Skip to main content

നമ്മുടെ ആരോഗ്യം.

വല്ലാത്ത തലവേദന കാരണം പരിചയമുള്ള മെഡിക്കൽ സ്റ്റോറിൽ ഗുളിക വാങ്ങാൻ പോയതാണ്..

ഫാർമസിസ്റ്റില്ല.. കടയിലെ പയ്യനോടു പറഞ്ഞു, അവൻ ഗുളിക തന്നു..

പൈസ കൊടുക്കുമ്പോൾ വെറുതെ തിരക്കി - "ബോസ് എവിടെ.? ലീവാണ.?"

"അല്ല; അദ്ദേഹത്തിന്റെ ഭയങ്കര തലവേദന.. ഒരു ചുക്ക് കാപ്പി കഴിച്ചാൽ കുറയുമെന്ന് പറഞ്ഞ് വീട്ടിൽ പോയതാ.."

ഞാൻ വാങ്ങിയ ഗുളികകളിലേക്ക് വെറുതെ നോക്കി പോയി..🤔

-----------------------------------------------

അമ്മയുടെ ബ്ളഡ് ഷുഗറും പ്രഷറും കുറയുന്നില്ല.. ഫാമിലി ഡോക്ടറെ കാണിക്കാൻ വന്നതാണ്.. ഡോക്ടർ വരാൻ വൈകും ഇരിക്കു എന്ന് അസിസ്റ്റന്‍റ്..

അദ്ദേഹം രാവിലെയും വൈകുന്നേരവും 30 മിനിട്ട് വീതം യോഗ ചെയ്യുമത്രെ..

ഡോക്ടര്‍ വന്നു, മരുന്നുകളുടെ എണ്ണവും അളവും കൂട്ടി.. മരുന്ന് മുടങ്ങാതെ കൃത്യമായി കഴിക്കാൻ ഉപദേശിച്ചു..

വെറുതെ ഡോക്ടറുടെ യോഗയെ കുറിച്ച് ചോദിച്ചു..

അപ്പോൾ അദ്ദേഹം പറയുന്നു - കഴിഞ്ഞ 15 വർഷമായി ഞാൻ നിത്യവും യോഗ ചെയ്യും.. ഷുഗർ പ്രഷർ മടങ്ങിയ ഒരു ജീവിത ശൈലീ രോഗത്തിനും മരുന്ന് കഴിക്കണ്ടി വന്നിട്ടില്ലത്ര.

ഞാൻ അമ്മയുടെ കുറുപ്പടിയിലേക്ക് വെറുതെ കണ്ണാേടിച്ചു..🤔

-----------------------------------------------

സഹോദരിയുടെ മകളേയും
കൂടെ ബ്യൂട്ടീ പാർലറിൽ പോയതാണ്..
മുടി സോഫ്റ്റാക്കാനും, സ്ട്രെയിറ്റൻ ചെയ്യിക്കാനും ബ്യൂട്ടീഷ്യൻ പായക്കേജുകൾ കാണിച്ചു 1500 മുതൽ 3500 വരെയുള്ള പാക്കേജുകൾ..

സ്ഥിരം കസ്റ്റമറായ കൊണ്ട് 500 രൂപ കുറച്ച് 3000-ന് നല്ല package തന്നു.

ബ്യൂട്ടീഷ്യന്റെ നീളൻ മുടിയിൽ നിന്നും നല്ല ഒരു സുഗന്ധം വരുന്നുണ്ട്.. കൗതുകം കൊണ്ട് ഞാൻ ചോദിച്ചു പോയി - എന്താണ് hair treatment  ചെയ്യുന്നെ എന്ന്..

''ഞാൻ വെളിച്ചെണ്ണയിൽ മൈലാഞ്ചിയും കർപ്പൂരവും പൊടിച്ചിട്ട് ചൂടാക്കി തേക്കും.. മുടി സോഫ്റ്റാവും പിന്നെ മുടി തഴച്ചു വളരുകയും ചെയ്യും" മാഡത്തിന്റെ മറുപടി കേട്ട് ഞാൻ കൈയ്യിലെടുത്ത 3000 രൂപ താഴെ വീണു പോയി.🤔

-----------------------------------------------

അകന്ന ഒരു സുഹൃത്തിന്റെ, ബന്ധുവിന്റെ ഡയറി ഫാം കാണാൻ പോയി. എകദേശം 150 വിദേശ ഇനം പശുക്കൾ.. കുറെ പണിക്കാർ.. കറവയക്കും മറ്റ് കാര്യങ്ങൾക്കും മെഷീൻസ്..
കൊള്ളാം.

ഫാമിന്റെ ഒരു ഭാഗത്ത്  2 നാടൻ പശുക്കൾ പച്ചപ്പുല്ല് തിന്നുന്നു.. 

അതെന്താ 2 എണ്ണം മാത്രം നാടൻ.. കൗതുകം കൊണ്ട് ചോദിച്ചു പോയി..

