത്തിരുന്നു കട്ടില് പണിയുന്ന ആശാരിയെ കണ്ടിട്ട് പാസ്റ്ററിനു സഹിക്കുന്നില്ല.

ഒരു കട്ടില് പണിതു തരാന്‍ വിളിച്ചതാണ്. നല്ല പണിക്കാരനുമാണ്. എന്നാലും എങ്ങനെ സഹിക്കും.? ചന്ദനപൊട്ടൊക്കെ തൊട്ടാണ് ആശാരി വന്നിരിക്കുന്നത്. സത്യവിശ്വാസത്തിന്റെ മാര്‍ഗ്ഗത്തിലോട്ടു ഈ ആത്മാവിനെ കൊണ്ട് വന്നില്ലെങ്കില്‍ താന്‍ പിന്നെ പാസ്റ്റർ ആയി നടന്നിട്ട് കാര്യമുണ്ടോ.?

പണിക്ക.. നീ യേശുക്രിസ്തുവിനെ പറ്റി കേട്ടിട്ടുണ്ടോ.?

പാസ്റ്റർ അടുത്ത് ചെന്നിരുന്നു ചോദിച്ചു.

നിങ്ങടെ ദൈവമല്ലേ.? ഞാന്‍ ആ പ്രതിഷ്ഠയൊക്കെ കണ്ടിട്ടുണ്ട്. ഇവിടുത്തെ പള്ളി പണിതപ്പം മരപ്പണി എനിക്കായിരുന്നു.

കര്‍ത്താവ് നമ്മക്ക് വേണ്ടി കുരിശുമരണം വരിച്ചതാ എന്നറിയാമോ.?

ആണോ.? അതെനിക്കറിയാന്മേല.!

ആശാരി ഉളിയെടുത്ത് മരത്തിനു തുളയിടാന്‍ തുടങ്ങി.

കര്‍ത്താവ് നമ്മുടെ പാപങ്ങളൊക്കെ ഏറ്റുവാങ്ങി എന്നിട്ട് നമുക്ക് വേണ്ടി കുരിശില്‍ മരിച്ചു.

ഓ, അത് ശരി.

അലക്ഷ്യമായി ഇത്രയും പറഞ്ഞിട്ടു ആശാരി പിന്നെയും പണിയില്‍ തന്നെ ഫോക്കസ് ചെയ്തു.

ഇത്രയും കേട്ടിട്ട് പണിക്കന് കര്‍ത്താവിനെപ്പറ്റി കൂടുതല്‍ അറിയാന്‍ തോന്നുന്നില്ലേ.?

ഇനിയിപ്പം നമ്മളറിഞ്ഞിട്ടെന്തിനാ? പുള്ളി ഏതായാലും മരിച്ചില്ലേ.?

ആശാരി എറക്കം വിട്ടു തന്നെ നിന്നു.

പാസ്റ്റർ നിരാശനായി. ക്രിസ്തു തന്റെ പാപങ്ങളൊക്കെ ഏറ്റുവാങ്ങി തനിക്കു വേണ്ടി മരിച്ചു എന്ന് കേട്ടിട്ടും ഈ കിഴങ്ങന്‍ ആശാരിക്കു ഒരു കുലുക്കവുമില്ല.

യേശുവിന്റെ കുരിശു മരണത്തെ പറ്റി അറിഞ്ഞാല്‍ പണിക്കന്‍ അങ്ങനെ പറയില്ല. കര്‍ത്താവ് എത്ര വേദന അനുഭവിച്ചാ മരിച്ചത് എന്നറിയാമോ.?

പാസ്റ്റർ ഒരു സെന്റിമെന്റല്‍ അപ്രോച് എടുത്തു.

കുരിശില്‍ തറച്ചല്ലേ.? ആ പ്രതിഷ്ഠയോക്കെ ഞാന്‍ കണ്ടിട്ടുന്ടെന്നേ.!

ആശാരിക്കു അത് വെറും നിസ്സാരം..!

അങ്ങനെ ചുമ്മാ കുരിശില്‍ തറയ്കുകയല്ലായിരുന്നു. പതിനഞ്ചടി നീളവും പത്തടി വീതിയുമുള്ള ഒരു വലിയ കുരിശാണ് അവര്‍ കര്‍ത്താവിനു വേണ്ടി പണിതത്.

