Skip to main content

Posts

Showing posts from August, 2022

ഒരു സാദാ തൊഴിലാളിയും ഒരു സർക്കാർ ഉദ്യോഗസ്ഥനും തമ്മിലുള്ള വ്യത്യാസം😉..

നാരായണൻ നായർക്ക്‌ ഒരു മൂരി ഉണ്ടായിരുന്നു, ആ നാട്ടിലെ ഏറ്റവും മികച്ച വിത്തുകാള. ആ മൂരി മാത്രമായിരുന്നു അയാളുടെ ഏക ആദായമാർഗ്ഗം. ആ കാള പ്രദേശത്തെ ഏറ്റവും മികച്ച വിത്തുകാള ആയതുകൊണ്ട് നാട്ടുകാർ തങ്ങളുടെ പശുക്കളെ അവിടെ കൊണ്ടുവരാൻ തുടങ്ങി, അങ്ങനെ മികച്ച കന്നുംകുട്ടികൾ ജനിക്കുന്നു എന്ന് ഉറപ്പുവരുത്തി. ആ വിത്തുകാള നാരായണൻ നായർക്ക്‌‌ ഒരു നല്ല വരുമാനമാർഗമായി മാറി.  അവൻ തന്റെ അടുത്തു വന്നുപെട്ട ഒരു പശുവിനെയും പരിഗണിക്കാതിരുന്നില്ല, നിരാശപ്പെടുത്തിയുമില്ല. അക്കാര്യത്തിൽ യാതൊരു ക്ഷീണമോ തളർച്ചയോ ഒരിക്കൽപ്പോലും അവൻ കാണിച്ചിരുന്നുമില്ല. ഒരു ദിവസം നാട്ടുകാർ ഒത്തുകൂടി നാരായണൻ നായരെ എപ്പോഴും ആശ്രയിക്കാതെ ആ കാളയെ വിലകൊടുത്ത്‌ വാങ്ങാൻ തീരുമാനിച്ചു. ഒരു പ്രതിനിധി പോയി പറഞ്ഞു: "നിങ്ങളുടെ കാളയ്ക്ക് ഒരു വില പറയുക, ഞങ്ങൾ അതിനെ നിങ്ങളിൽ നിന്ന് വാങ്ങാൻ പോകുന്നു." തന്റെ വരുമാന സ്രോതസ്സ് നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത നാരായണൻ നായർ, വളരെ ഉയർന്ന ഒരു വില അവരോട്‌ ആവശ്യപ്പെട്ടു. ആ വളർത്തുമൃഗത്തിന്റെ അമിത വിലയെക്കുറിച്ച് അവർ പഞ്ചായത്ത്‌ പ്രസിഡന്റിനോട്‌ പരാതിപ്പെട്ടു, പ്രശ്നം മനസ്സിലാക്കിയ അദ്ദേഹം, പഞ്ചായത്തിന്റെ