Skip to main content

Posts

Showing posts from 2021

കേള്‍വിക്കുറവ്

ഭാര്യക്ക് കേൾവിക്കുറവുണ്ടെന്ന് അയാൾ ആശങ്കപ്പെട്ടു.  പക്ഷെ അവളോട് എങ്ങനെ കാര്യങ്ങൾ അവതരിപ്പുക്കുമെന്ന് അയാൾക്കറിയില്ലായിരുന്നു. കാര്യം കുടുംബ ഡോക്ടറുമായി ചർച്ച ചെയ്തു. കേൾവിക്കുറവ് എത്രത്തോളമുണ്ട് എന്നറിയാൻ ഡോക്ടർ ഒരു കൊച്ചു സൂത്രം പറഞ്ഞു കൊടുത്തു. ഒരു 40 അടി ദൂരെ നിന്ന് സാധാരണ ശബ്ദത്തിൽ സംസാരിക്കുക. ഭാര്യ കേൾക്കുന്നില്ലെങ്കിൽ ഒരു 30 അടി ദൂരം നിന്ന് ഇത് ആവർത്തിക്കുക. ഭാര്യയുടെ പ്രതികരണം കിട്ടുന്നത് വരെ ഇതാവർത്തിക്കുക. അന്ന് വൈകുന്നേരം ഭാര്യ അടുക്കളയിൽ പണിയെടുത്ത് കൊണ്ടിരിക്കേ ഡോക്ടറുടെ ഉപദേശം പരീക്ഷിക്കുവാൻ അയാൾ തീരുമാനിച്ചു. ഒരു 40 അടി ദൂരെ നിന്ന് അയാൾ ചോദിച്ചു. ''എടീ, ഇന്ന് അത്താഴത്തിന് എന്താ.?" ഒരു പ്രതികരണവുമില്ല.! ഒരു 30 അടി അടുത്ത് വന്ന് അയാൾ ആവർത്തിച്ചു. ''എടീ, ഇന്ന് അത്താഴത്തിന് എന്താ.?" ഒരു പ്രതികരണവുമില്ല.!! കുറച്ച് കൂടി അടുത്ത് വന്ന് 20 അടി മാത്രം ദൂരെ നിന്ന് അയാൾ വീണ്ടും ചോദിച്ചു. ''എടീ, ഇന്ന് അത്താഴത്തിന് എന്താ.?" വീണ്ടും ഒരു പ്രതികരണവുമില്ല.!!! പിന്നീട് വെറും 10 അടി മാത്രം ദൂരെ നിന്ന് അയാൾ വീണ്ടും ചോദിച്ചു. ''എടീ, ഇന്ന് അത്താഴ

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.  പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.? ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.   Pydimarri Venkata Subba Rao 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴു

അന്നും ഇന്നും

അന്ന്.. ഒറ്റമുറിയുള്ള വീട്ടിൽ അഞ്ചുപത്തുപേർ ഒരുമിച്ച് താമസിക്കുന്നു....! ഇന്ന്.. അഞ്ചുപത്ത് മുറിയുള്ള വീട്ടിൽ ഒന്ന് രണ്ട് പേർ മാത്രം താമസിക്കുന്നു...! അന്ന്.. ആയിരം പേരെ സഹായിച്ചവനെ ആരും അറിയാതെ പോകുന്നു...! ഇന്ന്.. ഒരാളെ സഹായിച്ചവനെ ആയിരം പേർ അറിയുന്നു...! അന്ന്.. അരച്ചാൺ വയറിന് വേണ്ടി നമ്മൾ കിലോമീറ്ററുകളോളം നടന്ന് പോയി ജോലി ചെയ്യുന്നു...! ഇന്ന്.. ഒരു ചാൺ വയർ കുറക്കാനായി നാം കിലോമീറ്ററുകളോളം നടക്കുന്നു...! അന്ന്.. ജീവിക്കാനായി നാം ഭക്ഷണം കഴിക്കുന്നു...! ഇന്ന്.. ഭക്ഷണം കഴിക്കാനായി നാം ജീവിക്കുന്നു...! അന്ന്.. വീട്ടിനകത്ത് ഭക്ഷണം കഴിച്ച് പുറത്ത് കക്കൂസിൽ പോകുന്നു. ഇന്ന്.. പുറത്ത് ഭക്ഷണം കഴിച്ച് അകത്ത് കക്കൂസിൽ പോകുന്നു. അന്ന്.. മാനം മറക്കാനായി നാം വസ്ത്രം ധരിക്കുന്നു...! ഇന്ന്.. മാനം തുറന്ന് കാട്ടാനായി നാം വസ്ത്രം ധരിക്കുന്നു...! അന്ന്.. കീറിയ വസ്ത്രങ്ങൾ തുന്നിയെടുത്തും നാം ഉപയോഗിക്കുന്നു...! ഇന്ന്.. തുന്നിയെടുത്ത വസ്ത്രങ്ങൾ നാം കീറി പറിച്ച് ഉപയോഗിക്കുന്നു...! അന്ന്.. ഉള്ളത് കൊണ്ട് ഓണം പോലെ...! ഇന്ന്.. ഓണത്തിന് ഉള്ളത് പോലെ...! അന്ന്.. അദ്ധ്യാപകരുടെ കൈയിൽ നിന്ന് അടി കിട്ടാതിരിക്കാൻ കുട്ട