അങ്ങനാണേല്‍ കുരിശിനു മൊത്തം ആറു കു.ബി മരം വേണ്ടി വന്നു കാണും.

ആശാരി ഉടനെ തന്നെ മരത്തിന്റെ കണക്കു കൂട്ടി.

പാസ്റ്ററുടെ കണ്ട്രോള്‍ പോയി തുടങ്ങി എന്നിട്ടും പിടിച്ചു നിന്നു.

ആ വലിയ മരക്കുരിശു കര്‍ത്താവിനെ കൊണ്ട് അവര്‍ ചുമപ്പിച്ചു.

നല്ല ഭാരം വരും. തേക്കോ കരിമരുതോ ആണെങ്കില്‍ ഒരാളെക്കൊണ്ട് എടുക്കാന്‍ പറ്റുകേല. വല്ല പാഴ്തടിയനെങ്കില്‍ കുഴപ്പമില്ല. ഈസിയായിട്ട് പൊക്കാം.!

ആശാരിക്കു പിന്നെയും നിസ്സാര ഭാവം.

പാഴ്തടിയല്ല, നല്ല കാതലുള്ള ഇനം മരമാരുന്നു. ആ കുരിശു കര്‍ത്താവിനെ കൊണ്ട് അവര്‍ മലയിലേക്കു ചുമപ്പിച്ചു. തളര്‍ന്നു വീണപ്പോള്‍ ചാട്ട വാറിനടിച്ചു, മുഖത്ത് തുപ്പി, ചീത്തവിളിച്ചു.

ഇത് പറഞ്ഞു പാസ്റ്റർ ഒളികണ്ണിട്ടു നോക്കി, ആശാരിക്കു അനക്കമില്ല.

കര്‍ത്താവിന്റെ തലയില്‍ ഒരു മുള്‍ക്കിരീടം അടിച്ചു കയറ്റി.

ആശാരി അത് മൈന്‍ഡ് ചെയ്യാതെ തടിയുടെ അളവ് കുറിച്ച് കൊണ്ടിരിക്കുന്നു.

കര്‍ത്താവിനെ തറയ്ക്കാന്‍ വേണ്ടി ജൂതന്മാര്‍ പ്രത്യേകം ആണികള്‍ തയാറാക്കി കൊണ്ട് വന്നിരുന്നു. അവര്‍ കര്‍ത്താവിനെ ബലമായി കുരിശില്‍ പിടിച്ചു കിടത്തി എന്നിട്ട് ആറിഞ്ചു വലിപ്പമുള്ള ഒരു ആണി എടുത്തു ഇടതു കൈയ്യില്‍ തറച്ചു കയറ്റി.!

അത് കേട്ടിട്ടും ആശാരിക്കു ഒരു കുലുക്കവുമില്ല.

അതുകഴിഞ്ഞ് അവര്‍ കര്‍ത്താവിന്റെ വലതു കൈ പിടിച്ചു കുരിശിലേക്കു വച്ച് അടുത്ത ആണി തറച്ചു കയറ്റി.!

ആശാരിക്കു നിര്‍വികാരത മാത്രം.

ചോര വാര്‍ന്നു കര്‍ത്താവ് പിടയുകയാണ്. അപ്പോള്‍ ആ ദുഷ്ടന്മാര്‍ കര്‍ത്താവിന്റെ ഇരു കാലുകളും പിടിച്ചു ബലമായി കുരിശിലേക്കു ചേര്‍ത്ത് വച്ച് ആ പാദങ്ങളില്‍ എട്ടിഞ്ച് നീളമുള്ള ഒരു ആണി തറച്ചു കയറ്റി.!

ഇത് കേട്ടിട്ടും ആശാരിക്കു ഒരു ഭാവ വ്യത്യാസവുമില്ല.!

സഹികെട്ട പാസ്റ്റർ കുറച്ചു സ്പെഷ്യല്‍ ഇഫക്റ്റ് കൈയ്യില്‍ നിന്നിടാന്‍ തീരുമാനിച്ചു.

