Skip to main content

Posts

പണ്ടാരം അടങ്ങല്‍..

പലർക്കും അറിയാത്ത ഒരു കാര്യം..! പണ്ടാറം, പണ്ടാരം അടങ്ങല്‍ പണ്ടാറടക്കൽ നമ്മളില്‍ ചിലര്‍ ദേഷ്യംവരുമ്പോഴുള്ള ഒരു   വാക്കായോ, ബുദ്ധിമുട്ടുകളില്‍ കുടുങ്ങി കിടക്കുമ്പോഴോ സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കാണ് പണ്ടാറം, അല്ലെങ്കില്‍ പണ്ടാരം അടങ്ങല്‍, പണ്ടാരമടക്കാന്‍ തുടങ്ങിയവ. അത്തരം വാക്കുകളുടെ അർത്ഥത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.? ഇല്ലെങ്കില്‍ ഇതാ, വായിച്ചോളൂ..  വാക്സിനിലൂടെ നമ്മള്‍ നാടുകടത്തിയ, പണ്ടുകാലങ്ങളിലെ മഹാമാരി ആയിരുന്നു വസൂരി. ശക്തമായ പനിയോടുകൂടി ശരീരത്തില്‍ ചെറിയ ചെറിയ കുമിളകള്‍ പൊന്തുകയും (ചിക്കന്‍ പോക്സ് പോലെ, എന്നാല്‍ അതിനെക്കാള്‍ ഭീകരമായി) ക്രമേണ അത് ശരീരം ആസകലം വ്യാപിക്കുകയും ക്രമേണ ജീവനുള്ള ശരീരം അഴുകുകയും അങ്ങനെ ആ അവസ്ഥയില്‍ മരണപ്പെടുകയും ചെയ്യുന്ന ഒരു മഹാ വിപത്തായിരുന്നു വസൂരി. വസൂരി ശ്വോസോച്ച്വാസത്തിലൂടെ വളരെ വേഗം പകരുന്നു. വസൂരി ബാധിച്ച ആളെ വാഴയിലയില്‍ ഒരു പ്രത്യേക നെയ്‌ തേച്ച് കിടത്തിയാണ് പരിപാലിച്ചിരുന്നത്. ശരീരത്തില്‍ ഒരു ഈച്ച വന്നിരുന്നാല്‍ പോലും ആ ഈച്ചയുടെ കാലുകളില്‍ പച്ചമാംസം ഒട്ടിപ്പിടിക്കുമായിരുന്നു. പെട്ടെന്ന്‍ പകരുന്ന അസുഖമായതൂകൊണ്ട് പരിപാലിക്കാനോ ച...

മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു.

 വിവാഹം ജനുവരി: 14 -ന് ★★★★★★★★★★★★★★★★ ഇന്നലെ തമ്പാനൂർ  സ്റ്റാൻറിൽ  നിന്നും കൊട്ടാരക്കര ksrtc ബസ്സിൽ ഇരിക്കുമ്പോൾ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യൻ കയറി വന്നു. "ചൂടുള്ള വാർത്ത, ചൂടുള്ള വാർത്ത, ജലാറ്റിൻ കമ്പനി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകൾ " ആരും പത്രം വാങ്ങുന്നില്ല. "ബാർ കോഴ കൂടുതൽ തെളിവുകൾ പുറത്ത് " അപ്പോഴുമില്ല ഒരനക്കവും . ''മഞ്ജു വാര്യർ വീണ്ടും  വിവാഹിതയാവുന്നു. വിവാഹം ജനുവരി 14 -ന് '' നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീർന്നത്. ഈയുള്ളവനും വാങ്ങി ഒരെണ്ണം. പണവും കീശയിലിട്ട് പയ്യൻ കൂളായി ഇറങ്ങി പോയി. ഒന്നാം പേജ് മുതൽ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്, അങ്ങിനെ ഒരു വാർത്തയെ ഇല്ല. എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്, പക്ഷെ ഒന്നും മിണ്ടുന്നില്ല. അന്യന്‍റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞ്നോട്ടമാണ് മലയാളിയുടെ ഏറ്റവും വലിയ വീക്നെസ് എന്ന മന:ശാസ്ത്രം അവൻ അനുഭവത്തിൽ നിന്ന് പഠിച്ച് വെച്ചിരിക്കുന്നു... (നിങ്ങളും ഇതിന്‍റെ തലകെട്ട് കണ്ടല്ല ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നു)🤩

