പലർക്കും അറിയാത്ത ഒരു കാര്യം..!
പണ്ടാറം, പണ്ടാരം അടങ്ങല്‍ പണ്ടാറടക്കൽ നമ്മളില്‍ ചിലര്‍ ദേഷ്യംവരുമ്പോഴുള്ള ഒരു വാക്കായോ, ബുദ്ധിമുട്ടുകളില്‍ കുടുങ്ങി കിടക്കുമ്പോഴോ സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കാണ് പണ്ടാറം, അല്ലെങ്കില്‍ പണ്ടാരം അടങ്ങല്‍, പണ്ടാരമടക്കാന്‍ തുടങ്ങിയവ.
അത്തരം വാക്കുകളുടെ അർത്ഥത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.?
ഇല്ലെങ്കില്‍ ഇതാ, വായിച്ചോളൂ..
വാക്സിനിലൂടെ നമ്മള്‍ നാടുകടത്തിയ, പണ്ടുകാലങ്ങളിലെ മഹാമാരി ആയിരുന്നു വസൂരി. ശക്തമായ പനിയോടുകൂടി ശരീരത്തില്‍ ചെറിയ ചെറിയ കുമിളകള്‍ പൊന്തുകയും (ചിക്കന്‍ പോക്സ് പോലെ, എന്നാല്‍ അതിനെക്കാള്‍ ഭീകരമായി) ക്രമേണ അത് ശരീരം ആസകലം വ്യാപിക്കുകയും ക്രമേണ ജീവനുള്ള ശരീരം അഴുകുകയും അങ്ങനെ ആ അവസ്ഥയില്‍ മരണപ്പെടുകയും ചെയ്യുന്ന ഒരു മഹാ വിപത്തായിരുന്നു വസൂരി. വസൂരി ശ്വോസോച്ച്വാസത്തിലൂടെ വളരെ വേഗം പകരുന്നു. വസൂരി ബാധിച്ച ആളെ വാഴയിലയില്‍ ഒരു പ്രത്യേക നെയ് തേച്ച് കിടത്തിയാണ് പരിപാലിച്ചിരുന്നത്. ശരീരത്തില്‍ ഒരു ഈച്ച വന്നിരുന്നാല്‍ പോലും ആ ഈച്ചയുടെ കാലുകളില്‍ പച്ചമാംസം ഒട്ടിപ്പിടിക്കുമായിരുന്നു. പെട്ടെന്ന്‍ പകരുന്ന അസുഖമായതൂകൊണ്ട് പരിപാലിക്കാനോ ചികിത്സിക്കാന്‍ വൈദ്യന്മാരോ മരുന്നുകളോ ഇല്ലായിരുന്നു. മാത്രമല്ല ഒരേ സമയം ഒരു കൂട്ടം ആളുകള്‍ക്ക് അസുഖം പകരുകയും ചെയ്യും. അതുകൊണ്ട് ഇത്തരത്തിലുള്ള ആളുകളെ ഒരു പ്രത്യേക പുരയില്‍ കൂട്ടി ഇടുമായിരുന്നു. അതാണ് പണ്ടാരപ്പുര. അവരില്‍ നിന്നും മരിച്ചവരെ (മൃതപ്രയവര്‍ ആയവരെ ജീവനോടെയും) ഒരുമിച്ചുകൂട്ടിയിട്ട് കത്തിക്കും. അതായത് പണ്ടാരപ്പുരയില്‍ ആക്കിയവര്‍ ഒരിക്കലും തിരിച്ചു വരില്ല എന്നര്‍ത്ഥം. അങ്ങോട്ട് ആർക്കും പ്രവേശനവുമില്ലായിരുന്നു. ഇത്രയും ഭീകരമായ വസൂരി എന്ന രോഗത്തെയാണ് പണ്ടാരം എന്ന് വിളിച്ചിരുന്നത്. പണ്ടാരപുരയില്‍ കൊണ്ടുപോയി തള്ളി ശരീരം തീ കൊളുത്തി നശിപ്പിക്കുന്നതിനെയാണ് പണ്ടാരം അടക്കല്‍ എന്ന് പറയുന്നത്. അത്തരത്തില്‍ എരിഞ്ഞു തീർന്നാല്‍ പണ്ടാറം അടങ്ങി എന്നും പറയും.
കേവലമൊരു ദേഷ്യത്തിന്റെ പുറത്ത് നമ്മള്‍ ഉപയോഗിക്കുന്ന ഈ വാക്കിന് എത്ര ഭീകരമായ അർത്ഥമാണ് ഉള്ളതെന്ന് ചിന്തിച്ചു നോക്കു..
നമുക്ക് തിരിച്ചു നടക്കാൻ ശീലിക്കാം.
നൻമകൾ പകരാൻ ശ്രമിക്കാം.
Comments
Post a Comment