Skip to main content

Posts

ലിയോനിഡ് റൊഗ്‌ഓസോവ്: സ്വന്തം ശരീരത്തിൽ സ്വയം സർജറി ചെയ്ത ഡോക്ടർ.

ഫെബ്രുവരി 1961, സോവിയറ്റ് യൂണിയന്റെ അന്റാർട്ടിക്കയിലേയ്ക്കുള്ള ആറാമത്തെ പര്യവേഷണ സംഘം. ഷിർമാക്കർ ഒയാസിസിൽ ഒരു പുതിയ ബേസ് നിർമ്മിക്കുകയായിരുന്നു ആ 12 അംഗ സംഘത്തിന്റെ നിയോഗം. ടീമിലെ ഒരേ ഒരു ഡോക്ടറായിരുന്നു ലിയോനിഡ് റൊഗ്‌ഓസോവ്.. വയസ് 27. പ്രശസ്തനായ സർജൻ. ഏപ്രിൽ മാസത്തോടെ ശൈത്യം കഠിനമായി... ലിയോനിഡിന് പെട്ടെന്നൊരു വയറുവേദനയും ഓക്കാനവും..വേദന സഹിക്കാവുന്നതിലും അപ്പുറമായി...തനിക്ക് അക്യൂട്ട് അപ്പന്റിക്സ് ആണെന്ന് പ്രഗൽഭനായ ആ സർജൻ വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞു. അടിയന്തര മെഡിക്കൽ സഹായം ലഭിച്ചില്ലങ്കിൽ അപ്പന്റിക്സ് വയറിനകത്ത് വച്ച് പൊട്ടാൻ സാദ്ധ്യതയുണ്ട്. അത് അയാളെ മരണത്തിലേയ്ക്ക് നയിക്കും. പുറത്ത് നിന്നും സഹായം ലഭിക്കാൻ യാതൊരു സാദ്ധ്യതയുമില്ല. റഷ്യയിലേയ്ക്ക് പോകണമെങ്കിൽ 36 ദിവസത്തെ കടൽ യാത്ര വേണം. അതിന് വേണ്ടിയുള്ള കപ്പൽ അടുത്ത വർഷമെ വരികയുള്ളൂ.. കടുത്ത മഞ്ഞ് വീഴ്ചമൂലം വിമാനയാത്രയും അസാദ്ധ്യം. ലിയോനിഡ് റൊഗ്‌ഓസോവ് ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങൾ അനുഭവിച്ചറിഞ്ഞു. കോൾഡ് വാറിന്റെ കാലമാണ്... ദൌത്യത്തിന്റെ പരാജയം രാജ്യത്തിന്റെ പരാജയമായി കണക്കു കൂട്ടുന്ന കാലം...എത്രയോ അപ്രന്റിസ് സർജറി നടത്...

എല്ലാ ഉടായിപ്പ് വിശ്വാസികൾക്കുമായി "ദൈവം" എഴുതുന്നത്.

