അന്ന്..
ഒറ്റമുറിയുള്ള വീട്ടിൽ അഞ്ചുപത്തുപേർ ഒരുമിച്ച് താമസിക്കുന്നു....!
ഇന്ന്..
അഞ്ചുപത്ത് മുറിയുള്ള വീട്ടിൽ ഒന്ന് രണ്ട് പേർ മാത്രം താമസിക്കുന്നു...!
അന്ന്..
ആയിരം പേരെ സഹായിച്ചവനെ ആരും അറിയാതെ പോകുന്നു...!
ഇന്ന്..
ഒരാളെ സഹായിച്ചവനെ ആയിരം പേർ അറിയുന്നു...!
അന്ന്..
അരച്ചാൺ വയറിന് വേണ്ടി നമ്മൾ കിലോമീറ്ററുകളോളം നടന്ന് പോയി ജോലി ചെയ്യുന്നു...!
ഇന്ന്..
ഒരു ചാൺ വയർ കുറക്കാനായി നാം കിലോമീറ്ററുകളോളം നടക്കുന്നു...!
അന്ന്..
ജീവിക്കാനായി നാം ഭക്ഷണം കഴിക്കുന്നു...!
ഇന്ന്..
ഭക്ഷണം കഴിക്കാനായി നാം ജീവിക്കുന്നു...!
അന്ന്..
വീട്ടിനകത്ത് ഭക്ഷണം കഴിച്ച് പുറത്ത് കക്കൂസിൽ പോകുന്നു.
ഇന്ന്..
പുറത്ത് ഭക്ഷണം കഴിച്ച് അകത്ത് കക്കൂസിൽ പോകുന്നു.
അന്ന്..
മാനം മറക്കാനായി നാം വസ്ത്രം ധരിക്കുന്നു...!
ഇന്ന്..
മാനം തുറന്ന് കാട്ടാനായി നാം വസ്ത്രം ധരിക്കുന്നു...!
അന്ന്..
കീറിയ വസ്ത്രങ്ങൾ തുന്നിയെടുത്തും നാം ഉപയോഗിക്കുന്നു...!
ഇന്ന്..
തുന്നിയെടുത്ത വസ്ത്രങ്ങൾ നാം കീറി പറിച്ച് ഉപയോഗിക്കുന്നു...!
അന്ന്..
ഉള്ളത് കൊണ്ട് ഓണം പോലെ...!
ഇന്ന്..
ഓണത്തിന് ഉള്ളത് പോലെ...!
അന്ന്..
അദ്ധ്യാപകരുടെ കൈയിൽ നിന്ന് അടി കിട്ടാതിരിക്കാൻ കുട്ടികൾ പ്രാർത്ഥിക്കുന്നു...!
ഇന്ന്..
കുട്ടികളുടെ കൈയിൽ നിന്ന് അടി കിട്ടാതിരിക്കാൻ അദ്ധ്യാപകർ പ്രാർത്ഥിക്കുന്നു...!!
നാം പിന്നിട്ട വഴികൾ ഒന്ന് തിരിഞ്ഞു നോക്കാൻ നമുക്ക് കഴിയട്ടെ.❤️❤️❤️
Comments
Post a Comment