പലർക്കും അറിയാത്ത ഒരു കാര്യം..! പണ്ടാറം, പണ്ടാരം അടങ്ങല്‍ പണ്ടാറടക്കൽ നമ്മളില്‍ ചിലര്‍ ദേഷ്യംവരുമ്പോഴുള്ള ഒരു വാക്കായോ, ബുദ്ധിമുട്ടുകളില്‍ കുടുങ്ങി കിടക്കുമ്പോഴോ സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കാണ് പണ്ടാറം, അല്ലെങ്കില്‍ പണ്ടാരം അടങ്ങല്‍, പണ്ടാരമടക്കാന്‍ തുടങ്ങിയവ. അത്തരം വാക്കുകളുടെ അർത്ഥത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.? ഇല്ലെങ്കില്‍ ഇതാ, വായിച്ചോളൂ.. വാക്സിനിലൂടെ നമ്മള്‍ നാടുകടത്തിയ, പണ്ടുകാലങ്ങളിലെ മഹാമാരി ആയിരുന്നു വസൂരി. ശക്തമായ പനിയോടുകൂടി ശരീരത്തില്‍ ചെറിയ ചെറിയ കുമിളകള്‍ പൊന്തുകയും (ചിക്കന്‍ പോക്സ് പോലെ, എന്നാല്‍ അതിനെക്കാള്‍ ഭീകരമായി) ക്രമേണ അത് ശരീരം ആസകലം വ്യാപിക്കുകയും ക്രമേണ ജീവനുള്ള ശരീരം അഴുകുകയും അങ്ങനെ ആ അവസ്ഥയില്‍ മരണപ്പെടുകയും ചെയ്യുന്ന ഒരു മഹാ വിപത്തായിരുന്നു വസൂരി. വസൂരി ശ്വോസോച്ച്വാസത്തിലൂടെ വളരെ വേഗം പകരുന്നു. വസൂരി ബാധിച്ച ആളെ വാഴയിലയില്‍ ഒരു പ്രത്യേക നെയ് തേച്ച് കിടത്തിയാണ് പരിപാലിച്ചിരുന്നത്. ശരീരത്തില്‍ ഒരു ഈച്ച വന്നിരുന്നാല്‍ പോലും ആ ഈച്ചയുടെ കാലുകളില്‍ പച്ചമാംസം ഒട്ടിപ്പിടിക്കുമായിരുന്നു. പെട്ടെന്ന്‍ പകരുന്ന അസുഖമായതൂകൊണ്ട് പരിപാലിക്കാനോ ചികിത്സിക്കാന്‍