പണിക്കാരൻ പറയുകയാ; "മുതലാളിടെ വീട്ടിലേക്കുള്ള പാലിനും തൈരിനും വേണ്ടി പ്രത്യേകം പച്ചപ്പുല്ല് കൊടുത്ത് വളർത്തുന്നതാ.. ഇവയ്ക്ക് കാലിത്തീറ്റയും ഹോർമോണുമൊന്നും കൊടുക്കില്ലാന്ന്.😃🤔

-----------------------------------------------

ആ പ്രസിദ്ധമായ ഹോട്ടലിൽ ഞാനും, സഹോദരി കുടുംബവും ഇന്ന് കഴിക്കാൻ പോയി.. നല്ല ശുദ്ധമായ സ്വാദിഷ്ടമായ ഊണ്.. കഴിച്ച് ചിലത് പാഴ്സലും വാങ്ങി ബില്ല് കൊടുത്തു പോരാൻ നേരം.. മുതലാളിയോട് കുശലപ്രശ്നം നടത്തി..  ശുദ്ധമായ നെയ്യും വെളിച്ചണ്ണയും ചേർത്തുണ്ടാക്കുന്ന ഇവിടുത്തെ ഭക്ഷണം വീട്ടിലെ ഫുഡിനേക്കാൾ കേമമെന്ന് അദ്ദേഹം അഭിമാനം കൊണ്ടു..

 അദ്ദേഹം വിസിറ്റിങ്ങ് കാർഡ് നൽകാം എന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടി.. അപ്പോളാണ് ഒരു നാലടുക്കിന്റെ സ്റ്റീൽ ടിഫിൻ കാര്യർ ഒരു പയ്യൻ മുതലാളിയുടെ റൂമിലേക്ക് കൊണ്ടു പോകുന്നു..

ഇതെന്താ.? എന്ന എന്റെ ചോദ്യത്തിനുത്തരമായി പയ്യൻ പറഞ്ഞു 
"മുതലാളിക്കുള്ള ഊണ് വീട്ടിൽ നിന്നും കൊണ്ടുവരുന്നതാ'' 

അതെന്നാ എന്തെങ്കിലും വിശേഷമുണ്ടോ ഇന്ന്.. എന്ന എന്റെ ചോദ്യത്തിനുത്തരമായി അവൻ പറഞ്ഞു - ''എന്നും മുതലാളിക്കുള്ള ഭക്ഷണം വീട്ടിൽ നിന്നും കൊണ്ടുവരികയാണ്, അദ്ദേഹം ഇവിടുത്തെ ഭക്ഷണം കഴിക്കാറില്ല"

കാരണമറിയാതെ ഞാൻ ചിന്താധീനനായി എന്റെ കൈയ്യിലിരിക്കുന്ന 1650 രൂപയുടെ ബില്ലിലേക്ക് നോക്കി നെടുവീർപ്പിട്ടു..🤔

വാൽകഷണം

കച്ചവടം ലാഭമുണ്ടാക്കാനാണ്, നമ്മുടെ ആരോഗ്യം നാം തന്നെ സംരക്ഷിക്കണം..

Comments

Popular posts from this blog

ചരിത്രം.. ''മൊബൈൽ ഫോൺ''

1973-ൽ മോട്ടറോളയിലെ ഡോ:മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ്  2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒ...

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.  പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.? ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.   Pydimarri Venkata Subba Rao 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴു...

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ പഠിച്ച 40 പാഠങ്ങൾ

1. അമേരിക്ക ലോകത്തെ മുൻ‌നിര രാജ്യമല്ല. 2. ആയുധം എടുക്കാതെ ചൈന മൂന്നാം ലോകമഹായുദ്ധത്തിൽ വിജയിച്ചു, ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 3. യൂറോപ്യന്മാർ കാണുന്നതുപോലെ വിദ്യാസമ്പന്നരല്ല. 4. വിനോദയാത്രകളില്ലാതെ നമുക്ക് അവധിക്കാലത്തെ അതിജീവിക്കാൻ കഴിയും. 5. പുരോഹിതൻ, പൂജാരി, ഉസ്താദ് പോലുള്ളവർ   രോഗികൾക്കു രക്ഷ ആയില്ല. 6. ഭൂമിയിലെ യഥാർത്ഥ വൈറസുകളാണ് മനുഷ്യൻ. 7. ചുവന്ന നാടയിൽ കുരുങ്ങാതെ നമുക്ക് കോടിക്കണക്കിന് രൂപ ദരിദ്രർക്കായി ചെലവഴിക്കാൻ കഴിഞ്ഞു. 8. ആരോഗ്യ പ്രൊഫഷണലുകൾക്ക് ഒരു ഫുട്ബോൾ കളിക്കാരനേക്കാൾ വിലയുണ്ട്. 9. ഉപഭോഗമില്ലാത്ത ഒരു സമൂഹത്തിൽ എണ്ണ വിലപ്പോവില്ല. 10. മൃഗശാലയിലെ കൂട്ടിലിട്ട  മൃഗങ്ങളുടെ അവസ്ഥ മനസ്സിലായി. 11. മനുഷ്യർ ഒന്നും ചെയ്യാതെ ഭൂമി വേഗത്തിൽ പുനർജനിച്ചു. 12. ഭൂരിഭാഗം ആളുകൾക്കും വീട്ടിൽ നിന്ന് ജോലിചെയ്യാം. 13. ജങ്ക് ഫുഡ് ഇല്ലാതെ നമുക്കും കുട്ടികൾക്കും അതിജീവിക്കാൻ കഴിയും. 14. ശുചിത്വമുള്ള ജീവിതവും മദ്യപാനമില്ലാത്ത ജീവിതവും ബുദ്ധിമുട്ടുള്ള കാര്യമല്ല. 15. സ്ത്രീകൾക്ക് മാത്രമല്ല പാചകം  അറിയാവുന്നത്. 16. ലോകത്ത് ധാരാളം നല്ല ആളുകൾ ഉണ്ട്. 17. നിങ്ങൾ കൂടുതൽ സ്കൂളുകൾ ...