നാലാം തരത്തിൽ പഠിക്കുന്ന കുട്ടികൾ തങ്ങളുടെ ക്ലാസ്സ് ടീച്ചറെ വലിയ ആദരവോടും സ്നേഹത്തോടെയുമാണ് ടീച്ചറമ്മ എന്ന് വിളിക്കുന്നത്. അതിനു കാരണവും ഉണ്ട്. 🔖 ടീച്ചർ ചിരിച്ചുകൊണ്ട് മാത്രമേ ക്ലാസ്സിൽ പഠിപ്പിക്കാറുള്ളു. ഇടയ്ക്കിടെ എന്തെക്കിലും അനുസരണകേടിൽ ദേഷ്യപ്പെട്ടാലും വളരെ പെട്ടെന്ന് അവരെ സമാശ്വസിപ്പിക്കും. 🔖 അവരുടെ ക്ലാസ്സിൽ മനു എന്നൊരു കുട്ടിയുണ്ടായിരുന്നു. പൊതുവെ വളരെ ശാന്തശീലനും എന്തിനും ഒരു സഹായം ആവശ്യപ്പെടുന്ന ഒരു കുട്ടിയായിരുന്നു. ആരും പെട്ടെന്ന് ശ്രദ്ധിക്കുന്ന തരത്തിലുള്ള ഭംഗിയോ പ്രസരിപ്പോ അവനില്ലായിരുന്നു. എപ്പോഴും ടീച്ചറിന്റെ സഹായം അവനു വേണമായിരുന്നു. 🔖 ഒരു ദിവസം ടീച്ചർ ക്ലാസ്സിൽ വന്നു കുട്ടികളോടായി പറഞ്ഞു: "ഇന്ന് നമ്മൾ ഒന്നും പഠിക്കുന്നില്ല. പകരം നിങ്ങൾ എല്ലാവരും നിങ്ങൾക്കിഷ്ടമുള്ള ഒരു ചിത്രം വരക്കുക. നമുക്ക് അതെല്ലാം ചേർത്ത് ഇവിടെ ഒരു ചിത്രപ്രദർശനം നടത്താം." 🔖 കുട്ടികൾക്ക് ആ ആശയം ഇഷ്ടമായി. 🔖 ടീച്ചർ എല്ലാവർക്കും ഓരോ പേപ്പറും പെൻസിലും നൽകി. കുട്ടികൾ എല്ലാവരും ഉത്സാഹത്തോടെ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. 🔖 ടീച്ചർ ഓരോരുത്തരുടെയും അടുത്തെത്തി അവരുടെ രചനകൾ ശ്രദ്ധിച്ചു കൊണ്