Skip to main content

Posts

Showing posts from 2020

രാഷ്ട്രീയം

"ഈ രാഷ്ട്രീയം എന്നുവെച്ചാല്‍ എന്താണച്ഛാ..?" . . . . . "മിടുക്കന്‍'' നല്ല ചോദ്യം. അച്ഛന്‍ ലളിതമായി പറഞ്ഞു തരാം.! ഉദാഹരണത്തിന്‌ നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ തന്നെയെടുക്കാം.. ഞാനാണ്‌, അതായത്‌ അച്ഛനാണ്‌ ഈ വീട്ടിലെ ഗൃഹനാഥന്‍. അച്ഛനാണ്‌ വരുമാനം കൊണ്ടു വരുന്നത്‌, അതു കൊണ്ട്‌ എന്നെ മുതലാളിത്തം അഥവാ ക്യാപിറ്റലിസം എന്നു വിളിക്കാം.. നിന്‍റെ അമ്മയാണ്‌ ഈ വിട്ടിലെ കാര്യങ്ങള്‍ നോക്കുന്നത്‌, അതു കൊണ്ട്‌ നമുക്ക്‌ അമ്മയെ ഭരണാധികാരി അല്ലെങ്കില്‍ ഗവണ്‍മെന്‍റ് എന്നു വിളിക്കാം.. പണികളെല്ലാം ചെയ്യുന്നത്‌ വേലക്കാരിയാണ്‌, അതു കൊണ്ട്‌ വേലക്കാരിയെ നമുക്ക്‌ തൊഴിലാളി അഥവാ അദ്ധ്വാന വര്‍ഗ്ഗം എന്നും വിളിക്കാം..  ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്നതാണ്‌ നിന്‍റെ ജോലി, അതു കൊണ്ട്‌ നിന്നെ പൊതുജനം എന്നും വിളിക്കാം.. നിന്‍റെ കുഞ്ഞനുജനെ, നമ്മുടെ കുഞ്ഞു വാവയെ ഭാവിയുടെ വാഗ്‌ദാനമെന്നും വിളിക്കാം.. ഇനി ചിന്തിച്ചു നോക്കൂ.. "ഇപ്പോള്‍ മനസ്സിലായില്ലേ എന്താണ്‌ രാഷ്ട്രീയമെന്ന്‌.!" . . . . . അച്ഛന്‍റെ ഉദാഹരണത്തില്‍ ചിന്താവിഷ്ടനായി കുട്ടി ഉറങ്ങുവാന്‍ പോയി. രാത്രി കുഞ്ഞു വാവയുടെ കരച്ചില്‍ കേട്ടുണര്‍ന്ന

വിവാഹപ്രായം ഇന്ത്യയും ലോകവും.

വിവാഹപ്രായം പുരുഷനും, സ്ത്രീക്കും 21 വയസ്സ് ആക്കുന്നതിനുള്ള നിയമനിർമ്മാണത്തിന്റെ പണിപ്പുരയിലാണല്ലോ സർക്കാർ. ലോകത്തിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പത്തു വയസ്സായിരുന്നു 1860 മുതൽ  ഇന്ത്യയിലെ നിയമനുസൃത വിവാഹപ്രായം.  ഇവ പടിപടിയായി ഉയർത്താൻ ബ്രിട്ടീഷുകാർ അല്പമൊന്നുമല്ല സഹായിച്ചത്. അതിന്റെ തുടക്കം ഒരു പത്തു വയസ്സുകാരി കുഞ്ഞു ഭാര്യയുടെ മരണമായിരുന്നു.  ആദ്യരാത്രിയിലെ  ലൈംഗിക ബന്ധത്തിൽ ശരീരം  തകർന്ന് മരിച്ച ഫൂൽ മണി എന്ന പത്തു വയസ്സുമാത്രമുള്ള ഒഡീഷക്കാരി പെൺകുട്ടിയിൽ നിന്നാണ് ഇതിന്റെ തുടക്കം. ഈ  പേര് ഇന്ന് എത്രപേർക്ക് അറിയാം.??  1891ലാണ് സംഭവം. ഭർത്താവ് 35 വയസ്സുള്ള ഹരിമോഹൻ മൈത്തിക്ക് ആദ്യരാത്രി തന്നെ ഭാര്യയുടെ കനകാത്വം തകർക്കണമെന്ന് നിർബന്ധമായിരുന്നു. ആദ്യ രാത്രിയിൽ കിടക്കവിരികളിൽ രക്തം കാണണെമെന്നും അന്നുണ്ടായിരുന്ന ഒരു ആചാരം ആയിരുന്നു.  അങ്ങനെ ശരീരം  തകർന്നാണ് ഫൂൽമണി എന്ന കുഞ്ഞു ഭാര്യ മരിച്ചത്. പക്ഷേ ആ  മൃതദേഹം കണ്ട്, കരളലിഞ്ഞവർ ഇന്ത്യയിലെ ജാതി തമ്പുരാക്കന്മാരോ, രാഷ്ട്രീയ പാർട്ടി നേതാക്കളോ ആയിരുന്നില്ല. ബ്രിട്ടീഷുകാർ ആയിരുന്നു.  അനവധി കൊച്ചു പെൺക