രാഷ്ട്രീയം

"ഈ രാഷ്ട്രീയം എന്നുവെച്ചാല്‍ എന്താണച്ഛാ..?" . . . . . "മിടുക്കന്‍'' നല്ല ചോദ്യം. അച്ഛന്‍ ലളിതമായി പറഞ്ഞു തരാം.! ഉദാഹരണത്തിന്‌ നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ തന്നെയെടുക്കാം.. ഞാനാണ്‌, അതായത്‌ അച്ഛനാണ്‌ ഈ വീട്ടിലെ ഗൃഹനാഥന്‍. അച്ഛനാണ്‌ വരുമാനം കൊണ്ടു വരുന്നത്‌, അതു കൊണ്ട്‌ എന്നെ മുതലാളിത്തം അഥവാ ക്യാപിറ്റലിസം എന്നു വിളിക്കാം.. നിന്‍റെ അമ്മയാണ്‌ ഈ വിട്ടിലെ കാര്യങ്ങള്‍ നോക്കുന്നത്‌, അതു കൊണ്ട്‌ നമുക്ക്‌ അമ്മയെ ഭരണാധികാരി അല്ലെങ്കില്‍ ഗവണ്‍മെന്‍റ് എന്നു വിളിക്കാം.. പണികളെല്ലാം ചെയ്യുന്നത്‌ വേലക്കാരിയാണ്‌, അതു കൊണ്ട്‌ വേലക്കാരിയെ നമുക്ക്‌ തൊഴിലാളി അഥവാ അദ്ധ്വാന വര്‍ഗ്ഗം എന്നും വിളിക്കാം..  ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്നതാണ്‌ നിന്‍റെ ജോലി, അതു കൊണ്ട്‌ നിന്നെ പൊതുജനം എന്നും വിളിക്കാം.. നിന്‍റെ കുഞ്ഞനുജനെ, നമ്മുടെ കുഞ്ഞു വാവയെ ഭാവിയുടെ വാഗ്‌ദാനമെന്നും വിളിക്കാം.. ഇനി ചിന്തിച്ചു നോക്കൂ.. "ഇപ്പോള്‍ മനസ്സിലായില്ലേ എന്താണ്‌ രാഷ്ട്രീയമെന്ന്‌.!" . . . . . അച്ഛന്‍റെ ഉദാഹരണത്തില്‍ ചിന്താവിഷ്ടനായി കുട്ടി ഉറങ്ങുവാന്‍ പോയി. രാത്രി കുഞ്ഞു വാവയുടെ കരച്ചില്‍ കേട്ടുണര്‍ന്ന ...

വിവാഹപ്രായം ഇന്ത്യയും ലോകവും.

വിവാഹപ്രായം പുരുഷനും, സ്ത്രീക്കും 21 വയസ്സ് ആക്കുന്നതിനുള്ള നിയമനിർമ്മാണത്തിന്റെ പണിപ്പുരയിലാണല്ലോ സർക്കാർ. ലോകത്തിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പത്തു വയസ്സായിരുന്നു 1860 മുതൽ  ഇന്ത്യയിലെ നിയമനുസൃത വിവാഹപ്രായം.  ഇവ പടിപടിയായി ഉയർത്താൻ ബ്രിട്ടീഷുകാർ അല്പമൊന്നുമല്ല സഹായിച്ചത്. അതിന്റെ തുടക്കം ഒരു പത്തു വയസ്സുകാരി കുഞ്ഞു ഭാര്യയുടെ മരണമായിരുന്നു.  ആദ്യരാത്രിയിലെ  ലൈംഗിക ബന്ധത്തിൽ ശരീരം  തകർന്ന് മരിച്ച ഫൂൽ മണി എന്ന പത്തു വയസ്സുമാത്രമുള്ള ഒഡീഷക്കാരി പെൺകുട്ടിയിൽ നിന്നാണ് ഇതിന്റെ തുടക്കം. ഈ  പേര് ഇന്ന് എത്രപേർക്ക് അറിയാം.??  1891ലാണ് സംഭവം. ഭർത്താവ് 35 വയസ്സുള്ള ഹരിമോഹൻ മൈത്തിക്ക് ആദ്യരാത്രി തന്നെ ഭാര്യയുടെ കനകാത്വം തകർക്കണമെന്ന് നിർബന്ധമായിരുന്നു. ആദ്യ രാത്രിയിൽ കിടക്കവിരികളിൽ രക്തം കാണണെമെന്നും അന്നുണ്ടായിരുന്ന ഒരു ആചാരം ആയിരുന്നു.  അങ്ങനെ ശരീരം  തകർന്നാണ് ഫൂൽമണി എന്ന കുഞ്ഞു ഭാര്യ മരിച്ചത്. പക്ഷേ ആ  മൃതദേഹം കണ്ട്, കരളലിഞ്ഞവർ ഇന്ത്യയിലെ ജാതി തമ്പുരാക്കന്മാരോ, രാഷ്ട്രീയ പാർട്ടി നേതാക്കളോ ആയിരുന്ന...

