ചട്ണിക്ക് ഒട്ടും ഉപ്പില്ല; മകൾ ദോശ ചട്ണിയിൽ മുക്കി ചവച്ചു കൊണ്ട് ചുളിഞ്ഞ മുഖത്തോടെ പറഞ്ഞു. "ഞാൻ ഉപ്പിട്ടതാണല്ലോ" അവൾ ഒരിത്തിരി എടുത്തു കൈയിൽ ഒഴിച്ച് നോക്കി, ലേശം കുറവുണ്ടന്നേയുള്ളു, ''നിനക്കിപ്പോ അല്ലെങ്കിലും എന്തിനാ ശ്രദ്ധയുള്ളത്.? വന്നു വന്നു എല്ലാത്തിനും മടി" ഭർത്താവു പിറുപിറുത്തു. അവൾ ഒന്നും മിണ്ടാതെ മകളുടെ പാത്രത്തിലേക്ക് ഒരു ദോശ കൂടി വെച്ച് കൊടുത്തു. എനിക് വേണ്ട; എന്നും ദോശ, ഇഡ്ഡലി... അമ്മയ്ക്ക് ചപ്പാത്തി ഉണ്ടാക്കി കൂടെ.? മകൾ ദോശ തിരിച്ചു കാസറോളിൽ വെച്ചു. ചപ്പാത്തി ഭർത്താവിനിഷ്ടമല്ല, പക്ഷെ മകൾക്കദ്ദേഹം മറുപടി കൊടുത്തില്ല. ആ കുറ്റവും തന്‍റെ തലയിൽ തന്നെ. "എന്തൊരു വിയർപ്പു നാറ്റം ഇത്തിരി നീങ്ങി നിക്ക് " മകൾ എഴുനേറ്റു കൈ കഴുകാൻ പോകുമ്പോൾ പറഞ്ഞു. "നിനക്ക് രാവിലെ കുളിച്ചു കൂടെ.? പിള്ളേരെ കൊണ്ട് പറയിക്കാൻ'' ഭർത്താവും എഴുനേറ്റു കഴിഞ്ഞു. ഏഴുമണിക്കിറങ്ങും മൂന്നു പേരും. പ്രഭാത ഭക്ഷണവും ഉച്ചക്കത്തെക്കുള്ള ചോറും, കറികളും അപ്പോളെയ്ക്കും തയ്യാറാകണം. നാലു മണിക്കുണർന്നു തുടങ്ങുന്ന ജോലികൾ ഇതിനിടയിൽ നൂറു വിളിയുണ്ടാകും. "എന്റെ നീല ഷർട്ട് കണ്ടോ.?&