ഉപയോഗിക്കാത്ത അരഞ്ഞാണം

സുന്ദരിയായ ഒരു യുവതി ദുബായിയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്ന ഫ്ളൈറ്റിൽ അടുത്തിരുന്ന ഒരു പള്ളീലച്ചനോട് തനിക്കൊരു സഹായം ചെയ്യാമോ എന്ന് ചോദിച്ചു. "പറയൂ കുട്ടീ ഞാനെന്താണ് ചെയ്യേണ്ടത്.?" "എന്റെ അമ്മയുടെ ജന്മദിനത്തിനായി ഞാൻ ഒരു സ്വർണ്ണത്തിന്റെ അരഞ്ഞാണം വാങ്ങിയിട്ടൂണ്ട്, കോഴിക്കോട് എയർപോർട്ടിൽ നിന്നും അതിന് duty അടപ്പിക്കുമെന്നുറപ്പാണ് ,  അത് used അല്ലാന്ന് കണ്ടാൽ മനസ്സിലാകും  എനിക്ക് വേണ്ടി നിങ്ങൾ അത് നിങ്ങളുടെ പാന്റിന്റെ പോക്കറ്റിൽ ഇടാമോ.?'' അച്ചനെ അവർ അങ്ങനെ പരിശോധിക്കില്ല.! "ഞാനത് ചെയ്യാം, പക്ഷേ ഞാൻ കളവ് പറയില്ല"  അങ്ങനെ അവർ കസ്റ്റംസ് ചെക്കിലെത്തിയപ്പോൾ അവൾ അച്ചനെ മുന്പിൽ വിട്ടു. ഓഫീസർ ചോദിച്ചു; "ഫാദർ, നിങ്ങൾക്ക് എന്തെങ്കിലും ഡിക്ളെയർ ചെയ്യാനുണ്ടോ.?" "എന്റെ തലതൊട്ട് അരഭാഗം വരെ വെളിപ്പെടുത്താന്‍ മാത്രം ഒന്നുമില്ല"  ഈ മറുപടി അസാധാരണമായി തോന്നിയ ഓഫീസർ ഇങ്ങനെ ചോദിച്ചു. "അരക്ക് താഴെ എന്താണുള്ളത്.?" "അരക്ക് താഴെ സ്ത്രീകൾക്കാവശ്യമായ ഒരു സാധനമുണ്ട്...  ഇത് വരെ ഉപയോഗിക്കാത്തത്." ആർത്തു ചിരിച്ചുകൊണ്ട് ഓഫീസർ പറഞ്ഞു; Ok Father

നമ്മുടെ ആരോഗ്യം.

വല്ലാത്ത തലവേദന കാരണം പരിചയമുള്ള മെഡിക്കൽ സ്റ്റോറിൽ ഗുളിക വാങ്ങാൻ പോയതാണ്.. ഫാർമസിസ്റ്റില്ല.. കടയിലെ പയ്യനോടു പറഞ്ഞു, അവൻ ഗുളിക തന്നു.. പൈസ കൊടുക്കുമ്പോൾ വെറുതെ തിരക്കി - "ബോസ് എവിടെ.? ലീവാണ.?" "അല്ല; അദ്ദേഹത്തിന്റെ ഭയങ്കര തലവേദന.. ഒരു ചുക്ക് കാപ്പി കഴിച്ചാൽ കുറയുമെന്ന് പറഞ്ഞ്  വീട്ടിൽ പോയതാ.." ഞാൻ വാങ്ങിയ ഗുളികകളിലേക്ക് വെറുതെ നോക്കി പോയി.. 🤔 ----------------------------------------------- അമ്മയുടെ ബ്ളഡ് ഷുഗറും പ്രഷറും കുറയുന്നില്ല.. ഫാമിലി ഡോക്ടറെ കാണിക്കാൻ വന്നതാണ്.. ഡോക്ടർ വരാൻ വൈകും ഇരിക്കു എന്ന് അസിസ്റ്റന്‍റ്.. അദ്ദേഹം രാവിലെയും വൈകുന്നേരവും 30 മിനിട്ട് വീതം യോഗ ചെയ്യുമത്രെ.. ഡോക്ടര്‍ വന്നു, മരുന്നുകളുടെ എണ്ണവും അളവും കൂട്ടി.. മരുന്ന് മുടങ്ങാതെ കൃത്യമായി കഴിക്കാൻ ഉപദേശിച്ചു.. വെറുതെ ഡോക്ടറുടെ യോഗയെ കുറിച്ച് ചോദിച്ചു.. അപ്പോൾ അദ്ദേഹം പറയുന്നു - കഴിഞ്ഞ 15 വർഷമായി ഞാൻ നിത്യവും യോഗ ചെയ്യും.. ഷുഗർ പ്രഷർ മടങ്ങിയ ഒരു ജീവിത ശൈലീ രോഗത്തിനും മരുന്ന് കഴിക്കണ്ടി വന്നിട്ടില്ലത്ര. ഞാൻ അമ്മയുടെ കുറുപ്പടിയിലേക്ക് വെറുതെ കണ്ണാേടിച്ചു.. 🤔 -------------------------------------

