Skip to main content

Posts

അന്നും ഇന്നും

അന്ന്.. ഒറ്റമുറിയുള്ള വീട്ടിൽ അഞ്ചുപത്തുപേർ ഒരുമിച്ച് താമസിക്കുന്നു....! ഇന്ന്.. അഞ്ചുപത്ത് മുറിയുള്ള വീട്ടിൽ ഒന്ന് രണ്ട് പേർ മാത്രം താമസിക്കുന്നു...! അന്ന്.. ആയിരം പേരെ സഹായിച്ചവനെ ആരും അറിയാതെ പോകുന്നു...! ഇന്ന്.. ഒരാളെ സഹായിച്ചവനെ ആയിരം പേർ അറിയുന്നു...! അന്ന്.. അരച്ചാൺ വയറിന് വേണ്ടി നമ്മൾ കിലോമീറ്ററുകളോളം നടന്ന് പോയി ജോലി ചെയ്യുന്നു...! ഇന്ന്.. ഒരു ചാൺ വയർ കുറക്കാനായി നാം കിലോമീറ്ററുകളോളം നടക്കുന്നു...! അന്ന്.. ജീവിക്കാനായി നാം ഭക്ഷണം കഴിക്കുന്നു...! ഇന്ന്.. ഭക്ഷണം കഴിക്കാനായി നാം ജീവിക്കുന്നു...! അന്ന്.. വീട്ടിനകത്ത് ഭക്ഷണം കഴിച്ച് പുറത്ത് കക്കൂസിൽ പോകുന്നു. ഇന്ന്.. പുറത്ത് ഭക്ഷണം കഴിച്ച് അകത്ത് കക്കൂസിൽ പോകുന്നു. അന്ന്.. മാനം മറക്കാനായി നാം വസ്ത്രം ധരിക്കുന്നു...! ഇന്ന്.. മാനം തുറന്ന് കാട്ടാനായി നാം വസ്ത്രം ധരിക്കുന്നു...! അന്ന്.. കീറിയ വസ്ത്രങ്ങൾ തുന്നിയെടുത്തും നാം ഉപയോഗിക്കുന്നു...! ഇന്ന്.. തുന്നിയെടുത്ത വസ്ത്രങ്ങൾ നാം കീറി പറിച്ച് ഉപയോഗിക്കുന്നു...! അന്ന്.. ഉള്ളത് കൊണ്ട് ഓണം പോലെ...! ഇന്ന്.. ഓണത്തിന് ഉള്ളത് പോലെ...! അന്ന്.. അദ്ധ്യാപകരുടെ കൈയിൽ നിന്ന് അടി കിട്ടാതിരിക്കാൻ കുട്ട...

പഴയകാല തള്ളുകളും, യഥാർഥ്യവും.!

1) തള്ള് :-  പണ്ടുള്ളവർ ഭയങ്കര ആരോഗ്യവും ആയുസ്സും ഉള്ളവർ ആയിരുന്നു. നൂറിനു മുകളിൽ ആയിരുന്നു എല്ലാവരുടെയും ആയുസ്.! യാഥാർഥ്യം :-  തിരുവിതാംകൂറിൽ നടന്ന ആദ്യ സെൻസെസ് പ്രകാരം ശരാശരി ആയുസ്, പുരുഷന് 25 വയസും സ്ത്രീക്ക് 27 വയസും ആണ്. ഇന്നത് 70ന് മുകളിലാണ്. 2) തള്ള് :-  പണ്ടുള്ള ആളുകൾക്ക് യാതൊരു അസുഖവും വരാറില്ലായിരുന്നു. അവർ പ്രകൃതിയോട് ഇണങ്ങി ജീവിച്ചു.! യാഥാർഥ്യം :- കോളറ, ടൈഫോയ്‌ഡ്, എലിപ്പനി, ക്ഷയം തുടങ്ങി അനവധി നിരവധി മാരക രോഗങ്ങൾ മൂലം നട്ടം തിരിഞ്ഞ ഒരു സമൂഹമായിരുന്നു പഴമക്കാർ. വസൂരി പോലുള്ള രോഗങ്ങൾ വന്നാൽ ജീവനോടെ  കുടിൽ അടക്കം കത്തിച്ചുകളയുക എന്നതായിരുന്നു രീതി. ചെവി പഴുപ്പും, മൂക്കൊലിപ്പും ഇല്ലാത്ത കുട്ടികളെ കാണാൻ പോലും ഇല്ലായിരുന്നു. ചൊറിയും ചിരങ്ങും വേറെ.. പണ്ടുള്ള ആളുകൾക്ക് അസുഖം എന്താണെന്ന് തിരിച്ചറിയാൻ പോലുമുള്ള ബോധം ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. ആളുകൾ ഹൃദയ സ്തംഭനം മൂലം കുഴഞ്ഞു വീണു മരിച്ചാൽ, മാടനടിച്ചു ചത്തു എന്ന് പറയാനുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ കാലത്ത് നിസാരമായി മരുന്നുകൾ കൊണ്ട് ചികിൽസിച്ചു മാറ്റാൻ കഴിയുന്ന ക്ഷയ രോഗം പിടിപെട്ടാണ് സ്വാതി തിരു...