പഴയകാല തള്ളുകളും, യഥാർഥ്യവും.!

1) തള്ള് :-  പണ്ടുള്ളവർ ഭയങ്കര ആരോഗ്യവും ആയുസ്സും ഉള്ളവർ ആയിരുന്നു. നൂറിനു മുകളിൽ ആയിരുന്നു എല്ലാവരുടെയും ആയുസ്.! യാഥാർഥ്യം :-  തിരുവിതാംകൂറിൽ നടന്ന ആദ്യ സെൻസെസ് പ്രകാരം ശരാശരി ആയുസ്, പുരുഷന് 25 വയസും സ്ത്രീക്ക് 27 വയസും ആണ്. ഇന്നത് 70ന് മുകളിലാണ്. 2) തള്ള് :-  പണ്ടുള്ള ആളുകൾക്ക് യാതൊരു അസുഖവും വരാറില്ലായിരുന്നു. അവർ പ്രകൃതിയോട് ഇണങ്ങി ജീവിച്ചു.! യാഥാർഥ്യം :- കോളറ, ടൈഫോയ്‌ഡ്, എലിപ്പനി, ക്ഷയം തുടങ്ങി അനവധി നിരവധി മാരക രോഗങ്ങൾ മൂലം നട്ടം തിരിഞ്ഞ ഒരു സമൂഹമായിരുന്നു പഴമക്കാർ. വസൂരി പോലുള്ള രോഗങ്ങൾ വന്നാൽ ജീവനോടെ  കുടിൽ അടക്കം കത്തിച്ചുകളയുക എന്നതായിരുന്നു രീതി. ചെവി പഴുപ്പും, മൂക്കൊലിപ്പും ഇല്ലാത്ത കുട്ടികളെ കാണാൻ പോലും ഇല്ലായിരുന്നു. ചൊറിയും ചിരങ്ങും വേറെ.. പണ്ടുള്ള ആളുകൾക്ക് അസുഖം എന്താണെന്ന് തിരിച്ചറിയാൻ പോലുമുള്ള ബോധം ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. ആളുകൾ ഹൃദയ സ്തംഭനം മൂലം കുഴഞ്ഞു വീണു മരിച്ചാൽ, മാടനടിച്ചു ചത്തു എന്ന് പറയാനുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ കാലത്ത് നിസാരമായി മരുന്നുകൾ കൊണ്ട് ചികിൽസിച്ചു മാറ്റാൻ കഴിയുന്ന ക്ഷയ രോഗം പിടിപെട്ടാണ് സ്വാതി തിരുനാൾ മഹാരാജാവ് മരണപ്

പണ്ടാരം അടങ്ങല്‍..