നല്ല ചിന്തകള്‍

കുതിരകൾ കുടിക്കുന്ന ജല നിരപ്പിൽ നിന്നും വെള്ളം കുടിക്കുക. കുതിര ഒരിക്കലും ചീത്ത വെള്ളം കുടിക്കില്ല. പൂച്ച ഉറങ്ങുന്നിടത്ത് നിങ്ങളുടെ കിടക്ക വയ്ക്കുക. ശാന്തമല്ലാത്ത സ്ഥലത്ത് പൂച്ച ഉറങ്ങുകയില്ല. പുഴു ബാധിച്ച പഴങ്ങൾ കഴിക്കുക. പുഴുക്കൾ വിഷമുള്ള പഴങ്ങൾ കടിക്കില്ല. പ്രാണികൾ ഇരിക്കുന്ന കൂൺ  ധൈര്യത്തോടെ കഴിക്കുക. വിഷമുള്ള കൂണില്‍ പ്രാണികൾ ഇരിക്കില്ല. മുയലുകൾക്ക് കുഴിയിൽ ഒരു മരം നടാം. മരം തഴച്ചുവളരുന്നു. ചൂട് ഒഴിവാക്കാൻ പക്ഷികൾ വിശ്രമിക്കുന്നിടത്ത് നിങ്ങൾക്കായി ഒരു ഉറവ കുഴിക്കുക. പക്ഷികൾ ഉറങ്ങുമ്പോൾ ഉറങ്ങുക, ഉണരുമ്പോൾ ഉണരുക. നിങ്ങൾ തൊടുന്നതെല്ലാം സ്വർണ്ണമാണ്. കൂടുതൽ സ്വാഭാവിക ഭക്ഷണങ്ങൾ കഴിക്കുക. നിങ്ങൾക്ക് ശക്തമായ കാലുകളും ധൈര്യമുള്ള ഹൃദയവും ഉണ്ടാകും. ഒരു മത്സ്യത്തെപ്പോലെ വെള്ളത്തിൽ നീന്തുക. ഭൂമിയിൽ നടക്കുമ്പോഴും നിങ്ങൾക്ക് ഒരു മത്സ്യം പോലെ തോന്നും. പലപ്പോഴും ആകാശത്തേക്ക് നോക്കുക. നിങ്ങളുടെ ചിന്തകളിൽ വെളിച്ചവും വ്യക്തതയും ജനിക്കുന്നു. വളരെ ശാന്തനായിരിക്കുക, കുറച്ച് സംസാരിക്കുക. നിശബ്ദത നിങ്ങളുടെ ഹൃദയത്തിൽ കുടിക്കും. നിങ്ങളുടെ ആത്മാവ് എപ്പോഴും സമാധാനമായിരിക്കും.

ഭാഗ്യലക്ഷ്മി പറയാത്ത ഭാഗ്യംകെട്ട ഭര്‍ത്താവിന്‍റെ കഥ.!

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ആത്മകഥയായ 'സ്വരഭേദങ്ങള്‍' പുറത്തിറങ്ങിയത് കഴിഞ്ഞ ഡിസംബറിലാണ്. അതിലെ ചില പരാമര്‍ശങ്ങള്‍ എന്നേയും എന്റെ കുടുംബത്തേയും അപമാനിക്കുന്നതായിരുന്നു. എന്നാല്‍ ഇത്രകാലവും സത്യാവസ്ഥ വെളിപ്പെടുത്താന്‍ മുതിരാതെ മൗനം പാലിച്ചത് എന്റെ ദാമ്പത്യം മറ്റുള്ളവരുടെ മുന്നില്‍ അലക്കേണ്ട വിഴുപ്പല്ലെന്ന് ഓര്‍ത്താണ്. എന്നാല്‍ അടുത്തകാലത്തായി ചില ആനുകാലികങ്ങളില്‍ 'സ്വരഭേദങ്ങളി'ലെ ആരോപണങ്ങളെ സാധൂകരിക്കുന്ന പരാമര്‍ശങ്ങള്‍ ഭാഗ്യലക്ഷ്മിയുടെ ഭാഗത്തുനിന്നുണ്ടായി. ഇനിയും മൗനംപാലിക്കുന്നത് എന്നെ സ്‌നേഹിക്കുന്നവരോടുള്ള അനീതിയാണെന്നു തോന്നുന്നു. എന്റെ പ്രിയപ്പെട്ടവരുടെ നന്‍മയെക്കരുതി ഞാന്‍ പ്രതികരിക്കുകയാണ്. കണ്ടതും ഇഷ്ടപ്പെട്ടതും.. ഭാഗ്യലക്ഷ്മിയെ ഭാര്യയായി ലഭിച്ചത് ഭാഗ്യമായി കരുതിയിരുന്ന ആളായിരുന്നു ഞാന്‍. 1984ല്‍ ഞാന്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ കാമറാമാനായി ജോലി ചെയ്യുന്ന സമയത്താണ് അവരെ കാണുന്നതും പരിചയപ്പെടുന്നതും. അവരുടെ അച്ചടക്കവും ജോലിയോടുള്ള ആത്മാര്‍ത്ഥതയും ഞാന്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി. എന്നാല്‍ 'സ്വരഭേദങ്ങളില്‍'

