Skip to main content

Posts

Showing posts from April, 2021

കേള്‍വിക്കുറവ്

ഭാര്യക്ക് കേൾവിക്കുറവുണ്ടെന്ന് അയാൾ ആശങ്കപ്പെട്ടു.  പക്ഷെ അവളോട് എങ്ങനെ കാര്യങ്ങൾ അവതരിപ്പുക്കുമെന്ന് അയാൾക്കറിയില്ലായിരുന്നു. കാര്യം കുടുംബ ഡോക്ടറുമായി ചർച്ച ചെയ്തു. കേൾവിക്കുറവ് എത്രത്തോളമുണ്ട് എന്നറിയാൻ ഡോക്ടർ ഒരു കൊച്ചു സൂത്രം പറഞ്ഞു കൊടുത്തു. ഒരു 40 അടി ദൂരെ നിന്ന് സാധാരണ ശബ്ദത്തിൽ സംസാരിക്കുക. ഭാര്യ കേൾക്കുന്നില്ലെങ്കിൽ ഒരു 30 അടി ദൂരം നിന്ന് ഇത് ആവർത്തിക്കുക. ഭാര്യയുടെ പ്രതികരണം കിട്ടുന്നത് വരെ ഇതാവർത്തിക്കുക. അന്ന് വൈകുന്നേരം ഭാര്യ അടുക്കളയിൽ പണിയെടുത്ത് കൊണ്ടിരിക്കേ ഡോക്ടറുടെ ഉപദേശം പരീക്ഷിക്കുവാൻ അയാൾ തീരുമാനിച്ചു. ഒരു 40 അടി ദൂരെ നിന്ന് അയാൾ ചോദിച്ചു. ''എടീ, ഇന്ന് അത്താഴത്തിന് എന്താ.?" ഒരു പ്രതികരണവുമില്ല.! ഒരു 30 അടി അടുത്ത് വന്ന് അയാൾ ആവർത്തിച്ചു. ''എടീ, ഇന്ന് അത്താഴത്തിന് എന്താ.?" ഒരു പ്രതികരണവുമില്ല.!! കുറച്ച് കൂടി അടുത്ത് വന്ന് 20 അടി മാത്രം ദൂരെ നിന്ന് അയാൾ വീണ്ടും ചോദിച്ചു. ''എടീ, ഇന്ന് അത്താഴത്തിന് എന്താ.?" വീണ്ടും ഒരു പ്രതികരണവുമില്ല.!!! പിന്നീട് വെറും 10 അടി മാത്രം ദൂരെ നിന്ന് അയാൾ വീണ്ടും ചോദിച്ചു. ''എടീ, ഇന്ന് അത്താഴ