പണ്ടാരം അടങ്ങല്‍..

പലർക്കും അറിയാത്ത ഒരു കാര്യം..! പണ്ടാറം, പണ്ടാരം അടങ്ങല്‍ പണ്ടാറടക്കൽ നമ്മളില്‍ ചിലര്‍ ദേഷ്യംവരുമ്പോഴുള്ള ഒരു   വാക്കായോ, ബുദ്ധിമുട്ടുകളില്‍ കുടുങ്ങി കിടക്കുമ്പോഴോ സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കാണ് പണ്ടാറം, അല്ലെങ്കില്‍ പണ്ടാരം അടങ്ങല്‍, പണ്ടാരമടക്കാന്‍ തുടങ്ങിയവ. അത്തരം വാക്കുകളുടെ അർത്ഥത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.? ഇല്ലെങ്കില്‍ ഇതാ, വായിച്ചോളൂ..  വാക്സിനിലൂടെ നമ്മള്‍ നാടുകടത്തിയ, പണ്ടുകാലങ്ങളിലെ മഹാമാരി ആയിരുന്നു വസൂരി. ശക്തമായ പനിയോടുകൂടി ശരീരത്തില്‍ ചെറിയ ചെറിയ കുമിളകള്‍ പൊന്തുകയും (ചിക്കന്‍ പോക്സ് പോലെ, എന്നാല്‍ അതിനെക്കാള്‍ ഭീകരമായി) ക്രമേണ അത് ശരീരം ആസകലം വ്യാപിക്കുകയും ക്രമേണ ജീവനുള്ള ശരീരം അഴുകുകയും അങ്ങനെ ആ അവസ്ഥയില്‍ മരണപ്പെടുകയും ചെയ്യുന്ന ഒരു മഹാ വിപത്തായിരുന്നു വസൂരി. വസൂരി ശ്വോസോച്ച്വാസത്തിലൂടെ വളരെ വേഗം പകരുന്നു. വസൂരി ബാധിച്ച ആളെ വാഴയിലയില്‍ ഒരു പ്രത്യേക നെയ്‌ തേച്ച് കിടത്തിയാണ് പരിപാലിച്ചിരുന്നത്. ശരീരത്തില്‍ ഒരു ഈച്ച വന്നിരുന്നാല്‍ പോലും ആ ഈച്ചയുടെ കാലുകളില്‍ പച്ചമാംസം ഒട്ടിപ്പിടിക്കുമായിരുന്നു. പെട്ടെന്ന്‍ പകരുന്ന അസുഖമായതൂകൊണ്ട് പരിപാലിക്കാനോ ച...

മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു.