ഹേ; പണമേ... നിനക്ക് എത്ര പേരുകളുണ്ട് .❔

ദേവാലയങ്ങളിൽ ''കാണിക്ക'' ''നേർച്ച'' സ്കൂളില്  ''ഫീസ് ''                     വിവാഹത്തില്  "സ്ത്രീധനം" വിവാഹമോചനത്തിൽ ''ജീവനാംശം'' അപകടത്തിൽ മരണപ്പെട്ടാൽ / വൈകല്യം സംഭവിച്ചാൽ ''നഷ്ടപരിഹാരം''    ദരിദ്രന് കൊടുത്താൽ ''ഭിക്ഷ'' തിരിച്ചു തരണമെന്ന് പറഞ്ഞ് ആർക്കെങ്കിലും കൊടുത്താൽ ''കടം'' പാർട്ടിക്കാർക്ക് ‌ ''പിരിവ് '' അനാഥാലയങ്ങൾക്ക്  ''സംഭാവന'' കോടതിയിൽ ''പിഴ''                      സർക്കാർ എടുത്താൽ ''നികുതി'' ജോലി ചെയ്താൽ ''ശമ്പളം'' വേല ചെയ്താൽ ''കൂലി'' വിരമിച്ച ശേഷം ''പെൻഷൻ'' തട്ടിക്കൊണ്ടുപോകുന്നവർക്ക്  ''മോചനദ്രവ്യം'' ഹോട്ടൽ ജോലിയിൽ ''ടിപ്പ് ''             ബാങ്കിൽ നിന്ന് കടം വാങ്ങുമ്പോൾ ''വായ്പ'' തൊഴിലാളികൾക്ക്  ''വേതനം'' നിയമവിരുദ്ധമായി വാങ്ങിയാൽ ''കൈക്കൂലി'' ഇത്രയധികം പേരുകളിൽ, ഇത്ര

പുതിയ വിദ്യാഭ്യാസനയം

(1). 10+2 രീതി അവസാനിച്ചു. (2). പുതിയ രീതി 5+3+3+4. (3). 5 വരെ പ്രീസ്കൂൾ, 6 മുതൽ 8 വരെ മിഡ്സ്കൂൾ, 8 മുതൽ 11 വരെ ഹൈസ്കൂൾ, 12 ഇല്ല, പകരം ബിരുദം 4 വർഷം. (4). എല്ലാബിരുദങ്ങളും ഇനിമുതൽ 4 വർഷം. (5). 6 മുതൽ തൊഴിൽപഠനം ആരംഭിക്കാം. (6). 8 മുതൽ 11 വരെ ഐച്ഛികവിഷയങ്ങൾ തിരഞ്ഞെടുക്കാം. (7). എല്ലാബിരുദങ്ങൾക്കും മുഖ്യവിഷയവും ഉപവിഷയവും ഉണ്ടാകും. ഉദാഹരണമായി സയൻസ് ബിരുദം പഠിക്കുന്നയാൾക്ക് ഫിസിക്സ് മുഖ്യവിഷയവും സംഗീതം ഉപവിഷയവുമായി പഠിക്കാം. (8). എല്ലാ ഉന്നതപഠനവും ഒറ്റ അതോറിറ്റിയുടെ കീഴിലാവും. (9). യുജിസിയും എഐസിടിഇയും ലയിപ്പിക്കും. (10). എല്ലാ സർവ്വകലാശാലകൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും കല്പിതസർവ്വകലാശാലകൾക്കും ഒരേ ഗ്രേഡിംഗും നിയമാവലികളും ആയിരിക്കും. (11). രാജ്യത്തെ എല്ലാത്തരം അധ്യാപകർക്കും ഏകീകൃത ട്രെയിനിംഗ് ബോർഡ് നിലവിൽ വരും. സംസ്ഥാനങ്ങൾക്ക് ഇതിൽ മാറ്റം വരുത്താനാകില്ല. (12). എല്ലാ കോളേജുകൾക്കും സമാന തലങ്ങളിലുളള അക്രഡിറ്റേഷൻ രീതി നടപ്പാക്കും. പ്രാപ്തിപ്രകാരം സ്വയംഭരമാവകാശങ്ങൾ നല്കും. (13). കുട്ടികളെ 3 വയസ്സുവരെ വീട്ടിലിരുത്തി പഠിപ്പിക്കുന്നതിനായി രക്ഷാകർത്താക്കൾക്കും 3 മുതൽ 6 വയസ്സുവരെ പഠിപ്പിക്കുന്നതിന് പ