പലർക്കും അറിയാത്ത ഒരു കാര്യം..! പണ്ടാറം, പണ്ടാരം അടങ്ങല്‍ പണ്ടാറടക്കൽ നമ്മളില്‍ ചിലര്‍ ദേഷ്യംവരുമ്പോഴുള്ള ഒരു   വാക്കായോ, ബുദ്ധിമുട്ടുകളില്‍ കുടുങ്ങി കിടക്കുമ്പോഴോ സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കാണ് പണ്ടാറം, അല്ലെങ്കില്‍ പണ്ടാരം അടങ്ങല്‍, പണ്ടാരമടക്കാന്‍ തുടങ്ങിയവ. അത്തരം വാക്കുകളുടെ അർത്ഥത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.? ഇല്ലെങ്കില്‍ ഇതാ, വായിച്ചോളൂ..  വാക്സിനിലൂടെ നമ്മള്‍ നാടുകടത്തിയ, പണ്ടുകാലങ്ങളിലെ മഹാമാരി ആയിരുന്നു വസൂരി. ശക്തമായ പനിയോടുകൂടി ശരീരത്തില്‍ ചെറിയ ചെറിയ കുമിളകള്‍ പൊന്തുകയും (ചിക്കന്‍ പോക്സ് പോലെ, എന്നാല്‍ അതിനെക്കാള്‍ ഭീകരമായി) ക്രമേണ അത് ശരീരം ആസകലം വ്യാപിക്കുകയും ക്രമേണ ജീവനുള്ള ശരീരം അഴുകുകയും അങ്ങനെ ആ അവസ്ഥയില്‍ മരണപ്പെടുകയും ചെയ്യുന്ന ഒരു മഹാ വിപത്തായിരുന്നു വസൂരി. വസൂരി ശ്വോസോച്ച്വാസത്തിലൂടെ വളരെ വേഗം പകരുന്നു. വസൂരി ബാധിച്ച ആളെ വാഴയിലയില്‍ ഒരു പ്രത്യേക നെയ്‌ തേച്ച് കിടത്തിയാണ് പരിപാലിച്ചിരുന്നത്. ശരീരത്തില്‍ ഒരു ഈച്ച വന്നിരുന്നാല്‍ പോലും ആ ഈച്ചയുടെ കാലുകളില്‍ പച്ചമാംസം ഒട്ടിപ്പിടിക്കുമായിരുന്നു. പെട്ടെന്ന്‍ പകരുന്ന അസുഖമായതൂകൊണ്ട് പരിപാലിക്കാനോ ചികിത്സിക്കാന്‍

മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു.

 വിവാഹം ജനുവരി: 14 -ന് ★★★★★★★★★★★★★★★★ ഇന്നലെ തമ്പാനൂർ  സ്റ്റാൻറിൽ  നിന്നും കൊട്ടാരക്കര ksrtc ബസ്സിൽ ഇരിക്കുമ്പോൾ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യൻ കയറി വന്നു. "ചൂടുള്ള വാർത്ത, ചൂടുള്ള വാർത്ത, ജലാറ്റിൻ കമ്പനി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകൾ " ആരും പത്രം വാങ്ങുന്നില്ല. "ബാർ കോഴ കൂടുതൽ തെളിവുകൾ പുറത്ത് " അപ്പോഴുമില്ല ഒരനക്കവും . ''മഞ്ജു വാര്യർ വീണ്ടും  വിവാഹിതയാവുന്നു. വിവാഹം ജനുവരി 14 -ന് '' നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീർന്നത്. ഈയുള്ളവനും വാങ്ങി ഒരെണ്ണം. പണവും കീശയിലിട്ട് പയ്യൻ കൂളായി ഇറങ്ങി പോയി. ഒന്നാം പേജ് മുതൽ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്, അങ്ങിനെ ഒരു വാർത്തയെ ഇല്ല. എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്, പക്ഷെ ഒന്നും മിണ്ടുന്നില്ല. അന്യന്‍റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞ്നോട്ടമാണ് മലയാളിയുടെ ഏറ്റവും വലിയ വീക്നെസ് എന്ന മന:ശാസ്ത്രം അവൻ അനുഭവത്തിൽ നിന്ന് പഠിച്ച് വെച്ചിരിക്കുന്നു... (നിങ്ങളും ഇതിന്‍റെ തലകെട്ട് കണ്ടല്ല ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നു)🤩