വിവാഹപ്രായം പുരുഷനും, സ്ത്രീക്കും 21 വയസ്സ് ആക്കുന്നതിനുള്ള നിയമനിർമ്മാണത്തിന്റെ പണിപ്പുരയിലാണല്ലോ സർക്കാർ. ലോകത്തിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പത്തു വയസ്സായിരുന്നു 1860 മുതൽ ഇന്ത്യയിലെ നിയമനുസൃത വിവാഹപ്രായം. ഇവ പടിപടിയായി ഉയർത്താൻ ബ്രിട്ടീഷുകാർ അല്പമൊന്നുമല്ല സഹായിച്ചത്. അതിന്റെ തുടക്കം ഒരു പത്തു വയസ്സുകാരി കുഞ്ഞു ഭാര്യയുടെ മരണമായിരുന്നു. ആദ്യരാത്രിയിലെ ലൈംഗിക ബന്ധത്തിൽ ശരീരം തകർന്ന് മരിച്ച ഫൂൽ മണി എന്ന പത്തു വയസ്സുമാത്രമുള്ള ഒഡീഷക്കാരി പെൺകുട്ടിയിൽ നിന്നാണ് ഇതിന്റെ തുടക്കം. ഈ പേര് ഇന്ന് എത്രപേർക്ക് അറിയാം.?? 1891ലാണ് സംഭവം. ഭർത്താവ് 35 വയസ്സുള്ള ഹരിമോഹൻ മൈത്തിക്ക് ആദ്യരാത്രി തന്നെ ഭാര്യയുടെ കനകാത്വം തകർക്കണമെന്ന് നിർബന്ധമായിരുന്നു. ആദ്യ രാത്രിയിൽ കിടക്കവിരികളിൽ രക്തം കാണണെമെന്നും അന്നുണ്ടായിരുന്ന ഒരു ആചാരം ആയിരുന്നു. അങ്ങനെ ശരീരം തകർന്നാണ് ഫൂൽമണി എന്ന കുഞ്ഞു ഭാര്യ മരിച്ചത്. പക്ഷേ ആ മൃതദേഹം കണ്ട്, കരളലിഞ്ഞവർ ഇന്ത്യയിലെ ജാതി തമ്പുരാക്കന്മാരോ, രാഷ്ട്രീയ പാർട്ടി നേതാക്കളോ ആയിരുന്നില്ല. ബ്രിട്ടീഷുകാർ ആയിരുന്നു. അനവധി കൊച്ചു പെൺക