ചരിത്രം.. ''മൊബൈൽ ഫോൺ''

1973-ൽ മോട്ടറോളയിലെ ഡോ:മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ്  2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒ

ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത്.!

ഒരു അന്താരാഷ്ട്ര ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ്  ആബേൽ മുത്തായ്യും, സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസ്സുമാണ് ചിത്രത്തിൽ. ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് തിരിച്ചറിയുന്നതിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമതെത്തിയെന്ന തെറ്റിദ്ധാരണ മൂലം ഫിനിഷിങ് പോയന്റിന് മുൻപായി ആബേൽ ഓട്ടം അവസാനിപ്പിച്ചു..!!  എന്നാൽ തൊട്ടുപിന്നിൽ ഓടിവരുന്ന സ്പാനിഷ് അത്‌ലറ്റ്  ഇവാഫർണാണ്ടസിന് കാര്യം പിടികിട്ടി. അദ്ദേഹം ആ കെനിയക്കാരനോട് ഓട്ടം തുടരാൻ ഉറക്കെ വിളിച്ചു പറഞ്ഞു.!   സ്പാനിഷ് ഭാഷ അറിയാത്തതുകൊണ്ട് അയാൾക്ക്  കാര്യം  മനസിലായില്ല...  പ്രതികരിച്ചതുമില്ല.. ഇത് മനസ്സിലാക്കിയ ഇവാൻ ആബേലിനെ പുറകിൽ നിന്ന് തള്ളി ഫിനിഷിങ്ങ്  പോയിന്‍റിലെത്തിച്ചു.!!!  അമ്പരന്ന് നിന്ന കാഴ്ചക്കാരുടെ ഇടയിൽ നിന്നും ഒരു  പത്രപ്രവർത്തകൻ  ഇവാനോട് ചോദിച്ചു.. "താങ്കൾ എന്തിനാണീ കെനിയക്കാരനെ വിജയത്തിലേക്ക് തള്ളിവിട്ടത്..?  അങ്ങിനെ  ചെയ്തില്ലായിരുന്നുവെങ്കിൽ ഈ വിജയം താങ്കളുടേതാകുമായിരുന്നില്ലേ..???" അതിനു ഇവാൻ ഈ ലോകത്തോട് പറഞ്ഞ മറുപടി ഇതായിരുന്നു.  വിജയത്തിന്റെ പാതയിലായിരുന്ന അവന്റെ ആശയക്കുഴപ്പത്തിൽ ഞാൻ നേടുന്ന

വീട്ടമ്മ

ചട്ണിക്ക് ഒട്ടും ഉപ്പില്ല; മകൾ ദോശ ചട്ണിയിൽ മുക്കി ചവച്ചു കൊണ്ട് ചുളിഞ്ഞ മുഖത്തോടെ പറഞ്ഞു. "ഞാൻ ഉപ്പിട്ടതാണല്ലോ" അവൾ ഒരിത്തിരി എടുത്തു കൈയിൽ ഒഴിച്ച് നോക്കി, ലേശം കുറവുണ്ടന്നേയുള്ളു, ''നിനക്കിപ്പോ അല്ലെങ്കിലും എന്തിനാ ശ്രദ്ധയുള്ളത്.? വന്നു വന്നു എല്ലാത്തിനും മടി" ഭർത്താവു പിറുപിറുത്തു.  അവൾ ഒന്നും മിണ്ടാതെ മകളുടെ പാത്രത്തിലേക്ക് ഒരു ദോശ കൂടി വെച്ച് കൊടുത്തു. എനിക് വേണ്ട; എന്നും ദോശ, ഇഡ്ഡലി... അമ്മയ്ക്ക് ചപ്പാത്തി ഉണ്ടാക്കി കൂടെ.? മകൾ ദോശ തിരിച്ചു കാസറോളിൽ വെച്ചു. ചപ്പാത്തി ഭർത്താവിനിഷ്ടമല്ല, പക്ഷെ മകൾക്കദ്ദേഹം മറുപടി കൊടുത്തില്ല. ആ കുറ്റവും തന്‍റെ തലയിൽ തന്നെ.  "എന്തൊരു വിയർപ്പു നാറ്റം ഇത്തിരി നീങ്ങി നിക്ക് " മകൾ എഴുനേറ്റു കൈ കഴുകാൻ പോകുമ്പോൾ പറഞ്ഞു.  "നിനക്ക് രാവിലെ കുളിച്ചു കൂടെ.? പിള്ളേരെ കൊണ്ട് പറയിക്കാൻ'' ഭർത്താവും എഴുനേറ്റു കഴിഞ്ഞു. ഏഴുമണിക്കിറങ്ങും മൂന്നു പേരും. പ്രഭാത ഭക്ഷണവും ഉച്ചക്കത്തെക്കുള്ള ചോറും, കറികളും അപ്പോളെയ്ക്കും തയ്യാറാകണം. നാലു മണിക്കുണർന്നു തുടങ്ങുന്ന ജോലികൾ ഇതിനിടയിൽ നൂറു വിളിയുണ്ടാകും. "എന്റെ നീല ഷർട്ട് കണ്ടോ.?&