 വിവാഹം ജനുവരി: 14 -ന് ★★★★★★★★★★★★★★★★ ഇന്നലെ തമ്പാനൂർ  സ്റ്റാൻറിൽ  നിന്നും കൊട്ടാരക്കര ksrtc ബസ്സിൽ ഇരിക്കുമ്പോൾ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യൻ കയറി വന്നു. "ചൂടുള്ള വാർത്ത, ചൂടുള്ള വാർത്ത, ജലാറ്റിൻ കമ്പനി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകൾ " ആരും പത്രം വാങ്ങുന്നില്ല. "ബാർ കോഴ കൂടുതൽ തെളിവുകൾ പുറത്ത് " അപ്പോഴുമില്ല ഒരനക്കവും . ''മഞ്ജു വാര്യർ വീണ്ടും  വിവാഹിതയാവുന്നു. വിവാഹം ജനുവരി 14 -ന് '' നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീർന്നത്. ഈയുള്ളവനും വാങ്ങി ഒരെണ്ണം. പണവും കീശയിലിട്ട് പയ്യൻ കൂളായി ഇറങ്ങി പോയി. ഒന്നാം പേജ് മുതൽ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്, അങ്ങിനെ ഒരു വാർത്തയെ ഇല്ല. എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്, പക്ഷെ ഒന്നും മിണ്ടുന്നില്ല. അന്യന്‍റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞ്നോട്ടമാണ് മലയാളിയുടെ ഏറ്റവും വലിയ വീക്നെസ് എന്ന മന:ശാസ്ത്രം അവൻ അനുഭവത്തിൽ നിന്ന് പഠിച്ച് വെച്ചിരിക്കുന്നു... (നിങ്ങളും ഇതിന്‍റെ തലകെട്ട് കണ്ടല്ല ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നു)🤩

രാഷ്ട്രീയം

"ഈ രാഷ്ട്രീയം എന്നുവെച്ചാല്‍ എന്താണച്ഛാ..?" . . . . . "മിടുക്കന്‍'' നല്ല ചോദ്യം. അച്ഛന്‍ ലളിതമായി പറഞ്ഞു തരാം.! ഉദാഹരണത്തിന്‌ നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ തന്നെയെടുക്കാം.. ഞാനാണ്‌, അതായത്‌ അച്ഛനാണ്‌ ഈ വീട്ടിലെ ഗൃഹനാഥന്‍. അച്ഛനാണ്‌ വരുമാനം കൊണ്ടു വരുന്നത്‌, അതു കൊണ്ട്‌ എന്നെ മുതലാളിത്തം അഥവാ ക്യാപിറ്റലിസം എന്നു വിളിക്കാം.. നിന്‍റെ അമ്മയാണ്‌ ഈ വിട്ടിലെ കാര്യങ്ങള്‍ നോക്കുന്നത്‌, അതു കൊണ്ട്‌ നമുക്ക്‌ അമ്മയെ ഭരണാധികാരി അല്ലെങ്കില്‍ ഗവണ്‍മെന്‍റ് എന്നു വിളിക്കാം.. പണികളെല്ലാം ചെയ്യുന്നത്‌ വേലക്കാരിയാണ്‌, അതു കൊണ്ട്‌ വേലക്കാരിയെ നമുക്ക്‌ തൊഴിലാളി അഥവാ അദ്ധ്വാന വര്‍ഗ്ഗം എന്നും വിളിക്കാം..  ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്നതാണ്‌ നിന്‍റെ ജോലി, അതു കൊണ്ട്‌ നിന്നെ പൊതുജനം എന്നും വിളിക്കാം.. നിന്‍റെ കുഞ്ഞനുജനെ, നമ്മുടെ കുഞ്ഞു വാവയെ ഭാവിയുടെ വാഗ്‌ദാനമെന്നും വിളിക്കാം.. ഇനി ചിന്തിച്ചു നോക്കൂ.. "ഇപ്പോള്‍ മനസ്സിലായില്ലേ എന്താണ്‌ രാഷ്ട്രീയമെന്ന്‌.!" . . . . . അച്ഛന്‍റെ ഉദാഹരണത്തില്‍ ചിന്താവിഷ്ടനായി കുട്ടി ഉറങ്ങുവാന്‍ പോയി. രാത്രി കുഞ്ഞു വാവയുടെ കരച്ചില്‍ കേട്ടുണര്‍ന്ന ...

വിവാഹപ്രായം ഇന്ത്യയും ലോകവും.