ഉപയോഗിക്കാത്ത അരഞ്ഞാണം

സുന്ദരിയായ ഒരു യുവതി ദുബായിയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്ന ഫ്ളൈറ്റിൽ അടുത്തിരുന്ന ഒരു പള്ളീലച്ചനോട് തനിക്കൊരു സഹായം ചെയ്യാമോ എന്ന് ചോദിച്ചു. "പറയൂ കുട്ടീ ഞാനെന്താണ് ചെയ്യേണ്ടത്.?" "എന്റെ അമ്മയുടെ ജന്മദിനത്തിനായി ഞാൻ ഒരു സ്വർണ്ണത്തിന്റെ അരഞ്ഞാണം വാങ്ങിയിട്ടൂണ്ട്, കോഴിക്കോട് എയർപോർട്ടിൽ നിന്നും അതിന് duty അടപ്പിക്കുമെന്നുറപ്പാണ് ,  അത് used അല്ലാന്ന് കണ്ടാൽ മനസ്സിലാകും  എനിക്ക് വേണ്ടി നിങ്ങൾ അത് നിങ്ങളുടെ പാന്റിന്റെ പോക്കറ്റിൽ ഇടാമോ.?'' അച്ചനെ അവർ അങ്ങനെ പരിശോധിക്കില്ല.! "ഞാനത് ചെയ്യാം, പക്ഷേ ഞാൻ കളവ് പറയില്ല"  അങ്ങനെ അവർ കസ്റ്റംസ് ചെക്കിലെത്തിയപ്പോൾ അവൾ അച്ചനെ മുന്പിൽ വിട്ടു. ഓഫീസർ ചോദിച്ചു; "ഫാദർ, നിങ്ങൾക്ക് എന്തെങ്കിലും ഡിക്ളെയർ ചെയ്യാനുണ്ടോ.?" "എന്റെ തലതൊട്ട് അരഭാഗം വരെ വെളിപ്പെടുത്താന്‍ മാത്രം ഒന്നുമില്ല"  ഈ മറുപടി അസാധാരണമായി തോന്നിയ ഓഫീസർ ഇങ്ങനെ ചോദിച്ചു. "അരക്ക് താഴെ എന്താണുള്ളത്.?" "അരക്ക് താഴെ സ്ത്രീകൾക്കാവശ്യമായ ഒരു സാധനമുണ്ട്...  ഇത് വരെ ഉപയോഗിക്കാത്തത്." ആർത്തു ചിരിച്ചുകൊണ്ട് ഓഫീസർ പറഞ്ഞു; Ok Father...

നമ്മുടെ ആരോഗ്യം.