"മാവേലി നാട് വാണീടും കാലം" എന്ന കവിത ആരെങ്കിലും മുഴുവനായി കേട്ടിട്ടുണ്ടോ.?

മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ ആമോദത്തോടെ വസിക്കും കാലം ആപത്തെന്നാർക്കും ഒട്ടില്ല താനും കള്ളവുമില്ല, ചതിവുമില്ല എള്ളോളമില്ല പൊളിവചനം വല്ലാത്ത ദൈവങ്ങൾ ഒന്നുമില്ല ജീവിയെകൊല്ലുന്ന യാഗമില്ല  അന്നം നശിപ്പിക്കം പൂജയില്ല ദല്ലാൾ തൻ കീശ സേവയില്ല അവർണസവർണ വിഭാഗമില്ല മൂലധനത്തിൻ ഞെരുക്കമില്ല ആവതവരവർ ചെയ്ത നാട്ടിൽ  ഭൂതി വളർന്നാൻ ജനം ഉയർന്നു തീണ്ടലുമില്ല തൊടീലുമില്ല വർണവിവേചന വ്യവസ്ഥയില്ല വേദം പഠിക്കാൻ വഴിയേവർക്കും  ഹാ സിദ്ധിച്ചു മാവേലി വാഴും കാലം സ്ത്രീകൾക്കും പുരുഷനും തുല്യമായി ലഭിച്ചു സ്വതന്ത്രത എന്ന ഭാഗ്യം കാലിക്കും കൂടി ചികിത്സ ചെയ്യാൻ ആലയം സ്ഥാപിച്ചിരുന്നു കാലം സർവജനവും പരിഷ്കൃതരായി സർവം ജയിച്ചു ഭരിച്ചസുരൻ ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നു ഭൂതി കെടുത്താനായി അവർ നിനച്ചു കൌശലമാർന്നൊരു വാമനനെ വിട്ടു ചതിച്ചവർ മാബലിയെ ദാനം കൊടുത്തൊരു ധർമജൻ  തൻ ശീർഷം ചവിട്ടിയാ യാച കേശൻ മാനവ വിവേചന വ്യവസ്ഥ വന്നു വർണ വിഭാഗീയ വ്യവസ്ഥ വന്നു അയിത്ത പിശാചും കടന്നുകൂടി മന്നിടം വീണ്ടും നരകമാക്കി മർത്യനെ മർത്യനെ അശുദ്ധനാക്കി തന്നിൽ അശക്തന്റെ സർവസ്വവും ചൂഷണം ചെയ്തീടും നാളുവന്നു തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും

എല്ലാക്കാലത്തും രണ്ടു തരം മനുഷ്യരാണ് സമൂഹത്തിൽ ഉണ്ടായിരുന്നത്.!