ദേ... പിള്ളാരേ... ഒരു കാര്യം പറഞ്ഞേക്കാം. ചത്ത്‌ കെട്ടിയെടുക്കുമ്പോൾ ഞാൻ ഇങ്ങ് സ്വർഗ്ഗത്തിൽ കള്ള് തരും കഞ്ചാവ് തരും, പെണ്ണ് കെട്ടിച്ചു തരും എന്നൊക്കെ കരുതി ഒറ്റയവനും കഷ്ടപ്പെട്ട് നന്മ ചെയ്യണം എന്നില്ല... നീയൊക്കെ ചെയ്യുന്ന നന്മയും തിന്മയും ഉറക്കമിളച്ച് നോക്കിയിരുന്ന്, ഇവിടെ നിനക്കൊക്കെ സ്റ്റാർ ഫെസിലിറ്റി അറേഞ്ച് ചെയ്യലല്ല എൻറെ പണി... നിനക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്തത്ര വലിപ്പത്തിൽ ഈ അണ്ഡകടാഹം ഉണ്ടാക്കിയിട്ട്, അതിൻറെ ഒരു കടുകുമണിയോളം പോലുമില്ലാത്ത ഒരു ഉണക്ക ഭൂമിയിലെ ആയിരകണക്കിന് മൃഗവർഗ്ഗങ്ങളിൽ ഒന്ന് മാത്രമായ മനുഷ്യൻ എന്ന നീ, തിന്നുന്നതും കുടിക്കുന്നതും കുളിക്കുന്നതും ഉറങ്ങുന്നതും ഓടുന്നതും ചാടുന്നതുമൊക്കെ നോക്കി, റിയാലിറ്റി ഷോ ജഡ്ജിനെ പോലെ ഇരുന്ന് മാർക്കിടാൻ എൻറെ തലേൽകൂടെ വണ്ടി ഒന്നും ഓടുന്നില്ല... അങ്ങനെ ആരെങ്കിലും പറഞ്ഞു തന്നിട്ടുണ്ടെങ്കിൽ അവൻറെ ഉദ്ദേശം വേറെയാണ്... നിനക്കൊക്കെ ഒക്കുമെങ്കിൽ നല്ലത് ചെയ്താ മതി... നല്ലത് വല്ലതും ചെയ്താൽ അതിന്റെ ഫലം അവിടെ തന്നെ കിട്ടും... അല്ലാതെ ചെയ്തതിൻ്റെ കണക്കുംകൊണ്ട് കൂലി ചോദിച്ച് ഇങ്ങോട്ട് വന്നേക്കരുത്... മടല് വെട്ടി അടിക്കും ഞാൻ...!! ...

മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതി വിധി കേരളത്തിന് എതിരാകാൻ എന്താണ് കാരണം.?

മൂന്നു ഘട്ടങ്ങളിൽ ആയി നടത്തിയ ബലപ്പെടുത്തലുകൾ മുല്ലപ്പെരിയാറിനെ പുതിയ അണക്കെട്ട് പോലെത്തന്നെ സുദൃഢമാക്കി എന്ന് കോടതിക്ക് സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോദ്ധ്യപ്പെട്ടു എന്നതുകൊണ്ട്  തന്നെ. അതായത് ഈ ബലപ്പെടുത്തലിനു ശേഷം മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ല, പൊളിച്ച് കളയണം എന്ന വാദത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്നർത്ഥം. മുല്ലപ്പെരിയാർ ബലപ്പെടുത്തലിനു ശേഷം ഒരു നൂറ്റാണ്ട് പഴക്കമുള്ള വെറും ഒരു സുർക്കി ഡാം ആയി കണക്കാക്കാൻ കഴിയില്ല. മറിച്ച്  ഒരു കോമ്പോസിറ്റ് ഡാം ആയി കണക്കാക്കേണ്ടി വരും. ഡാം ബലപ്പെടുത്തലിൽ എന്താണ് യഥാർത്ഥത്തിൽ നടന്നതെന്നുള്ള കാര്യം മനസ്സിലാക്കിയാൽ പൊട്ടാൻ തയ്യാറായി നിൽക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള ഡാമാണ് മുല്ലപ്പെരിയാർ എന്ന ഭീതി അസ്ഥാനത്താണെന്നു മനസ്സിലാക്കാൻ കഴിയും. മുല്ലപ്പെരിയാർ ഒരു ഗ്രാവിറ്റി ഡാം ആണ്. അതായത്  അണക്കെട്ടിന്റെ ഭാരം ആണ് വെള്ളത്തെ തടഞ്ഞ് നിർത്തുന്നത്.  കോൺക്രീറ്റ്, മണ്ണ്, കല്ല്, സുർക്കി മിശ്രിതം എന്നു വേണ്ട ഭാരവും ഉറപ്പും കൂട്ടിപ്പിടുത്തവും നൽക്കാൻ കഴിയുന്ന ഏത് പദാർത്ഥങ്ങൾ ഉപയോഗിച്ചും ഗ്രാവിറ്റി ഡാമുകൾ നിർമ്മിക്കാം. ഓരോ പ്രദേശങ്...