വല്ലാത്ത തലവേദന കാരണം പരിചയമുള്ള മെഡിക്കൽ സ്റ്റോറിൽ ഗുളിക വാങ്ങാൻ പോയതാണ്.. ഫാർമസിസ്റ്റില്ല.. കടയിലെ പയ്യനോടു പറഞ്ഞു, അവൻ ഗുളിക തന്നു.. പൈസ കൊടുക്കുമ്പോൾ വെറുതെ തിരക്കി - "ബോസ് എവിടെ.? ലീവാണ.?" "അല്ല; അദ്ദേഹത്തിന്റെ ഭയങ്കര തലവേദന.. ഒരു ചുക്ക് കാപ്പി കഴിച്ചാൽ കുറയുമെന്ന് പറഞ്ഞ്  വീട്ടിൽ പോയതാ.." ഞാൻ വാങ്ങിയ ഗുളികകളിലേക്ക് വെറുതെ നോക്കി പോയി.. 🤔 ----------------------------------------------- അമ്മയുടെ ബ്ളഡ് ഷുഗറും പ്രഷറും കുറയുന്നില്ല.. ഫാമിലി ഡോക്ടറെ കാണിക്കാൻ വന്നതാണ്.. ഡോക്ടർ വരാൻ വൈകും ഇരിക്കു എന്ന് അസിസ്റ്റന്‍റ്.. അദ്ദേഹം രാവിലെയും വൈകുന്നേരവും 30 മിനിട്ട് വീതം യോഗ ചെയ്യുമത്രെ.. ഡോക്ടര്‍ വന്നു, മരുന്നുകളുടെ എണ്ണവും അളവും കൂട്ടി.. മരുന്ന് മുടങ്ങാതെ കൃത്യമായി കഴിക്കാൻ ഉപദേശിച്ചു.. വെറുതെ ഡോക്ടറുടെ യോഗയെ കുറിച്ച് ചോദിച്ചു.. അപ്പോൾ അദ്ദേഹം പറയുന്നു - കഴിഞ്ഞ 15 വർഷമായി ഞാൻ നിത്യവും യോഗ ചെയ്യും.. ഷുഗർ പ്രഷർ മടങ്ങിയ ഒരു ജീവിത ശൈലീ രോഗത്തിനും മരുന്ന് കഴിക്കണ്ടി വന്നിട്ടില്ലത്ര. ഞാൻ അമ്മയുടെ കുറുപ്പടിയിലേക്ക് വെറുതെ കണ്ണാേടിച്ചു.. 🤔 -------------------------------------...

നല്ല ചിന്തകള്‍

കുതിരകൾ കുടിക്കുന്ന ജല നിരപ്പിൽ നിന്നും വെള്ളം കുടിക്കുക. കുതിര ഒരിക്കലും ചീത്ത വെള്ളം കുടിക്കില്ല. പൂച്ച ഉറങ്ങുന്നിടത്ത് നിങ്ങളുടെ കിടക്ക വയ്ക്കുക. ശാന്തമല്ലാത്ത സ്ഥലത്ത് പൂച്ച ഉറങ്ങുകയില്ല. പുഴു ബാധിച്ച പഴങ്ങൾ കഴിക്കുക. പുഴുക്കൾ വിഷമുള്ള പഴങ്ങൾ കടിക്കില്ല. പ്രാണികൾ ഇരിക്കുന്ന കൂൺ  ധൈര്യത്തോടെ കഴിക്കുക. വിഷമുള്ള കൂണില്‍ പ്രാണികൾ ഇരിക്കില്ല. മുയലുകൾക്ക് കുഴിയിൽ ഒരു മരം നടാം. മരം തഴച്ചുവളരുന്നു. ചൂട് ഒഴിവാക്കാൻ പക്ഷികൾ വിശ്രമിക്കുന്നിടത്ത് നിങ്ങൾക്കായി ഒരു ഉറവ കുഴിക്കുക. പക്ഷികൾ ഉറങ്ങുമ്പോൾ ഉറങ്ങുക, ഉണരുമ്പോൾ ഉണരുക. നിങ്ങൾ തൊടുന്നതെല്ലാം സ്വർണ്ണമാണ്. കൂടുതൽ സ്വാഭാവിക ഭക്ഷണങ്ങൾ കഴിക്കുക. നിങ്ങൾക്ക് ശക്തമായ കാലുകളും ധൈര്യമുള്ള ഹൃദയവും ഉണ്ടാകും. ഒരു മത്സ്യത്തെപ്പോലെ വെള്ളത്തിൽ നീന്തുക. ഭൂമിയിൽ നടക്കുമ്പോഴും നിങ്ങൾക്ക് ഒരു മത്സ്യം പോലെ തോന്നും. പലപ്പോഴും ആകാശത്തേക്ക് നോക്കുക. നിങ്ങളുടെ ചിന്തകളിൽ വെളിച്ചവും വ്യക്തതയും ജനിക്കുന്നു. വളരെ ശാന്തനായിരിക്കുക, കുറച്ച് സംസാരിക്കുക. നിശബ്ദത നിങ്ങളുടെ ഹൃദയത്തിൽ കുടിക്കും. നിങ്ങളുടെ ആത്മാവ് എപ്പോഴും സമാധാനമായിരിക്കും.