പുലയജാതിക്കാരിക്ക്  വിദ്യാഭ്യാസം നൽകാൻ പാടില്ല എന്ന് വാദിച്ചവരും, വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്ന് വാദിച്ചവരും.  കടൽ കടന്നു പോകുന്നത് പാപമാണെന്ന് കരുതിയവരും, പുറം രാജ്യങ്ങളിൽ പോയി പഠിച്ച്  മിടുക്കരായവരും. വിധവകൾ പുനർവിവാഹം ചെയ്യാതെ  മരണം വരെ ഒറ്റയ്ക്ക് കഴിയണമെന്ന് കരുതിയവരും,  വിധവാ വിവാഹത്തിന് വേണ്ടി ശക്തമായി നിലകൊണ്ടവരും. സ്ത്രീകൾക്ക് സ്വത്തവകാശം നൽകാൻ പാടില്ല എന്നു ശഠിച്ചവരും, എല്ലാവർക്കും സ്വത്തിൽ തുല്യ അവകാശം നൽകണമെന്ന് കരുതിയവരും. സതി ഒരു അനാചാരമാണെന്ന് തിരിച്ചറിഞ്ഞ് എതിർത്തവരും, അത് ആചാരമാണ് സംരക്ഷിക്കണമെന്ന് പറഞ്ഞ് പ്രകടനം നടത്തിയവരും. മകരജ്യോതി മനുഷ്യൻ കത്തിക്കുന്നതാണ് എന്ന് പറഞ്ഞവരും, അത് പറഞ്ഞവരെ തെറിവിളിച്ചവരും.  ഗുരുവായൂരിൽ അയിത്തജാതിക്കാർ കയറിയാൽ പ്രതിഷ്ഠയുടെ ചൈതന്യം കുറയുമെന്ന് കരുതിയവരും, ക്ഷേത്രപ്രവേശനം എല്ലാ ഭക്തരുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞവരും. ആർത്തവകാലത്ത് പെണ്ണിനെ വീട്ടിന് പുറത്താക്കി അടുക്കളയിൽ കേറ്റാത്തവരും, ആർത്തവം ഒരു ജൈവിക പ്രക്രിയ മാത്രമാണെന്ന ബോധം വന്നവരും. ഗുരുവായൂരിൽ പി കൃഷ്ണപിള്ള മണിയടിച്ചപ്പോൾ പിന്തുണച്ചവരും, പിന്നിൽ നിന്നടിച്ചവരും. പത്മനാ

കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്.?

അടുത്തതായി നമ്മുടെ മുഖ്യാതിഥി പ്രിയപ്പെട്ട മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയി നിങ്ങളുമായി സംവദിക്കുന്നതാണ്.  വലിയ അധരങ്ങളിൽ തേച്ച ചുവന്ന ലിപ്സ്റ്റിക് പടരാതിരിക്കാൻ വളരെ ശ്രദ്ധാപൂർവം പറഞ്ഞു കൊണ്ട് വിദ്യ മിസ്സ്‌ സദസ്സിൽ നിറഞ്ഞിരിക്കുന്ന വിദ്യാർത്ഥിനികളെ നോക്കി. പിന്നെ സാവധാനം കട്ടി മേക്കപ്പിട്ട മുഖത്ത് പൊടിഞ്ഞ വിയർപ്പ് മെല്ലെ തൂവാല കൊണ്ട് ഒപ്പിയെടുത്തു. മാഡം പ്ലീസ്.  വളരെ ഔപചാരികമായി കളക്ടറെ ക്ഷണിച്ചു കൊണ്ട് വിദ്യ മിസ്സ്‌ തന്റെ കസേരയിലേക്ക് അമർന്നു ചുറ്റും നോക്കി.  കോളേജ് ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു ഇരിക്കുകയാണ് കുട്ടികൾ. അവർക്ക് ചെറുതായി പേടിയുണ്ടായിരുന്നു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജ് ആണെങ്കിലും വികൃതി ഒപ്പിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല അവരെന്ന് അനുഭവങ്ങൾ പലപ്പോഴും അടിവരയിട്ട് ഓർമിപ്പിക്കുന്നുണ്ട്.  കഴിഞ്ഞ തവണത്തെ കോളേജ് ഡേക്ക് സ്ഥലം എംഎൽഎ യെ വരെ കൂവി തോൽപിച്ചു വിട്ട കുട്ടികളാണ്.  ഭഗവാനെ. ഒന്നും വരുത്തല്ലേ.  മൂകമായി പ്രാർത്ഥിച്ചു കൊണ്ട് വിദ്യ മിസ്സ്‌ സദസ്സിലേക്ക് തന്നെ നോക്കി.  ഗുഡ് മോർണിംഗ് ഡിയർ ഫ്രണ്ട്‌സ്.  മനോഹരമായി ചിരിച്ചു കൊണ്ട് കളക്ടർ സദസ്സിനെ അഭിസംബോധന ച

ഒരു വികാരിയച്ചൻ്റെ കൊവിഡ്-കാല ഡയറിക്കുറിപ്പ്.

