Skip to main content

Posts

Showing posts from June, 2022

ലിയോനിഡ് റൊഗ്‌ഓസോവ്: സ്വന്തം ശരീരത്തിൽ സ്വയം സർജറി ചെയ്ത ഡോക്ടർ.

ഫെബ്രുവരി 1961, സോവിയറ്റ് യൂണിയന്റെ അന്റാർട്ടിക്കയിലേയ്ക്കുള്ള ആറാമത്തെ പര്യവേഷണ സംഘം. ഷിർമാക്കർ ഒയാസിസിൽ ഒരു പുതിയ ബേസ് നിർമ്മിക്കുകയായിരുന്നു ആ 12 അംഗ സംഘത്തിന്റെ നിയോഗം. ടീമിലെ ഒരേ ഒരു ഡോക്ടറായിരുന്നു ലിയോനിഡ് റൊഗ്‌ഓസോവ്.. വയസ് 27. പ്രശസ്തനായ സർജൻ. ഏപ്രിൽ മാസത്തോടെ ശൈത്യം കഠിനമായി... ലിയോനിഡിന് പെട്ടെന്നൊരു വയറുവേദനയും ഓക്കാനവും..വേദന സഹിക്കാവുന്നതിലും അപ്പുറമായി...തനിക്ക് അക്യൂട്ട് അപ്പന്റിക്സ് ആണെന്ന് പ്രഗൽഭനായ ആ സർജൻ വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞു. അടിയന്തര മെഡിക്കൽ സഹായം ലഭിച്ചില്ലങ്കിൽ അപ്പന്റിക്സ് വയറിനകത്ത് വച്ച് പൊട്ടാൻ സാദ്ധ്യതയുണ്ട്. അത് അയാളെ മരണത്തിലേയ്ക്ക് നയിക്കും. പുറത്ത് നിന്നും സഹായം ലഭിക്കാൻ യാതൊരു സാദ്ധ്യതയുമില്ല. റഷ്യയിലേയ്ക്ക് പോകണമെങ്കിൽ 36 ദിവസത്തെ കടൽ യാത്ര വേണം. അതിന് വേണ്ടിയുള്ള കപ്പൽ അടുത്ത വർഷമെ വരികയുള്ളൂ.. കടുത്ത മഞ്ഞ് വീഴ്ചമൂലം വിമാനയാത്രയും അസാദ്ധ്യം. ലിയോനിഡ് റൊഗ്‌ഓസോവ് ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങൾ അനുഭവിച്ചറിഞ്ഞു. കോൾഡ് വാറിന്റെ കാലമാണ്... ദൌത്യത്തിന്റെ പരാജയം രാജ്യത്തിന്റെ പരാജയമായി കണക്കു കൂട്ടുന്ന കാലം...എത്രയോ അപ്രന്റിസ് സർജറി നടത്