അവസാനം ആ ദുഷ്ടന്മാര്‍ പത്തിഞ്ചു നീളമുള്ള ഒരു വലിയ ആണിയെടുത്ത് കര്‍ത്താവിന്റെ നെഞ്ചില്‍ തറച്ചു കയറ്റി.

പെട്ടെന്ന് ആശാരിയുടെ കണ്ണില്‍ ഒരു താല്‍പ്പര്യം തെളിഞ്ഞു.. അത് കണ്ട ഉപദേശി ഒന്ന് തൊണ്ട ശരിയാക്കി തയാറെടുത്തിരുന്നു.

പതുക്കെ എഴുന്നേറ്റു പോയി വായില്‍ കിടന്ന മുറുക്കാന്‍ മുറ്റത്തിന്റെ അരികില്‍ തുപ്പിയിട്ട് വന്ന ആശാരി ഉപദേശിയോടു ഇങ്ങനെ പറഞ്ഞു.

അതേതായാലും നന്നായാതെ ഉള്ളൂ.. അല്ലെങ്കിലവിടം സീറ്റിങ്ങാവില്ല.. ആള് താഴെ വീണേനേ..

പാസ്റ്റർ ഭ്രാന്തനായി അലറി.. കടന്നുപോടാ.. മലരേ.. നായിൻെറ മോനേ.. @#@#$%*°

Comments

Post a Comment

Popular posts from this blog

ചരിത്രം.. ''മൊബൈൽ ഫോൺ''

1973-ൽ മോട്ടറോളയിലെ ഡോ:മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ്  2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒ...

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.  പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.? ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.   Pydimarri Venkata Subba Rao 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴു...

TATA -യാണ് താരം

1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ആണൂ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച.  റ്റാറ്റയുടെ ചരിത്രം പരിശോധിച്ചാൽ ഇതൊന്നും ഒന്നും അല്ല. ഇന്ത്യയുടെ പുരോഗതിക്ക്‌ ഇത്രമാത്രം പങ്കു വഹിച്ച മറ്റൊരു കംബനി ചരിത്രത്തിൽ ഇല്ല.  പക്ഷേ റ്റാറ്റയെ കുറിച്ച്‌ സാദാരണക്കാർക്ക്‌ കൂടുതൽ ഒന്നും അറിയില്ല, അദാനിയെയും അംബാനിയെയും ഒക്കെ പറ്റി മാത്രമേ സാദാരണക്കാർക്ക്‌ കേട്ട്‌ പരിചയം ഉള്ളു.  കൈക്കൂലിയും അവിഹിത രാഷ്ട്രീയ ഇടപാടുകളും വഴി ഒരിക്കലും ബിസിനസ്‌ വളർത്താൻ ഉപയോഗിക്കില്ല എന്നത്‌ ഒരു അടിസ്ഥാന കംബനി പോളിസി ആയി കൊണ്ട്‌ നടക്കുന്നതിനാൽ ടാറ്റ ഗ്രൂപ്പ്‌, രാഷ്ട്രീയക്കാർക്കും മീഡിയകൾക്കും അത്ര പ്രിയപ്പെട്ടവരല്ല. അത്‌ കൊണ്ട്‌ തന്നെ അവരെക്കുറിച്ച്‌ കൂടുതൽ ചർച്ചകൾ വരാൻ തുടങ്ങിയത്‌ സോഷ്യൽ മീഡിയകളിൽ ആണു.  ഒരു സാധാരണക്കാരനു റ്റാറ്റയുടെ ബസ്സും കാറും ആണു ടാറ്റയെ കുറിച്ച്‌ അറിയുകയുള്ളു.  ഒരിക്കൽ ബ്രിട്ടീഷ്‌ കംബനിയായിരുന്ന റേഞ്ച്‌ റോവറിന്റെയും ജാഗുവറിന്റെയും ഇന്നത്തെ ഉടമസ്ഥരായ ടാറ്റ മോട്ടോഴ്സ്‌ എന്ന ടാറ്റ കബനി ടാറ്റ സൺസിന്റെ ലോകം മൊത്തം പരന്ന് കിടക്കുന്ന ബിസിനസ്‌ സാമ്രാജ്യത്തിന്റെ വളരെ ചെറിയ...