കേള്‍വിക്കുറവ്

ഭാര്യക്ക് കേൾവിക്കുറവുണ്ടെന്ന് അയാൾ ആശങ്കപ്പെട്ടു.  പക്ഷെ അവളോട് എങ്ങനെ കാര്യങ്ങൾ അവതരിപ്പുക്കുമെന്ന് അയാൾക്കറിയില്ലായിരുന്നു. കാര്യം കുടുംബ ഡോക്ടറുമായി ചർച്ച ചെയ്തു. കേൾവിക്കുറവ് എത്രത്തോളമുണ്ട് എന്നറിയാൻ ഡോക്ടർ ഒരു കൊച്ചു സൂത്രം പറഞ്ഞു കൊടുത്തു. ഒരു 40 അടി ദൂരെ നിന്ന് സാധാരണ ശബ്ദത്തിൽ സംസാരിക്കുക. ഭാര്യ കേൾക്കുന്നില്ലെങ്കിൽ ഒരു 30 അടി ദൂരം നിന്ന് ഇത് ആവർത്തിക്കുക. ഭാര്യയുടെ പ്രതികരണം കിട്ടുന്നത് വരെ ഇതാവർത്തിക്കുക. അന്ന് വൈകുന്നേരം ഭാര്യ അടുക്കളയിൽ പണിയെടുത്ത് കൊണ്ടിരിക്കേ ഡോക്ടറുടെ ഉപദേശം പരീക്ഷിക്കുവാൻ അയാൾ തീരുമാനിച്ചു. ഒരു 40 അടി ദൂരെ നിന്ന് അയാൾ ചോദിച്ചു. ''എടീ, ഇന്ന് അത്താഴത്തിന് എന്താ.?" ഒരു പ്രതികരണവുമില്ല.! ഒരു 30 അടി അടുത്ത് വന്ന് അയാൾ ആവർത്തിച്ചു. ''എടീ, ഇന്ന് അത്താഴത്തിന് എന്താ.?" ഒരു പ്രതികരണവുമില്ല.!! കുറച്ച് കൂടി അടുത്ത് വന്ന് 20 അടി മാത്രം ദൂരെ നിന്ന് അയാൾ വീണ്ടും ചോദിച്ചു. ''എടീ, ഇന്ന് അത്താഴത്തിന് എന്താ.?" വീണ്ടും ഒരു പ്രതികരണവുമില്ല.!!! പിന്നീട് വെറും 10 അടി മാത്രം ദൂരെ നിന്ന് അയാൾ വീണ്ടും ചോദിച്ചു. ''എടീ, ഇന്ന് അത്താഴ...

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.  പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.? ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.   Pydimarri Venkata Subba Rao 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴു...