കൊവിഡ് കാരണം പണി പോയി, പണി കിട്ടിയവരിൽ പ്രധാനിയാണ്  നാട്ടിലെ പ്രമുഖ പള്ളിയിലെ ഇടവക വികാരി കൂടിയായ ഫാദർ പത്രോസ് പ്ലാമൂട്ടിൽ എന്ന താൻ.. ഇടവകക്കാരൊക്കെ സ്നേഹത്തോടെ തന്നെ പ്ലാമൂട്ടിലച്ചൻ എന്നു വിളിക്കും.. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആളെക്കൂട്ടിയുള്ള പ്രാർത്ഥനയും കുർബാനയുമൊക്കെ സർക്കാരങ്ങ് നിരോധിച്ചുകളഞ്ഞു.. നിയമപ്രകാരം അഞ്ചാളെ വെച്ച് കുർബാന നടത്താമെങ്കിലും അതിലൊരു ത്രില്ലില്ലല്ലോ.. വേറെ വഴിയില്ലാതെ താൻ ഉടനെ ചെന്ന് നാട്ടിലെ ഒരു ലോക്കൽ ചാനലിൻ്റെ കാലു പിടിച്ച് ലൈവായി കുർബാന സംപ്രേക്ഷണം ചെയ്യിക്കാനായി ഉടമ്പടിയാക്കി.. വീഡിയോഗ്രാഫർ പണ്ട് പള്ളിമുറ്റത്തിട്ട് ഒരു ഷോർട്ട് ഫിലിം പിടിച്ചോട്ടെ എന്നും ചോദിച്ചു വന്നപ്പോൾ താൻ ഷോർട്ട്കട്ട് വഴി ഓടിച്ച പയ്യനാ.. ഇപ്പോ അവൻ്റെ ഒരു ജാഡ കാണണം.. സാധാരണ പ്രാർത്ഥനകൾക്കു പുറമേ കൊറോണക്കുള്ള പ്രത്യേക പ്രാർത്ഥനയും ഉൾപ്പെടുത്തിയായിരുന്നു തൻ്റെ പാട്ടുകുർബ്ബാന..  പക്ഷെ സംഗതി നൈസായിട്ട് ചീറ്റിപ്പോയെന്നാണ് കപ്യാരിൽ നിന്ന് തനിക്കു കിട്ടിയ സീക്രട്ട് ഫീഡ്ബാക്ക്.. പാട്ടുകുർബ്ബാനക്കിടെ പാട്ടു വരുമ്പോൾ ആളുകൾ ചാനൽ മാറ്റി സൂര്യമ്യൂസിക്ക് ഇടുകയാണത്രെ.. തൻ്റെ പ്രസംഗം വരേണ്ട താമസം ചാനൽ

ഇതാണോ മനു വരച്ച കൈകൾ.❔

നാലാം തരത്തിൽ പഠിക്കുന്ന കുട്ടികൾ തങ്ങളുടെ ക്ലാസ്സ്‌ ടീച്ചറെ വലിയ  ആദരവോടും സ്നേഹത്തോടെയുമാണ് ടീച്ചറമ്മ എന്ന് വിളിക്കുന്നത്. അതിനു കാരണവും ഉണ്ട്.  🔖 ടീച്ചർ ചിരിച്ചുകൊണ്ട് മാത്രമേ ക്ലാസ്സിൽ പഠിപ്പിക്കാറുള്ളു. ഇടയ്ക്കിടെ എന്തെക്കിലും അനുസരണകേടിൽ ദേഷ്യപ്പെട്ടാലും വളരെ പെട്ടെന്ന് അവരെ സമാശ്വസിപ്പിക്കും.  🔖 അവരുടെ ക്ലാസ്സിൽ മനു എന്നൊരു കുട്ടിയുണ്ടായിരുന്നു. പൊതുവെ വളരെ ശാന്തശീലനും എന്തിനും ഒരു സഹായം ആവശ്യപ്പെടുന്ന ഒരു കുട്ടിയായിരുന്നു. ആരും പെട്ടെന്ന് ശ്രദ്ധിക്കുന്ന തരത്തിലുള്ള ഭംഗിയോ പ്രസരിപ്പോ അവനില്ലായിരുന്നു. എപ്പോഴും ടീച്ചറിന്റെ സഹായം അവനു വേണമായിരുന്നു. 🔖 ഒരു ദിവസം ടീച്ചർ ക്ലാസ്സിൽ വന്നു കുട്ടികളോടായി പറഞ്ഞു: "ഇന്ന് നമ്മൾ ഒന്നും പഠിക്കുന്നില്ല. പകരം നിങ്ങൾ എല്ലാവരും നിങ്ങൾക്കിഷ്ടമുള്ള ഒരു ചിത്രം വരക്കുക. നമുക്ക് അതെല്ലാം ചേർത്ത് ഇവിടെ ഒരു ചിത്രപ്രദർശനം നടത്താം." 🔖 കുട്ടികൾക്ക് ആ ആശയം ഇഷ്ടമായി. 🔖 ടീച്ചർ എല്ലാവർക്കും ഓരോ പേപ്പറും പെൻസിലും നൽകി. കുട്ടികൾ എല്ലാവരും ഉത്സാഹത്തോടെ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി.  🔖 ടീച്ചർ ഓരോരുത്തരുടെയും അടുത്തെത്തി അവരുടെ രചനകൾ ശ്രദ്ധിച്ചു കൊണ്