സുന്ദരിയായ ഒരു യുവതി ദുബായിയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്ന ഫ്ളൈറ്റിൽ അടുത്തിരുന്ന ഒരു പള്ളീലച്ചനോട് തനിക്കൊരു സഹായം ചെയ്യാമോ എന്ന് ചോദിച്ചു. "പറയൂ കുട്ടീ ഞാനെന്താണ് ചെയ്യേണ്ടത്.?" "എന്റെ അമ്മയുടെ ജന്മദിനത്തിനായി ഞാൻ ഒരു സ്വർണ്ണത്തിന്റെ അരഞ്ഞാണം വാങ്ങിയിട്ടൂണ്ട്, കോഴിക്കോട് എയർപോർട്ടിൽ നിന്നും അതിന് duty അടപ്പിക്കുമെന്നുറപ്പാണ് , അത് used അല്ലാന്ന് കണ്ടാൽ മനസ്സിലാകും എനിക്ക് വേണ്ടി നിങ്ങൾ അത് നിങ്ങളുടെ പാന്റിന്റെ പോക്കറ്റിൽ ഇടാമോ.?'' അച്ചനെ അവർ അങ്ങനെ പരിശോധിക്കില്ല.! "ഞാനത് ചെയ്യാം, പക്ഷേ ഞാൻ കളവ് പറയില്ല" അങ്ങനെ അവർ കസ്റ്റംസ് ചെക്കിലെത്തിയപ്പോൾ അവൾ അച്ചനെ മുന്പിൽ വിട്ടു. ഓഫീസർ ചോദിച്ചു; "ഫാദർ, നിങ്ങൾക്ക് എന്തെങ്കിലും ഡിക്ളെയർ ചെയ്യാനുണ്ടോ.?" "എന്റെ തലതൊട്ട് അരഭാഗം വരെ വെളിപ്പെടുത്താന്‍ മാത്രം ഒന്നുമില്ല" ഈ മറുപടി അസാധാരണമായി തോന്നിയ ഓഫീസർ ഇങ്ങനെ ചോദിച്ചു. "അരക്ക് താഴെ എന്താണുള്ളത്.?" "അരക്ക് താഴെ സ്ത്രീകൾക്കാവശ്യമായ ഒരു സാധനമുണ്ട്... ഇത് വരെ ഉപയോഗിക്കാത്തത്." ആർത്തു ചിരിച്ചുകൊണ്ട് ഓഫീസർ പറഞ്ഞു; Ok Father