വിവാഹപ്രായം പുരുഷനും, സ്ത്രീക്കും 21 വയസ്സ് ആക്കുന്നതിനുള്ള നിയമനിർമ്മാണത്തിന്റെ പണിപ്പുരയിലാണല്ലോ സർക്കാർ. ലോകത്തിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പത്തു വയസ്സായിരുന്നു 1860 മുതൽ  ഇന്ത്യയിലെ നിയമനുസൃത വിവാഹപ്രായം.  ഇവ പടിപടിയായി ഉയർത്താൻ ബ്രിട്ടീഷുകാർ അല്പമൊന്നുമല്ല സഹായിച്ചത്. അതിന്റെ തുടക്കം ഒരു പത്തു വയസ്സുകാരി കുഞ്ഞു ഭാര്യയുടെ മരണമായിരുന്നു.  ആദ്യരാത്രിയിലെ  ലൈംഗിക ബന്ധത്തിൽ ശരീരം  തകർന്ന് മരിച്ച ഫൂൽ മണി എന്ന പത്തു വയസ്സുമാത്രമുള്ള ഒഡീഷക്കാരി പെൺകുട്ടിയിൽ നിന്നാണ് ഇതിന്റെ തുടക്കം. ഈ  പേര് ഇന്ന് എത്രപേർക്ക് അറിയാം.??  1891ലാണ് സംഭവം. ഭർത്താവ് 35 വയസ്സുള്ള ഹരിമോഹൻ മൈത്തിക്ക് ആദ്യരാത്രി തന്നെ ഭാര്യയുടെ കനകാത്വം തകർക്കണമെന്ന് നിർബന്ധമായിരുന്നു. ആദ്യ രാത്രിയിൽ കിടക്കവിരികളിൽ രക്തം കാണണെമെന്നും അന്നുണ്ടായിരുന്ന ഒരു ആചാരം ആയിരുന്നു.  അങ്ങനെ ശരീരം  തകർന്നാണ് ഫൂൽമണി എന്ന കുഞ്ഞു ഭാര്യ മരിച്ചത്. പക്ഷേ ആ  മൃതദേഹം കണ്ട്, കരളലിഞ്ഞവർ ഇന്ത്യയിലെ ജാതി തമ്പുരാക്കന്മാരോ, രാഷ്ട്രീയ പാർട്ടി നേതാക്കളോ ആയിരുന്ന...

ഉപയോഗിക്കാത്ത അരഞ്ഞാണം

സുന്ദരിയായ ഒരു യുവതി ദുബായിയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്ന ഫ്ളൈറ്റിൽ അടുത്തിരുന്ന ഒരു പള്ളീലച്ചനോട് തനിക്കൊരു സഹായം ചെയ്യാമോ എന്ന് ചോദിച്ചു. "പറയൂ കുട്ടീ ഞാനെന്താണ് ചെയ്യേണ്ടത്.?" "എന്റെ അമ്മയുടെ ജന്മദിനത്തിനായി ഞാൻ ഒരു സ്വർണ്ണത്തിന്റെ അരഞ്ഞാണം വാങ്ങിയിട്ടൂണ്ട്, കോഴിക്കോട് എയർപോർട്ടിൽ നിന്നും അതിന് duty അടപ്പിക്കുമെന്നുറപ്പാണ് ,  അത് used അല്ലാന്ന് കണ്ടാൽ മനസ്സിലാകും  എനിക്ക് വേണ്ടി നിങ്ങൾ അത് നിങ്ങളുടെ പാന്റിന്റെ പോക്കറ്റിൽ ഇടാമോ.?'' അച്ചനെ അവർ അങ്ങനെ പരിശോധിക്കില്ല.! "ഞാനത് ചെയ്യാം, പക്ഷേ ഞാൻ കളവ് പറയില്ല"  അങ്ങനെ അവർ കസ്റ്റംസ് ചെക്കിലെത്തിയപ്പോൾ അവൾ അച്ചനെ മുന്പിൽ വിട്ടു. ഓഫീസർ ചോദിച്ചു; "ഫാദർ, നിങ്ങൾക്ക് എന്തെങ്കിലും ഡിക്ളെയർ ചെയ്യാനുണ്ടോ.?" "എന്റെ തലതൊട്ട് അരഭാഗം വരെ വെളിപ്പെടുത്താന്‍ മാത്രം ഒന്നുമില്ല"  ഈ മറുപടി അസാധാരണമായി തോന്നിയ ഓഫീസർ ഇങ്ങനെ ചോദിച്ചു. "അരക്ക് താഴെ എന്താണുള്ളത്.?" "അരക്ക് താഴെ സ്ത്രീകൾക്കാവശ്യമായ ഒരു സാധനമുണ്ട്...  ഇത് വരെ ഉപയോഗിക്കാത്തത്." ആർത്തു ചിരിച്ചുകൊണ്ട് ഓഫീസർ പറഞ്ഞു; Ok Father...