അന്നും ഇന്നും

അന്ന്.. ഒറ്റമുറിയുള്ള വീട്ടിൽ അഞ്ചുപത്തുപേർ ഒരുമിച്ച് താമസിക്കുന്നു....! ഇന്ന്.. അഞ്ചുപത്ത് മുറിയുള്ള വീട്ടിൽ ഒന്ന് രണ്ട് പേർ മാത്രം താമസിക്കുന്നു...! അന്ന്.. ആയിരം പേരെ സഹായിച്ചവനെ ആരും അറിയാതെ പോകുന്നു...! ഇന്ന്.. ഒരാളെ സഹായിച്ചവനെ ആയിരം പേർ അറിയുന്നു...! അന്ന്.. അരച്ചാൺ വയറിന് വേണ്ടി നമ്മൾ കിലോമീറ്ററുകളോളം നടന്ന് പോയി ജോലി ചെയ്യുന്നു...! ഇന്ന്.. ഒരു ചാൺ വയർ കുറക്കാനായി നാം കിലോമീറ്ററുകളോളം നടക്കുന്നു...! അന്ന്.. ജീവിക്കാനായി നാം ഭക്ഷണം കഴിക്കുന്നു...! ഇന്ന്.. ഭക്ഷണം കഴിക്കാനായി നാം ജീവിക്കുന്നു...! അന്ന്.. വീട്ടിനകത്ത് ഭക്ഷണം കഴിച്ച് പുറത്ത് കക്കൂസിൽ പോകുന്നു. ഇന്ന്.. പുറത്ത് ഭക്ഷണം കഴിച്ച് അകത്ത് കക്കൂസിൽ പോകുന്നു. അന്ന്.. മാനം മറക്കാനായി നാം വസ്ത്രം ധരിക്കുന്നു...! ഇന്ന്.. മാനം തുറന്ന് കാട്ടാനായി നാം വസ്ത്രം ധരിക്കുന്നു...! അന്ന്.. കീറിയ വസ്ത്രങ്ങൾ തുന്നിയെടുത്തും നാം ഉപയോഗിക്കുന്നു...! ഇന്ന്.. തുന്നിയെടുത്ത വസ്ത്രങ്ങൾ നാം കീറി പറിച്ച് ഉപയോഗിക്കുന്നു...! അന്ന്.. ഉള്ളത് കൊണ്ട് ഓണം പോലെ...! ഇന്ന്.. ഓണത്തിന് ഉള്ളത് പോലെ...! അന്ന്.. അദ്ധ്യാപകരുടെ കൈയിൽ നിന്ന് അടി കിട്ടാതിരിക്കാൻ കുട്ട...

പഴയകാല തള്ളുകളും, യഥാർഥ്യവും.!

1) തള്ള് :-  പണ്ടുള്ളവർ ഭയങ്കര ആരോഗ്യവും ആയുസ്സും ഉള്ളവർ ആയിരുന്നു. നൂറിനു മുകളിൽ ആയിരുന്നു എല്ലാവരുടെയും ആയുസ്.! യാഥാർഥ്യം :-  തിരുവിതാംകൂറിൽ നടന്ന ആദ്യ സെൻസെസ് പ്രകാരം ശരാശരി ആയുസ്, പുരുഷന് 25 വയസും സ്ത്രീക്ക് 27 വയസും ആണ്. ഇന്നത് 70ന് മുകളിലാണ്. 2) തള്ള് :-  പണ്ടുള്ള ആളുകൾക്ക് യാതൊരു അസുഖവും വരാറില്ലായിരുന്നു. അവർ പ്രകൃതിയോട് ഇണങ്ങി ജീവിച്ചു.! യാഥാർഥ്യം :- കോളറ, ടൈഫോയ്‌ഡ്, എലിപ്പനി, ക്ഷയം തുടങ്ങി അനവധി നിരവധി മാരക രോഗങ്ങൾ മൂലം നട്ടം തിരിഞ്ഞ ഒരു സമൂഹമായിരുന്നു പഴമക്കാർ. വസൂരി പോലുള്ള രോഗങ്ങൾ വന്നാൽ ജീവനോടെ  കുടിൽ അടക്കം കത്തിച്ചുകളയുക എന്നതായിരുന്നു രീതി. ചെവി പഴുപ്പും, മൂക്കൊലിപ്പും ഇല്ലാത്ത കുട്ടികളെ കാണാൻ പോലും ഇല്ലായിരുന്നു. ചൊറിയും ചിരങ്ങും വേറെ.. പണ്ടുള്ള ആളുകൾക്ക് അസുഖം എന്താണെന്ന് തിരിച്ചറിയാൻ പോലുമുള്ള ബോധം ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. ആളുകൾ ഹൃദയ സ്തംഭനം മൂലം കുഴഞ്ഞു വീണു മരിച്ചാൽ, മാടനടിച്ചു ചത്തു എന്ന് പറയാനുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ കാലത്ത് നിസാരമായി മരുന്നുകൾ കൊണ്ട് ചികിൽസിച്ചു മാറ്റാൻ കഴിയുന്ന ക്ഷയ രോഗം പിടിപെട്ടാണ് സ്വാതി തിരു...